scorecardresearch

കേന്ദ്രമന്ത്രിമാര്‍ സംസ്ഥാന നേതാക്കളാകും, തിരഞ്ഞെടുപ്പ് തന്ത്രവുമായി ബിജെപി

നിര്‍ണായക സ്ഥാനങ്ങളില്‍ ലാറ്ററല്‍ എന്‍ട്രികളെ (മറ്റ് പാര്‍ട്ടികളില്‍ നിന്ന് ഒപ്പം ചേര്‍ന്ന നേതാക്കള്‍) നിയമിക്കുന്നതില്‍ മടിച്ച ബിജെപി ഇപ്പോള്‍ നിലപാട് മാറ്റിയതായി തോന്നുന്നു

നിര്‍ണായക സ്ഥാനങ്ങളില്‍ ലാറ്ററല്‍ എന്‍ട്രികളെ (മറ്റ് പാര്‍ട്ടികളില്‍ നിന്ന് ഒപ്പം ചേര്‍ന്ന നേതാക്കള്‍) നിയമിക്കുന്നതില്‍ മടിച്ച ബിജെപി ഇപ്പോള്‍ നിലപാട് മാറ്റിയതായി തോന്നുന്നു

author-image
Liz Mathew
New Update
PM| Narendra Modi

PM| Narendra Modi

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം ലോക്സഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന ബിജെപി തെലങ്കാന, ആന്ധ്രാപ്രദേശ്, പഞ്ചാബ്, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ പുതിയ സംസ്ഥാന തലവന്‍മാരെ നിയമിച്ചുകൊണ്ട് സംഘടനാ നവീകരണം ആരംഭിച്ചു. തിരഞ്ഞെടുപ്പ് നടക്കുന്ന തെലങ്കാനയുടെ പാര്‍ട്ടി തലവനായി മന്ത്രി ജി കിഷന്‍ റെഡ്ഡിയെ നിയമിച്ചു.

Advertisment

ഗുജറാത്ത്, ഹരിയാന, കര്‍ണാടക, കേരളം, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ സംസ്ഥാന യൂണിറ്റ് പ്രസിഡന്റുമാരായി കൂടുതല്‍ കേന്ദ്രമന്ത്രിമാരെ പുനര്‍വിന്യസിക്കാനും സാധ്യതയുണ്ട്്. കേന്ദ്രമന്ത്രിസഭയിലെ മാറ്റങ്ങള്‍ക്ക് ഇത് കളമൊരുക്കുന്നു. മുന്‍ കേന്ദ്രമന്ത്രി ഡി പുരന്ദേശ്വരിയെ ആന്ധ്രാ ബിജെപി അധ്യക്ഷനായി നിയമിച്ചു. മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ മറാന്‍ഡിയെയാണ് ജാര്‍ഖണ്ഡ് ഘടകത്തിന്റെ ചുമതല നല്‍കിയത്. കഴിഞ്ഞ വര്‍ഷം ബിജെപിയില്‍ ചേര്‍ന്ന മുന്‍ കോണ്‍ഗ്രസ് നേതാവ് സുനില്‍ ജാഖര്‍ പഞ്ചാബില്‍ പാര്‍ട്ടി അധ്യക്ഷനാകും. തെലങ്കാനയിലെ തിരഞ്ഞെടുപ്പ് മാനേജ്മെന്റ് കമ്മിറ്റി ചെയര്‍പേഴ്സണായി ഒബിസി നേതാവ് എടേല രാജേന്ദറിനെ പാര്‍ട്ടി തിരഞ്ഞെടുത്തു.

നിര്‍ണായകമായ സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ക്കും ലോക്സഭാ തെരഞ്ഞെടുപ്പുകള്‍ക്കുമുള്ള തയ്യാറെടുപ്പുകള്‍ ഏകോപിപ്പിക്കുന്നതിനുള്ള തന്ത്രത്തിന്റെ ഭാഗമാണ് കേന്ദ്രമന്ത്രിമാരുടെ നിയമനമെന്ന് ബിജെപി വൃത്തങ്ങള്‍ പറയുന്നു. പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി കേന്ദ്രമന്ത്രിസഭയില്‍ പുനഃസംഘടനയെക്കുറിച്ച് ആലോചനയുണ്ട്. നിലവിലെ ഗുജറാത്ത് ബിജെപി അധ്യക്ഷന്‍ സിആര്‍ പാട്ടീലിനെപ്പോലുള്ള സംസ്ഥാന നേതാക്കളെ ഡല്‍ഹിയിലേക്ക് കൊണ്ടുവന്നേക്കുമെന്ന് പാര്‍ട്ടി നേതാക്കള്‍ പറയുന്നു.

Advertisment

തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് പാര്‍ട്ടിക്ക് കൂടുതല്‍ നേതാക്കളെ ആവശ്യമാണെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിന്റെ പങ്ക് പരിമിതമാണെങ്കിലും സംഘടന പൂര്‍ണമായി സജീവമാകേണ്ടതുണ്ടെന്നും ഒരു ബിജെപി നേതാവ് പറഞ്ഞു.ലോക്സഭാ തെരഞ്ഞെടുപ്പില്‍ പരമാവധി നേട്ടമുണ്ടാക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ നിയമനങ്ങള്‍. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പോലും പുതിയ നേതാക്കളെ കൊണ്ടുവരാന്‍ കേന്ദ്ര നേതൃത്വം ആഗ്രഹിക്കുന്നതിനാല്‍ ഭാവിയില്‍ ചില നിയമനങ്ങള്‍ ഉണ്ടായേക്കുമെന്നും ''ഒരു നേതാവ് പറഞ്ഞു.

നിര്‍ണായക സ്ഥാനങ്ങളില്‍ ലാറ്ററല്‍ എന്‍ട്രികളെ (മറ്റ് പാര്‍ട്ടികളില്‍ നിന്ന് ഒപ്പം ചേര്‍ന്ന നേതാക്കള്‍) നിയമിക്കുന്നതില്‍ മടിച്ച ബി.ജെ.പി ഇപ്പോള്‍ നിലപാട് മാറ്റിയതായി തോന്നുന്നു. സുനില്‍ ജാഖറും എടേല രാജേന്ദറും യഥാക്രമം കോണ്‍ഗ്രസും ഭാരത് രാഷ്ട്ര സമിതിയും (ബിആര്‍എസ്) വിട്ടാണ് ബിജെപിയില്‍ ചേര്‍ന്നത്. പുരന്ദേശ്വരി കോണ്‍ഗ്രസിലും യുപിഎ സര്‍ക്കാരില്‍ കേന്ദ്രമന്ത്രിയുമായിരുന്നു. 2014-ല്‍ അവര്‍ ബി.ജെ.പിയിലേക്ക് മാറിയത്. തെലങ്കാന മുഖ്യമന്ത്രിയും ബി.ആര്‍.എസ് നേതാവുമായ കെ.ചന്ദ്രശേഖര്‍ റാവുവിന്റെ വലംകൈയായിരുന്നു രാജേന്ദര്‍, അതേസമയം ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ചയുടെ (പ്രജാതന്ത്രിക്) സ്ഥാപക പ്രസിഡന്റായിരുന്നു മറാന്‍ഡി. കൂടുതല്‍ വായിക്കാന്‍

Bjp Modi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: