scorecardresearch

'ദൈവത്തെപ്പോലും വെറുതെ വിട്ടില്ല': മധ്യപ്രദേശില്‍ ബിജെപിക്കെതിരെ കോണ്‍ഗ്രസ് ആയുധമാക്കുന്നത്

മഹാകാല്‍ ലോക് ഇടനാഴി പദ്ധതിയുടെ ആദ്യഘട്ടത്തിന്റെ ഭാഗമായാണ് പ്രതിമകള്‍ സ്ഥാപിക്കുന്നത്.

മഹാകാല്‍ ലോക് ഇടനാഴി പദ്ധതിയുടെ ആദ്യഘട്ടത്തിന്റെ ഭാഗമായാണ് പ്രതിമകള്‍ സ്ഥാപിക്കുന്നത്.

author-image
WebDesk
New Update
mahakal-statue,madhyapradhesh

(Twitter/ MP Congress)

ഭോപ്പാല്‍: ശിവരാജ് സിംഗ് ചൗഹാന്‍ സര്‍ക്കാരിന്റെ പ്രദര്‍ശനശാലയായ മഹാകാലേശ്വര്‍ ക്ഷേത്രത്തില്‍ കൊടുങ്കാറ്റില്‍ പ്രതിമകള്‍ തകരുന്നതില്‍ മധ്യപ്രദേശില്‍ ബിജെപിയെ നേരിടാന്‍ തങ്ങള്‍ക്ക് മികച്ച സൂത്രവാക്യമുണ്ടെന്ന് കോണ്‍ഗ്രസ് വിശ്വസിക്കുന്നു.

Advertisment

സപ്തരിഷികളെയോ ഏഴ് വലിയ ഋഷിമാരെയോ (സന്യാസിമാരെ) ചിത്രീകരിക്കാന്‍ നിര്‍മ്മിച്ച ഏഴ് വിഗ്രഹങ്ങളില്‍ ആറെണ്ണം തകര്‍ന്നതിന് കാരണം അഴിമതിയാണെന്ന് ചൂണ്ടികാട്ടി '50% കമ്മീഷന്‍' എന്ന ആരോപണമുയര്‍ത്തി കോണ്‍ഗ്രസ് രംഗത്തെത്തി. ക്ഷേത്രത്തിലെ ഇടനാഴിയില്‍ ആകെ 160 പ്രതിമകളുണ്ട്.

മഹാകാല്‍ ലോക് ഇടനാഴി പദ്ധതിയുടെ ആദ്യഘട്ടത്തിന്റെ ഭാഗമായാണ് പ്രതിമകള്‍ സ്ഥാപിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. നിര്‍മ്മാണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് മാത്രമല്ല, ബിജെപി എങ്ങനെയാണ് ജനങ്ങളുടെ 'മതവികാരത്തെ' വ്രണപ്പെടുത്തിയതെന്നതിനെക്കുറിച്ചും കോണ്‍ഗ്രസ് ലക്ഷ്യമിടുന്നു. പ്രതിമകള്‍ നിര്‍മ്മിക്കുമ്പോള്‍ അഴിമതിയില്‍ മുഴുകി കോടിക്കണക്കിന് ഇന്ത്യക്കാരുടെ വിശ്വാസവുമായി ചൗഹാന്‍ സര്‍ക്കാര്‍ കളിച്ചുവെന്ന് ചൊവ്വാഴ്ച മധ്യപ്രദേശ് കോണ്‍ഗ്രസ് ചുമതലയുള്ള ജെ പി അഗര്‍വാള്‍ പറഞ്ഞു.

'കര്‍ണ്ണാടകയില്‍ ഞങ്ങള്‍ 40% സര്‍ക്കാര്‍ എന്ന മുദ്രാവാക്യം നല്‍കി. മധ്യപ്രദേശിലും സമാനമായ തട്ടിപ്പ് പുറത്തുവന്നിട്ടുണ്ട്. അതും ഉജ്ജയിനിലെ മഹാകാല്‍ മന്ദിറില്‍. മതത്തിന്റെ പേരില്‍ ഇതിലും വലിയ കൊള്ള ഉണ്ടാകുമായിരുന്നില്ല. അവര്‍ ദൈവത്തെപ്പോലും ഒഴിവാക്കുന്നില്ല അഗര്‍വാള്‍ പറഞ്ഞു.

Advertisment

പ്രതിമകള്‍ തകര്‍ന്നതില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍നാഥ് വസ്തുത കണ്ടെത്തുന്നതില്‍ ഒരു സമിതി രൂപീകരിച്ചിരുന്നു. വിഗ്രഹങ്ങള്‍ മോശം ഗുണനിലവാരമുള്ളതെന്നാണ് സമിതിയുടെ റിപ്പോര്‍ട്ടിലുള്ളത്. ''പ്രതിമകള്‍ നിര്‍മ്മിച്ചത് ദുര്‍ബലമായ വസ്തുക്കളുപയോഗിച്ചാണ്. ടെന്‍ഡര്‍ പ്രകാരം ചില വലകള്‍ ഉപയോഗിക്കേണ്ടതായിരുന്നു, പക്ഷേ അവ ചൈനയില്‍ നിര്‍മ്മിച്ചതും ഗുണനിലവാരം കുറഞ്ഞതുമാണ്. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കരുതെന്ന് ബിജെപി ഉച്ചത്തില്‍ ആക്രോശിക്കുന്നു, പക്ഷേ നമ്മുടെ ദൈവങ്ങളുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ അവര്‍ അത്തരം ഗുണനിലവാരമില്ലാത്ത വസ്തുക്കള്‍ ഉപയോഗിച്ചു.കമ്മിറ്റിയുടെ ഭാഗമായ മുന്‍ മന്ത്രിയും എംഎല്‍എയുമായ സജ്ജന്‍ സിങ് വര്‍മ്മ പറഞ്ഞു.

പ്രതിമകള്‍ നിര്‍മ്മിക്കാന്‍ ഫൈബര്‍-റൈന്‍ഫോഴ്‌സ്ഡ് പ്ലാസ്റ്റിക് (എഫ്ആര്‍പി) ഉപയോഗിക്കുന്നതിനെ തങ്ങള്‍ ചോദ്യം ചെയ്യുന്നില്ലെന്നും എന്നാല്‍ ഫ്രെയിമുകള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിച്ച മെറ്റീരിയല്‍ ഗുണനിലവാരമില്ലാത്തതാണെന്നും സജ്ജന്‍ സിങ് വര്‍മ്മ പറഞ്ഞു. സ്ഥലത്തിന്റെ മതപരമായ മൂല്യം കണക്കിലെടുക്കുമ്പോള്‍, പ്രതിമകള്‍ കല്ലുകൊണ്ട് നിര്‍മ്മിക്കപ്പെടേണ്ടതായിരുന്നുവെന്നാണ്.

അതേസമയം പദ്ധതി വൈകുന്നതില്‍, കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള ഹ്രസ്വകാല സര്‍ക്കാരുകള്‍ ഉള്‍പ്പെടെ മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ മേല്‍ കുറ്റം ചുമത്താനാണ് ബിജെപി ശ്രമിക്കുന്നത്. കോണ്‍ഗ്രസ് ഭരണകാലത്താണ് എഫ്ആര്‍പി വിഗ്രഹങ്ങള്‍ സ്ഥാപിക്കാന്‍ തീരുമാനമെടുത്തതെന്നും 7.75 കോടി രൂപ വിലയുള്ള 100 എഫ്ആര്‍പി വിഗ്രഹങ്ങള്‍ക്കുള്ള വര്‍ക്ക് ഓര്‍ഡര്‍ 2019 മാര്‍ച്ച് 7 ന് നല്‍കിയെന്നും നഗരവികസന ഭവന മന്ത്രി ഭൂപേന്ദ്ര സിങ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തങ്ങളുടെ സര്‍ക്കാരിന്റെ കീഴില്‍ 96.97 കോടി രൂപ പദ്ധതിക്കായി ചെലവഴിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

''അഴിമതി അല്ല. വൃത്തികെട്ട രാഷ്ട്രീയമാണ് കോണ്‍ഗ്രസ് ചെയ്യുന്നത്. അഴിമതിയുടെ ഒരു തെളിവും അവര്‍ നല്‍കിയിട്ടില്ല. കോണ്‍ഗ്രസാണ് ഈ ആരോപണം ഉന്നയിക്കുന്നതെങ്കില്‍, പദ്ധതിയും കോണ്‍ഗ്രസിന്റെ കീഴിലായിരുന്നു, അതിനാല്‍ അവര്‍ അഴിമതി നടത്തിയെന്നത് അവരുടെ സ്വീകാര്യതയാണ്. ഞങ്ങള്‍ ഞങ്ങളുടെ ജോലി സത്യസന്ധമായും ഉയര്‍ന്ന നിലവാരത്തോടെയും ചെയ്തു,'' ഭൂപേന്ദ്ര സിങ് പറഞ്ഞു.

'ഇത്തരം പ്രതിമകളില്‍ മാത്രമേ സാധ്യമാകൂ' എന്നതിനാലാണ് വിഗ്രഹങ്ങള്‍ നിര്‍മ്മിക്കാന്‍ എഫ്ആര്‍പി സാധാരണയായി ഉപയോഗിക്കുന്നതെന്നും ഡല്‍ഹിയിലെ അക്ഷര്‍ധാം ക്ഷേത്രത്തിലും മറ്റ് നിരവധി പദ്ധതികളിലും എഫ്ആര്‍പി പ്രതിമകളുണ്ടെന്നും മന്ത്രി പറഞ്ഞു. മറ്റ് മെറ്റീരിയലുകള്‍ കൊണ്ട് പ്രതിമകളില്‍ കലാസൃഷ്ടി സാധ്യമല്ലെന്നും അല്ലെങ്കില്‍ ധാരാളം സമയമെടുക്കുമെന്നും ഭൂപേന്ദ്ര സിങ് പറഞ്ഞു. വിഗ്രഹങ്ങള്‍ വീഴാന്‍ കാരണമായ കാറ്റില്‍ പ്രദേശത്ത് നിരവധി കെട്ടിടങ്ങളും മരങ്ങളും വീഴാന്‍ കാരണമായതായി ഉജ്ജയിന്‍ കമ്മീഷണര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി മന്ത്രി പറഞ്ഞു.

Congress Bjp Madhya Pradesh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: