ന്യൂഡല്‍ഹി: പാസ്‌പോര്‍ട്ട് കിട്ടാന്‍ ഇനി ജനന സര്‍ട്ടിഫിക്കേറ്റിന്റെ ആവശ്യമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലിമെന്റില്‍. പകരം ജനന തീയതി തെളിയിക്കുന്നതിന് ആധാര്‍ കാര്‍ഡോ പാന്‍ കാര്‍ഡോ മതി ഉപയോഗിക്കാം. ഇന്ത്യന്‍ പൗരന്മാര്‍ക്ക് പാസ്‌പോര്‍ട്ട് അപേക്ഷ ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം.
നിലവിലെ പാസ്‌പോര്‍ട്ട് നിയമ പ്രകാരം, 1986 ജനുവരി 26ന് ശേഷം ജനിച്ചവര്‍ക്ക് പാസ്‌പോര്‍ട്ട് ലഭിക്കണമെങ്കില്‍ ജനന സര്‍ട്ടിഫിക്കേറ്റ് നിര്‍ബന്ധമാണ്. എന്നാല്‍ ഇനി മുതല്‍ ജനന തീയതി തെളിയിക്കാന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകളോ, പാന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, തിരിച്ചറിയല്‍ കാര്‍ഡ്, എല്‍ഐസി പോളിസി ബോണ്ടുകള്‍ തുടങ്ങിയ ഏതു രേഖകളും സമര്‍പ്പിക്കാം.
സര്‍ക്കാര്‍ സേവനത്തിലുള്ളവര്‍ക്ക് തങ്ങളുടെ സര്‍വീസ് റെക്കോര്‍ഡ് തെളിയിക്കുന്ന രേഖകളോ, പെന്‍ഷന്‍ രേഖകളോ സമര്‍പ്പിക്കാവുന്നതാണ്.