Latest News
സ്വകാര്യ ബസ് സര്‍വീസ് ഇന്ന് മുതല്‍
ഇന്ധനനിരക്ക് ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില നൂറിലേക്ക്
കോപ്പയില്‍ ബ്രസീലിയന്‍ കോടുങ്കാറ്റ്; പെറുവിനെ തകര്‍ത്തു
കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിനുള്ള സ്പുട്നിക് വാക്സിന്‍ ഉടന്‍
രാജ്യത്ത് 62,480 പുതിയ കേസുകള്‍; 1,587 മരണം
കിവികളെ കീഴടക്കാന്‍ ഇന്ത്യ; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഇന്ന് തുടക്കം

ഗോഡ്സെ രാജ്യസ്നേഹി: പ്രഗ്യ സിങ്ങിനെ തള്ളി ബിജെപി; മാപ്പ് പറയണമെന്ന് ആവശ്യം

പ്രസ്താവന പിൻവലിച്ച് പ്രഗ്യ സിങ് മാപ്പ് പറയണമെന്ന് ബിജെപി

sadhvi pragya thakur, sadhvi pragya thakur bjp, sadhvi pragya hemant karkare, bjp bhopal candidate, bjp bhopal candidate sadhvi pragya thakur, hemant karkare, hemant karkare sadhvi pragya, sadhvi pragya latest news, sadhvi pragya news, bjp news, sadhvi pragya singh thakur, sadhvi pragya singh thakur bjp

ന്യൂഡൽഹി: നാഥുറാം ഗോഡ്‌സെ രാജ്യസ്‌നേഹിയാണെന്ന് ബിജെപി നേതാവ് പ്രഗ്യാ സിങ് ഠാക്കൂറിന്റെ പരാമർശത്തെ തള്ളി ബിജെപി കേന്ദ്ര നേതൃത്വം. പ്രസ്താവന പിൻവലിച്ച് പ്രഗ്യ സിങ് മാപ്പ് പറയണമെന്ന് ബിജെപി വക്താവ് ജി.വി.എൽ നരസിംഹറാവു ആവശ്യപ്പെട്ടു. പ്രഗ്യ സിങ്ങിന്റെ പ്രസ്താവന ബിജെപി അപലപിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

” ബിജെപിയുടെ ഭോപ്പാൽ സ്ഥാനാർത്ഥി പ്രഗ്യ സിങ് ഠക്കൂറിന്റെ ഭാഗത്ത് നിന്നും മഹത്മ ഗാന്ധിയുമായി ഒരു പ്രസ്താവന ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ബിജെപി പ്രഗ്യയുടെ പ്രസ്​താവനയെ അംഗീകരിക്കുന്നില്ല. പ്രസ്​താവനയെ ശക്​തമായി അപലപിക്കുന്നു. എന്തുകൊണ്ടാണ് ഇത്തരത്തിലൊരു പ്രസ്താവന നടത്തിയതെന്ന് പ്രഗ്യയോട് പാർട്ടി വിശദീകരണം തേടും.” ജി.വി.എൽ നരസിംഹറാവു പറഞ്ഞു.

ഗോഡ്‌സെ ദേശഭക്തനാണെന്നും ഇനിയും ദേശഭക്തനായി തന്നെ അറിയപ്പെടുമെന്നും പ്രഗ്യാ സിങ് ഠാക്കൂര്‍ പറഞ്ഞിരുന്നു. ഗോഡ്‌സെയെ തീവ്രവാദി എന്ന് വിളിക്കുന്നവര്‍ ആദ്യം ആത്മപരിശോധ നടത്തണം. ഗോഡ്‌സെയെ തീവ്രവാദി എന്ന് വിളിക്കുന്നവര്‍ക്ക് തിരഞ്ഞെടുപ്പില്‍ അതിനുതക്ക മറുപടി ലഭിക്കുമെന്നും പ്രഗ്യാ സിങ് കൂട്ടിച്ചേര്‍ത്തു. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഹിന്ദു തീവ്രവാദി ഗോഡ്‌സെയാണെന്ന കമല്‍ഹാസന്റെ പരാമര്‍ശത്തിന് മറുപടി നല്‍കുകയായിരുന്നു പ്രഗ്യാ സിങ്.

1948ല്‍ മഹാത്മാ ഗാന്ധിയെ വധിച്ച നാഥുറാം ഗോഡ്സെയെ പരാമര്‍ശിച്ചായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. തമിഴ്നാട്ടിലെ അരുവാകുച്ചിയില്‍ തിരഞ്ഞെടുപ്പ് ക്യാംപെയിനില്‍ സംസാരിക്കവേയായിരുന്നു കമൽ ഹസൻ ഗോഡ്സയെ ആദ്യ തീവ്രവാദി എന്ന് വിളിച്ചത്.

വിവാദ പരാമർശത്തിൽ വലിയ പ്രതിഷേധമാണ് കമൽ ഹാസന് നേരെ ഉയർന്നത്. താരത്തിനെതിരെ ക്രിമിനൽ കുറ്റം ചുമത്തി കേസും എടുത്തിരുന്നു. മേയ് 19ന് ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന നാല് മണ്ഡലങ്ങളില്‍ ഒന്നാണ് അരുവാക്കുച്ചി. ഇവിടെ കമല്‍ഹാസന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം സ്ഥാനാർഥിയെ നിര്‍ത്തിയിട്ടുണ്ട്. മഹാത്മ ഗാന്ധിയുടെ കൊച്ചുമകനായിട്ടാണ് താന്‍ നില്‍ക്കുന്നതെന്നും അദ്ദേഹത്തിന്റെ ഘാതകരോട് ചോദ്യം ചെയ്യാനാണ് എത്തിയതെന്നും തുറന്ന വാഹനത്തിന് മുകളില്‍ നിന്ന് അദ്ദേഹം പ്രസംഗിച്ചിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Bjp against pragya thakur on godse a deshbhakt statement

Next Story
‘നമ്മള്‍ വിചാരിക്കുന്ന ആളേയല്ല!’; ഗോഡ്‌സെ ദേശഭക്തനെന്ന് പ്രഗ്യാ സിങ്sadhvi pragya thakur, സാധ്വി പ്രഗ്യാ സിങ് ഠാക്കൂർ,sadhvi pragya thakur bjp, Babri Masjid, ബാബറി മസ്ജിദ്, Ram Temple, രാമ ക്ഷേത്രം, സാധ്വി പ്രഗ്യാ സിങ് ഠാക്കൂർ ബിജെപി, sadhvi pragya hemant karkare,സാധ്വി പ്രഗ്യാ സിങ് ഠാക്കൂർ ഹേമന്ത് കർക്കറെ, bjp bhopal candidate, bjp bhopal candidate sadhvi pragya thakur, hemant karkare, hemant karkare sadhvi pragya, sadhvi pragya latest news, sadhvi pragya news, bjp news, sadhvi pragya singh thakur, sadhvi pragya singh thakur bjp
The moderation of comments is automated and not cleared manually by malayalam.indianexpress.com