ജമ്മു കശ്മീര്‍ വിഷയം; ബിജെപി അടിയന്തര യോഗം ചേരുന്നു

പ്രത്യേക അജണ്ടകളൊന്നും ചര്‍ച്ചയ്ക്ക് പിന്നിലില്ലെന്ന് ജമ്മു കശ്മീരിലെ ബിജെപി നേതൃത്വം പറയുന്നു

Amit Shah, അമിത് ഷാ, BJP, ബിജെപി, Narendra Modi, നരേന്ദ്ര മോദി, JP Nadda, ജെപി നദ്ദ, cabinet, മന്ത്രിസഭ, ie malayalam

ന്യൂഡൽഹി:  ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ബിജെപി അടിയന്തര യോഗം വിളിച്ചു ചേര്‍ത്തതായി റിപ്പോര്‍ട്ട്. ബിജെപി കേന്ദ്ര നേതൃത്വമാണ് യോഗം വിളിച്ചിരിക്കുന്നത്. കശ്മീരിലെ ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി അംഗങ്ങളോട് ഡല്‍ഹിയിലെത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കള്‍ 35 A, നിലവിലെ രാഷ്ട്രപതി ഭരണം, സംസ്ഥാന തിരഞ്ഞെടുപ്പ് തുടങ്ങിയ വിഷയങ്ങളിലായിരിക്കും ചര്‍ച്ച നടക്കുകയെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ബിജെപി വര്‍ക്കിങ് പ്രസിഡന്റ് ജെ.പി.നഡ്ഡ, ജനറല്‍ സെക്രട്ടറി ബി.എല്‍.സന്തോഷ് എന്നിവര്‍ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കും. ആഭ്യന്തര മന്ത്രി അമിത് ഷാ യോഗത്തില്‍ പങ്കെടുക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

പ്രത്യേക അജണ്ടകളൊന്നും ചര്‍ച്ചയ്ക്ക് പിന്നിലില്ലെന്ന് ജമ്മു കശ്മീരിലെ ബിജെപി നേതൃത്വം പറയുന്നു. എന്നാല്‍, ഈ വര്‍ഷം തന്നെ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത. കേന്ദ്ര സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും തമ്മിലുള്ള ധാരണയുടെ പുറത്തേ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടത്തൂ എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ജമ്മു കശ്മീരിലെ രാഷ്ട്രപതി ഭരണവും ബിജെപി യോഗത്തില്‍ ചര്‍ച്ചയായേക്കും.

Read Also: ഉന്നാവ് പീഡനക്കേസിലെ പരാതിക്കാരി സഞ്ചരിച്ച കാറില്‍ ട്രിക്ക് ഇടിച്ചു; അമ്മയും ബന്ധുവും മരിച്ചു

ജമ്മു കശ്മീരിനു പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 35 A യുമായി ബന്ധപ്പെട്ട് എന്തെങ്കിലും ചര്‍ച്ച നടക്കുമോ എന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല. എന്നാല്‍, സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ കേന്ദ്ര സര്‍ക്കാരിനോ ബിജെപി നേതൃത്വത്തിനോ ഇക്കാര്യത്തില്‍ അന്തിമ തീരുമാനത്തിലെത്താനും സാധിക്കാത്ത അവസ്ഥയാണ്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Bjp calls core committee meeting jammu and kashmir

Next Story
ഉന്നാവ് പീഡനക്കേസിലെ പരാതിക്കാരി സഞ്ചരിച്ച കാറില്‍ ട്രക്ക് ഇടിച്ചു; അമ്മയും ബന്ധുവും മരിച്ചുUnnao Rape Case,ഉന്നാവോ പീഡനക്കേസ്, Unnao Rape Victim,ഉന്നാവോ പീഡനക്കേസ് ഇര, Unnao Accident, Unnao, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express