scorecardresearch

പാവപ്പെട്ടവനെ പ്രധാനമന്ത്രിയാക്കാൻ ബിജെപിക്ക് മാത്രമേ സാധിക്കൂ; അമിത് ഷാ

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുന്നവർ കോൺഗ്രസിന് വോട്ടുബാങ്കാണെന്ന് ബിജെപി അദ്ധ്യക്ഷൻ

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുന്നവർ കോൺഗ്രസിന് വോട്ടുബാങ്കാണെന്ന് ബിജെപി അദ്ധ്യക്ഷൻ

author-image
WebDesk
New Update
അമിത് ഷായ്ക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

ഭോപ്പാൽ: രാജ്യത്ത് സാധാരണക്കാരെ പ്രധാനമന്ത്രി പദത്തിലെത്തിക്കാൻ സാധിക്കുന്ന ഏക രാഷ്ട്രീയ പാർട്ടി ബിജെപിയാണെന്ന് അമിത് ഷാ. അടുത്ത 50 വർഷത്തേക്ക് രാജ്യത്ത് പഞ്ചായത്തുകൾ മുതൽ പാർലമെന്റ് വരെ ബിജെപിയുടെ പതാക പാറിപ്പറക്കേണ്ടതുണ്ടെന്നും അമിത് ഷാ പറഞ്ഞു.

Advertisment

മധ്യപ്രദേശിലെ ഹോഷങ്കാബാദിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

"പാവപ്പെട്ട വീട്ടിൽ ജനിച്ച, ദരിദ്രനും രാഷ്ട്രീയപാരമ്പര്യം ഇല്ലാത്തയാളുമായ ചായവിൽപ്പനക്കാരന്റെ മകനെ പ്രധാനമന്ത്രി പദത്തിലെത്തിക്കാനും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ബിജെപിക്ക് മാത്രമേ സാധിക്കൂ," അമിത് ഷാ പറഞ്ഞതായി വാർത്ത ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുന്നവര്‍ കോണ്‍ഗ്രസിനും സമാജ്‌വാദി പാർട്ടിക്കും ബഹുജൻ സമാജ്‌വാദി പാർട്ടിക്കും വോട്ടുബോങ്കാണെന്ന് ബിജെപി കുറ്റപ്പെടുത്തി. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ടതാണ് നുഴഞ്ഞുകയറ്റമെന്ന് പറഞ്ഞ അമിത് ഷാ, ഇതിനെ വളരെ ഗൗരവത്തോടെയാണ് ബിജെപി കാണുന്നതെന്നും വ്യക്തമാക്കി.

Advertisment
Bjp Amit Shah

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: