മന് ജമ്മുകശ്മീര്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റുമായ ഫാറൂഖ് അബ്ദുള്ള സ്വന്തം വീട്ടില്‍ വിളിച്ചു ചേര്‍ത്ത യോഗം കേന്ദ്ര ഭരണ പ്രദേശ ഭരണകൂടത്തിന്റെ കടുത്ത നിയന്ത്രണങ്ങള്‍ കാരണം നടത്താനായില്ലെന്ന് മകനും പാര്‍ട്ടി വൈസ് പ്രസിഡന്റും മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തു.
2019-ല്‍ 370-ാം വകുപ്പ് റദ്ദാക്കിയതിനെ തുടര്‍ന്നുണ്ടായ സാഹചര്യം ചര്‍ച്ച ചെയ്യാനും ജനാധിപത്യ മാര്‍ഗങ്ങളിലൂടെ പ്രത്യേക പദവി തിരിച്ചു പിടിക്കാനുമുള്ള രാഷ്ട്രീയ തന്ത്രം ചര്‍ച്ച ചെയ്യുന്നതിനാണ് ഫാറൂഖ് അബ്ദുള്ള മുഖ്യധാര പാര്‍ട്ടി നേതാക്കളുടെ യോഗം വിളിച്ചത്.
കശ്മീരിലെ നേതാക്കള്‍ക്ക് തന്റെ പിതാവിന്റെ വീടിന്റെ പുല്‍ത്തകിടിയില്‍ യോഗം ചേരാന്‍ സാധിക്കാത്തപ്പോള്‍ എങ്ങനെയാണ് 370-ാം വകുപ്പ് റദ്ദാക്കിയതിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കാന്‍ ബിജെപിക്ക് സാധിക്കുന്നതെന്ന് ഒമര്‍ ചോദ്യം ചെയ്തു.
ഒരു വര്‍ഷത്തിനുശേഷം ജമ്മു കശ്മീരില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനും യോഗം ചേരാനും സമ്മതിക്കാതിരിക്കുന്ന അധികൃതരുടെ ഭയം കശമീരിലെ യഥാര്‍ത്ഥ അവസ്ഥയെ കുറിച്ച് ധാരാളം സംസാരിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
Read Also: വെറുപ്പിലും ക്രൂരതയിലും രാമനില്ല; ഭൂമിപൂജയ്ക്ക് പിന്നാലെ രാഹുൽ ഗാന്ധിയുടെ പ്രതികരണം
ബിജെപിക്ക് 15 ദിവസത്തെ ആഘോഷങ്ങളെ കുറിച്ച് പ്രഖ്യാപനം നടത്താന്‍ സാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
ജമ്മുകശ്മീരിലെ നിലവില സാഹചര്യം ചര്‍ച്ച ചെയ്യുന്നതിനാണ് തന്റെ പിതാവ് യോഗം വിളിച്ചത്. തിങ്കളാഴ്ച്ച പ്രഖ്യാപിച്ച കര്‍ഫ്യൂ പിന്‍വലിച്ചുവെങ്കിലും മൂന്നിലധികം പേര് ഒരുമിച്ച് സഞ്ചരിക്കുന്നതിന് വിലക്കുണ്ട്.
സിപിഎം നേതാവ് എം വൈ തരിഗാമി, നാഷണല്‍ കോണ്‍ഫറന്‍സ് എംപി അക്ബര്‍ ലോണ്‍ തുടങ്ങിയ നേതാക്കളെ വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ പൊലീസ് അനുവദിച്ചില്ല. അതേസമയം, നാഷണല്‍ കോണ്‍ഫറന്‍സിന്റേയും പിഡിപിയുടേയും നേതാക്കളെ പകുതി വഴിയില്‍ തിരിച്ചു അയക്കുകയും ചെയ്തു.
Read in English: BJP can gather and celebrate, we can’t even meet in my father’s lawn: Omar Abdullah