സിദ്ധരാമയ്യയ്‌ക്കെതിരെ വിജയിക്കാന്‍ ഗോപൂജ നടത്തി ബിജെപി സ്ഥാനാര്‍ത്ഥി

കാവി നിറമുളള വസ്ത്രം ധരിച്ച അദ്ദേഹം മഞ്ഞള്‍ തേച്ച പശുവിന് മേല്‍ ഗോപൂജ നടത്തുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്

ബെംഗളുരു: കര്‍ണാടക തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി സ്ഥാനാര്‍ത്ഥി ബി.ശ്രീരാമലു ഗോപൂജ നടത്തി. വോട്ട് ചെയ്യാന്‍ പോകുന്നതിന് തൊട്ടുമുമ്പാണ് ശ്രീരാമലു പശുവിനെ പൂജിച്ചത്. കാവി നിറമുളള വസ്ത്രം ധരിച്ച അദ്ദേഹം മഞ്ഞള്‍ തേച്ച പശുവിന് മേല്‍ ഗോപൂജ നടത്തുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ബദാമി മണ്ഡലത്തില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് എതിരെയാണ് അദ്ദേഹം മല്‍സരിക്കുന്നത്.

ബല്ലാരിക്കടുത്തുളള മൊലാകല്‍മുരുവില്‍ നിന്നും അദ്ദേഹം മല്‍സരിക്കുന്നുണ്ട്. ജനാര്‍ദ്ദന റെഡ്ഡി ഉള്‍പ്പെട്ട ഖനന കേസില്‍ ചീഫ് ജസ്റ്റിസിന് കൈക്കൂലി വാഗ്ദാനം ചെയ്യുന്ന അദ്ദേഹത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിനെ ചൊല്ലി അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തുകയും ചെയ്തിരുന്നു.

കോൺ​ഗ്ര​സ് മു​ക്ത​ഭാ​ര​ത​മെ​ന്ന ല​ക്ഷ്യ​ത്തി​ലേ​ക്ക​ടു​ക്കാൻ ബിജെ.പി​യും ചെ​റു​ക്കാൻ കോൺ​ഗ്ര​സും വീ​റു​റ്റ പോ​രാ​ട്ടം ന​ട​ത്തു​ന്ന കർ​ണാ​ട​ക​യിൽ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. രാവിലെ ഏഴ് മുതൽ വൈകിട്ട് അഞ്ച് വരെയാണ് വോട്ടെടുപ്പ്. ഇതുവരെ അനിഷ്ട സംഭവങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ചി​ല​യി​ട​ത്ത് മ​തേ​തര ജ​ന​താ​ദ​ളു​മാ​യി ത്രി​കോ​ണ​മല്‍സ​ര​മു​ണ്ടെ​ങ്കി​ലും ഭൂ​രി​പ​ക്ഷം മ​ണ്ഡ​ല​ങ്ങ​ളി​ലും ബിജെപി​യും കോൺ​ഗ്ര​സും ത​മ്മിൽ നേ​രി​ട്ടു​ള്ള പോ​രാ​ട്ട​മാ​ണ്.

മൂ​ന്ന് നേ​താ​ക്കൾ ര​ണ്ട് മ​ണ്ഡ​ലങ്ങ​ളിൽ വീ​തം മ​ല്‍സരി​ക്കു​ന്നു. മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ മൈ​സൂ​രി​ലെ ച​മു​ണ്ഡേ​ശ്വ​രി​യി​ലും ബാ​ഗൽ​കോ​ട്ടി​ലെ ബാ​ദാ​മി​യി​ലും ബിജെ​പി​യു​ടെ ഉ​പ​മു​ഖ്യ​മ​ന്ത്രി സ്ഥാ​നാർ​ത്ഥി ബി.ശ്രീ​രാ​മ​ലു ബാ​ദാ​മി​യിൽ സി​ദ്ധ​രാ​മ​യ്യയ്ക്കെ​തി​രെ​യും​ ബെ​ല്ലാ​രി​യി​ലെ സി​റ്റി മ​ണ്ഡ​ല​ത്തി​ലും മ​ല്‍സ​രി​ക്കു​ന്നു.

ആ​കെ സീ​റ്റ്: 224, വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്: 222, ര​ണ്ടു​മ​ണ്ഡ​ല​ത്തി​ലെ വോ​ട്ടെ​ടു​പ്പ് മാ​റ്റി​വ​ച്ചു.
ആ​കെ സ്ഥാ​നാർ​ത്ഥി​കൾ: 2655, വോ​ട്ടർ​മാർ: 4.96 കോ​ടി. ആ​കെ പോ​ളിങ്‌ സ്റ്റേ​ഷൻ: 55600
സു​ര​ക്ഷ​യ്ക്ക് 3.5 ല​ക്ഷം പൊ​ലീ​സുകാർ
വോ​ട്ടെ​ണ്ണൽ 15 ന്

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Bjp candidate sriramulu performs cow worship

Next Story
ജമ്മു കശ്‌മീരിലെ പുൽവാമയിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽkashmir encounter, live updates, J&K, encounterm Hizbul Mujahideen, Shopian, Pulwama encounter, india news, indian express, indian army
The moderation of comments is automated and not cleared manually by malayalam.indianexpress.com