ചീഫ് സെക്രട്ടറിയെ ഡൽഹിയിലേക്ക് വിടില്ലെന്ന് മമത; കേന്ദ്രവുമായി പരസ്യ പോരിലേക്ക്

പശ്ചിമ ബംഗാളില്‍ ക്രമസമാധാനനില തകരാറിലാണെന്ന് ഗവര്‍ണര്‍ ജഗ്‌ദീപ് ധന്‍ഖര്‍ റിപ്പോര്‍ട്ട് നല്‍കിയതിനു പിന്നാലെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ബംഗാൾ ചീഫ് സെക്രട്ടറിയോടും പൊലീസ് മേധാവിയോടും ഡൽഹിയിലെത്താൻ ആവശ്യപ്പെട്ടത്

west bengal coronavirus latest updates, bjp leader mamata hug remark, anupam hazra, anupam hazra mamata hug remark, bjp leader mamata hug covid remark

കൊൽക്കത്ത: കൊൽക്കത്തയിലെ ഡയമണ്ട് ഹാർബറിലേക്കുള്ള യാത്രാമധ്യേ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദയുടെ വാഹന വ്യൂഹത്തിന് നേരെ ആക്രമണമുണ്ടായതിൽ കേന്ദ്രവും പശ്ചിമ ബംഗാൾ സർക്കാരും പരസ്യ പോരിലേക്ക്. പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറിയോടും പൊലീസ് മേധാവിയോടും ഡൽഹിയിലെത്താൻ ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നോട്ടിസ് നൽകിയിരുന്നു. എന്നാൽ, കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകിയ നോട്ടിസിനോട് ബംഗാൾ സർക്കാർ അനുകൂല നിലപാടല്ല സ്വീകരിക്കുന്നത്. ചീഫ് സെക്രട്ടറിയെയും പൊലീസ് മേധാവിയെയും ഡൽഹിയിലേക്ക് വിടില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി മമത ബാനർജി.

ഉന്നത അധികാരികളിൽ നിന്ന് അനുമതി ലഭിച്ചാലേ ഡൽഹിയിലേക്ക് എത്തൂവെന്ന് ബംഗാൾ ചീഫ് സെക്രട്ടറി കേന്ദ്രത്തെ അറിയിച്ചതായാണ് സൂചന. അതേസമയം, സംസ്ഥാന സർക്കാർ ഈ വിഷയത്തെ വളരെ ഗൗരവത്തോടെ എടുത്തിട്ടുണ്ടെന്നും ചീഫ് സെക്രട്ടറി കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.

പശ്ചിമ ബംഗാളില്‍ ക്രമസമാധാനനില തകരാറിലാണെന്ന് ഗവര്‍ണര്‍ ജഗ്‌ദീപ് ധന്‍ഖര്‍ റിപ്പോര്‍ട്ട് നല്‍കിയതിനു പിന്നാലെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ബംഗാൾ ചീഫ് സെക്രട്ടറിയോടും പൊലീസ് മേധാവിയോടും ഡൽഹിയിലെത്താൻ ആവശ്യപ്പെട്ടത്. തിങ്കളാഴ്‌ച ഹാജരാകാനാണ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരിക്കുന്നത്.

പശ്ചിമ ബംഗാളിലെ ചീഫ് സെക്രട്ടറിയും ഡിജിപിയും തിങ്കളാഴ്‌ച സംസ്ഥാനത്തെ ക്രമസമാധാനനിലയെക്കുറിച്ചുള്ള യോഗത്തിനായി ഡൽഹിയിലെ നോർത്ത് ബ്ലോക്കിൽ ഹാജരാകണമെന്നാണ് നോട്ടിസിൽ പറഞ്ഞിരിക്കുന്നത്.

“സന്ദർശനത്തിന്റെ സുരക്ഷാ ആവശ്യങ്ങളെക്കുറിച്ച് ചീഫ് സെക്രട്ടറിയും ഡിജിപിയും മുന്നറിയിപ്പ് നൽകിയിട്ടും എങ്ങനെയാണ് ജെ.പി.നദ്ദയുടെ വാഹന വ്യൂഹത്തിനെ നേരെ ആക്രമണം നടന്നതെന്നും ആക്രമണത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ട് ഗവർണർ റിപ്പോർട്ട് അയച്ചിട്ടുണ്ട്. സംസ്ഥാനത്തെ ക്രമസമാധാനനിലയുടെ ഭീകരമായ ചിത്രമാണ് ഇത് വരച്ചിട്ടുടുന്നതെന്ന് റിപ്പോർട്ട് പറയുന്നു. ഈ വിഷയങ്ങൾ ചർച്ച ചെയ്യാൻ ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിളിപ്പിച്ചിട്ടുണ്ട്,” ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥർ പറഞ്ഞു.

വ്യാഴാഴ്‌ചയാണ് നദ്ദയുടെ വാഹന വ്യൂഹത്തിന് നേരെ ആക്രമണ മുണ്ടായത്. നദ്ദയ്ക്കു പുറമെ മറ്റ് മുതിർന്ന ബിജെപി നേതാക്കളുടെ വാഹനങ്ങളും കല്ലും ഇഷ്ടികയും ഉപയോഗിച്ച് ആക്രമിച്ചു. ആക്രമണത്തിൽ ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗിയ, പശ്ചിമ ബംഗാൾ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷ് എന്നിവരുടേതുൾപ്പെടെ നിരവധി കാറുകൾക്ക് കേടുപാടുകളുണ്ടായി. സംഭവത്തിൽ കേന്ദ്രം പശ്ചിമ ബംഗാൾ സർക്കാരിനോട് റിപ്പോർട്ട് തേടിയിരുന്നു.

“പാർട്ടി പതാകകളും ലാത്തികളുമായി എത്തിയ തൃണമൂൽ പ്രവർത്തകർ ഒന്നിലധികം സ്ഥലങ്ങളിൽ ഞങ്ങളുടെ വ്യൂഹത്തെ ആക്രമിച്ചു. തൃണമൂൽ പ്രവർത്തകർ കല്ലും ഇഷ്ടികയും എറിഞ്ഞു. നിരവധി കാറുകൾക്ക് നാശനഷ്ടമുണ്ടായി. ചില സ്ഥലങ്ങളിൽ പോലീസ് നിശബ്ദ കാണികളായിരുന്നു. മറ്റു പലയിടത്തും അവരെ കണ്ടതേയില്ല,” ദിലീപ് ഘോഷ് പറഞ്ഞിരുന്നു.

എന്നാൽ ആരോപണം നിഷേധിച്ച് ടിഎംസി എംപി സൗഗത റോയ് രംഗത്തെത്തി.

“യാത്ര ചെയ്യുന്ന വഴിയുടെ ഓരോ മൂലയിലും പൊലീസുകാരെ നിർത്താൻ കഴിയില്ല. ജനങ്ങളുടെ സ്വമേധയാ ഉള്ള പ്രതിഷേധം ചില സ്ഥലങ്ങളിൽ സംഭവിച്ചിരിക്കാം. അതാണ് ഞാൻ കണ്ടത്,”

“ന്യൂ ടൌണിൽ നിന്ന് ഡയമണ്ട് ഹാർബറിലേക്കുള്ള വഴിയിൽ” വിവിധ സ്ഥലങ്ങളിൽ “ടി‌എം‌സിയുടെ ഗുണ്ടകൾ” ആസൂത്രണം ചെയ്യുന്ന പ്രതിഷേധത്തെക്കുറിച്ച് സംസ്ഥാന ബിജെപി പ്രസിഡന്റ്, ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുള്ള കത്തിൽ അറിയിച്ചിരുന്നു. സംസ്ഥാനത്തെ നദ്ദയുടെ ബുധനാഴ്ചത്തെ പരിപാടികളിൽ സുരക്ഷാ വീഴ്ച വരുത്തിയതായും അദ്ദേഹം ആരോപിച്ചു.

എന്നാൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ കാർഷിക നിയമത്തിനെതിരെ സിറഖോളിനടുത്തു പ്രതിഷേധിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. വാഹനവ്യൂഹം അടുത്തെത്തിയപ്പോൾ, മന്ദഗതിയിലായ കാറുകൾക്ക് നേരെ കല്ലും ഇഷ്ടികയും എറിഞ്ഞു. വിജയവർഗിയ, ഘോഷ്, സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ നിരവധി കാറുകൾക്ക് നാശനഷ്ടമുണ്ടായി, വിൻഡോസ്‌ക്രീനുകൾ തകർത്തു.

2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന ബഹുജന പ്രചാരണ പരിപാടിയിൽ പങ്കെടുക്കാൻ നദ്ദ പശ്ചിമ ബംഗാളിലാണ്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Bjp chief jp naddas convoy attacked in bengal stones hurled cars damaged

Next Story
റെയിൽ ഉപരോധിക്കും, മുന്നറിയിപ്പുമായി കർഷകർ; ചർച്ചക്ക് തയാറെന്നു സർക്കാർdelhi farmer protest, farmers protest in delhi, ഡൽഹി കർഷക പ്രക്ഷോഭം, delhi chalo protest,ദില്ലി ചലോ പ്രക്ഷോഭം, farmers protest in punjab, punjab farmer protest, പഞ്ചാബ് കർഷക പ്രക്ഷോഭം, farmer protest in haryana, ഹരിയാന കർഷക പ്രക്ഷോഭം, farmer protest today, farmer protest latest news, കർഷക പ്രക്ഷോഭം പുതിയ വാർത്തകൾ, farmers protest today, farm bill, farm bill news, farm bill latest news, indian express malayalam, ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളം, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com