മുംബൈ: യുവതിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു എന്നാരോപിച്ച് ബിജെപി നേതാവിനെതിരെ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. വിവാഹം കഴിക്കാമെന്ന് വാക്ക് നല്കി ദയാ വസന്ത് ഗയ്ക്ക്വാദ് തന്നെ നിരവധി തവണ ബലാത്സംഗം ചെയ്തുവെന്ന് 27 വയസുകാരിയായ യുവതി പൊലീസില്‍ മൊഴി നല്‍കിയതായി റിപ്പോർട്ടുകൾ.
ഇയാളെ കൂടാതെ മറ്റ് രണ്ടുപേര്‍ക്കെതിരെയും പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അശ്വനി ധുമാല്‍ എന്ന സ്ത്രീക്കും അവരുടെ ഭര്‍ത്താവ് മനോജ് ധുമാലിനുമെതിരെയാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഗയ്ക്ക്വാദിനോട് യുവതി തന്നെ വിവാഹം കഴിക്കണമെന്നും അല്ലെങ്കില്‍ പരാതി നല്‍മെന്നും പറഞ്ഞിരുന്നു. തുടര്‍ന്ന് അശ്വനി-മനോജ് ദമ്പതികള്‍ വഴി യുവതിയെ ഒരു ഫ്ളാറ്റില്‍ വിളിച്ചു വരുത്തി. തന്നെ വിവാഹം കഴിക്കാന്‍ പറ്റില്ലെങ്കില്‍ 10 ലക്ഷം രൂപയും ഫ്ളാറ്റും നല്‍കണമെന്ന് പറയിപ്പിച്ചെന്നും അത് റെക്കോര്‍ഡ് ചെയ്ത് ഗയ്ക്ക്വാദിന് നല്‍കിയെന്നും യുവതി പറഞ്ഞതായി പൊലീസ് പറയുന്നു. റെക്കോര്‍ഡ് ഉപയോഗിച്ച് ഇയാള്‍ യുവതിയെ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ബിജെപി നേതാവിനെതിരെ കേസെടുത്തു. ഇതുവരെ കേസില്‍ അറസ്റ്റൊന്നും രേഖപ്പെടുത്തിയിട്ടില്ല.