scorecardresearch

11 സംസ്ഥാനങ്ങളിൽ ലോക്‌സഭ-നിയമസഭ തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്താൻ ബിജെപി പദ്ധതി

എബിപി-സിവോട്ടർ സർവ്വേയിൽ രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്‌ഗഢ് സംസ്ഥാനങ്ങളിൽ ബിജെപിയെ കോൺഗ്രസ് പരാജയപ്പെടുത്തുമെന്നാണ് റിപ്പോർട്ട്

എബിപി-സിവോട്ടർ സർവ്വേയിൽ രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്‌ഗഢ് സംസ്ഥാനങ്ങളിൽ ബിജെപിയെ കോൺഗ്രസ് പരാജയപ്പെടുത്തുമെന്നാണ് റിപ്പോർട്ട്

author-image
WebDesk
New Update
nagaland, nagaland assembly elections, nagaland assembly polls, Nagaland Baptist Churches Council, BJP, RSS-BJP, indian express

ന്യൂഡൽഹി: കാലാവധി അവസാനിക്കാനിരിക്കുന്ന 11 സംസ്ഥാനങ്ങളിൽ 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിന് ഒപ്പം നിയമസഭ തിരഞ്ഞെടുപ്പും നടത്താൻ ബിജെപി പദ്ധതിയെന്ന് റിപ്പോർട്ട്. മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ചത്തീസ്‌ഗഢ്, മിസോറാം, ഹരിയാന, ജാർഖണ്ഡ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, ഒഡീഷ, തെലങ്കാന, ബിഹാർ എന്നിവിടങ്ങളിലാണ് ലോക്‌സഭ, രാജ്യസഭ തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തുന്നത്.

Advertisment

മുതിർന്ന നേതാക്കളെ ഉദ്ധരിച്ച് എൻഡിടിവിയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്‌ഗഢ് എന്നിവിടങ്ങളിൽ ജനുവരിയിൽ തിരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ട്. ഇവിടെ ബിജെപിയാണ് ഭരിക്കുന്നത്. എന്നാൽ ഇന്നലെ പുറത്തുവന്ന എബിപി-സിവോട്ടർ സർവ്വേയിൽ മൂന്ന് സംസ്ഥാനങ്ങളിലും കോൺഗ്രസ് അധികാരത്തിലെത്തും എന്നാണ് റിപ്പോർട്ട്.

2019 ൽ ലോക്‌സഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മൂന്ന് പ്രധാന സംസ്ഥാനങ്ങളിൽ തിരിച്ചടിയുണ്ടായാൽ അത് ലോക്‌സഭ തിരഞ്ഞെടുപ്പിലെ ഫലത്തെയും ബാധിച്ചേക്കാം. അതേസമയം ലോക്‌സഭ തിരഞ്ഞെടുപ്പിൽ ബിജെപിക്കാണ് ഈ മൂന്നിടത്തും മുൻതൂക്കം ലഭിച്ചത്.

അതേസമയം 2019 ഡിസംബറിലാണ് കോൺഗ്രസ് ഭരിക്കുന്ന മിസോറാമിൽ കാലാവധി അവസാനിക്കുന്നത്. ഹരിയാന, ജാർഖണ്ഡ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലും ഇതേ സമയത്താണ് സർക്കാരുകളുടെ കാലാവധി അവസാനിക്കുന്നത്. 2020ൽ കാലാവധി അവസാനിക്കുന്ന ഒഡീഷയിലെ തിരഞ്ഞെടുപ്പും നേരത്തെയാക്കുമെന്നാണ് വിവരം. ബിജെപിയുടെ രാഷ്ട്രീയ കൂട്ടാളിയായ നിതീഷ് കുമാറിന്റെ ജെഡിയുവാണ് ബിഹാർ ഭരിക്കുന്നത്. ആന്ധ്രാപ്രദേശ്, ഒഡിഷ, തെലങ്കാന എന്നിവിടങ്ങളിലും ഇക്കൂട്ടത്തിൽ തിരഞ്ഞെടുപ്പ് നേരത്തെയാക്കും.

Advertisment
Narendra Modi Amit Shah

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: