ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് വീഴ്ച്ച പ്രവചിച്ച് എബിപി ന്യൂസ്-സി വോട്ടര്‍ സര്‍വെ. ബിജെപി നയിക്കുന്ന എന്‍ഡിഎയ്ക്ക് 25 സീറ്റുകള്‍ മാത്രമാണ് ലഭിക്കുകയെന്ന് പ്രവചനം. ഡിസംബറില്‍ 36 സീറ്റുകള്‍ കിട്ടുമെന്ന പ്രചവചനത്തില് നിന്നാണ് സീറ്റ് കുത്തനെ കുറഞ്ഞത്. സമാജ്‌വാദി -ബഹുജൻ സമാജ്, രാഷ്ട്രീയ ലോക്ദള്‍ എന്നിവരുടെ മഹാഗദ്ബന്ധനാണ് യു.പിയില്‍ നേട്ടം കൈവരിക്കുക.

51 സീറ്റുകളാണ് സഖ്യം നേടുക. 2014ല്‍ 73 ലോക്സഭാ സീറ്റുകളില്‍ വിജയിച്ച എന്‍ഡിഎയ്ക്ക് 48 സീറ്റുകലാണ് നഷ്ടപ്പെടുന്നത്. വോട്ടോഹരിയുടെ കാര്യത്തിലും മഹാഗദ്ബന്ധനാണ് മുന്നിലുണ്ടാവുക. എന്‍ഡിഎയ്ക്ക് 42 ശതമാനം വോട്ടോഹരി ഉളളപ്പോള്‍ 43 ശതമാനം വോട്ടോഹരിയാണ് മഹാഗദ്ബന്ധന്‍ നേടുക. വോട്ടോഹരിയില്‍ ചെറിയ അന്തരം മാത്രമാണെങ്കിലും സീറ്റുകളുടെ കാര്യത്തില്‍ എന്‍ഡിഎ ഏറെ പിറകിലാണ്.

അതേസമയം കിഴക്കന്‍ യു.പിയുടെ ചുമതലയുളള കോണ്‍ഗ്രസിന്റെ ജെനറല്‍ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധിയെ പ്രഖ്യാപിക്കും മുമ്പാണ് സര്‍വെ നടത്തിയതെന്ന് സി-വോട്ടര്‍ വ്യക്തമാക്കുന്നുണ്ട്. പ്രിയങ്കയുടെ കടന്നുവരവ് ഈ ഫലത്തില്‍ മാറ്റം ഉണ്ടാക്കിയേക്കാം. എങ്കിലും കോണ്‍ഗ്രസിന് നാല് സീറ്റുകളാണ് പ്രവചിക്കപ്പെടുന്നത്. കൂടാതെ കോണ്‍ഗ്രസിന്റെ വോട്ടോഹരി 12.7 ശതമാനം ആകുമെന്നും പ്രവചനമുണ്ട്. ഒറ്റയ്ക്ക് മത്സരിക്കാനുളള കോണ്‍ഗ്രസിന്റെ തീരുമാനം ഏറെ പ്രതികൂലമായി ബാധിക്കുക എന്‍ഡിഎയെ തന്നെയായിരിക്കുമെന്നും സര്‍വെ ഫലത്തില്‍ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook