ചണ്ഡിഗഡ്: സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തുമായി തകര്‍ന്നുവീണ വ്യോസേനാ ഹെലികോപ്റ്റര്‍ കോയമ്പത്തൂരിനടുത്തുള്ള സുലൂര്‍ വ്യോമസേനാ താവളം കേന്ദ്രമായി 109 ഹെലികോപ്റ്റര്‍ യൂണിറ്റിന്റേത്.
ലോകമെമ്പാടും ലഭ്യമായ സൈനിക ഗതാഗത ഹെലികോപ്റ്ററിന്റെ മി- 17 വി 5 എന്ന ഏറ്റവും പുതിയ പതിപ്പാണ് അപകടത്തില്‍ പെട്ടത്. മി- 17 വി 5 എന്ന റഷ്യന്‍ നിര്‍മിത മി-8/17 ഹെലികോപ്റ്റര്‍ പരമ്പരയുടെ ഭാഗമാണിത്.
മി- 17 വി 5 വിഭാഗത്തില്‍പ്പെട്ട 80 ഹെലികോപ്റ്ററുകള്‍ക്കായി ഇന്ത്യ 2018ല്‍ റഷ്യന്‍ നിര്‍മാതാക്കളുമായി കരാറില്‍ ഏര്‍പ്പെട്ടിരുന്നു. 130 കോടി ഡോളറിന്റേതായിരുന്നു കരാര്‍. ഹെലികോപ്റ്ററുകളുടെ ആദ്യ ബാച്ച് 2013ലും അവസാന ബാച്ച് 2018ലുമാണ് ഇന്ത്യയിലെത്തിയത്.
Also Read: സംയുക്ത സൈനിക മേധാവിയും ഭാര്യയും സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നു വീണു
സൈനികരെ വഹിക്കുന്നതിനു 36 സീറ്റ്, ചരക്ക് ഗതാഗതം, എമര്‍ജന്‍സി ഫ്‌ളോട്ടേഷന്‍ സംവിധാനമുള്ളത് തുടങ്ങി നിരവധി വകഭേദങ്ങളുള്ളതാണ് മി- 17 വി 5 ഹെലികോപ്റ്റര്‍. പൈലറ്റ്, കോ-പൈലറ്റ്, ഫ്‌ളൈറ്റ് എന്‍ജിനീയര്‍ എന്നിവരുള്‍പ്പെടെ മൂന്നംഗ ക്രൂവാണ് മി- 17 വി 5 പ്രവര്‍ത്തിപ്പിക്കുന്നത്.
മണിക്കൂറില്‍ പരമാവധി 250 കിലോമീറ്റര്‍ വേഗതയും 230 കിലോമീറ്റര്‍ ക്രൂയിസ് വേഗതയും നേടാനാകും. പ്രധാന ഇന്ധന ടാങ്കുകളുടെ പരിധി 675 കിലോമീറ്ററാണ്. രണ്ട് സഹായ ഇന്ധന ടാങ്കുകള്‍ ഉപയോഗിച്ച് 1,180 കിലോമീറ്റര്‍ പറക്കാന്‍ കഴിയും. പരമാവധി 4,000 കിലോഗ്രാം ഭാരം വഹിക്കാനാകും.
Also Read: അപകടം ഹെലിപാഡിന് 10 കിലോമീറ്റർ അകലെ; ചിത്രങ്ങൾ
വാലില്‍ പങ്കയുള്ള സിംഗിള്‍-റോട്ടര്‍ ഹെലികോപ്റ്ററിന്റെ മൂക്ക് ഡോള്‍ഫിന്റേതു പോലെയാണ്. അധികമായി സ്റ്റാര്‍ബോര്‍ഡ് സ്ലൈഡിംഗ് വാതിലും പോര്‍ട്ട്‌സൈഡ് വൈഡന്‍ഡ് സ്ലൈഡിങ് വാതിലുമുണ്ട്.
മി-17 വി5 ഹെലികോപ്റ്ററുകളുടെ പരിശോധനയ്ക്കും അറ്റകുറ്റപ്പണിയ്ക്കുമായി വ്യോമസേന ചണ്ഡിഗഡില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.
Also Read: അന്വേഷണത്തിന് ഉത്തരവിട്ട് വ്യോമസേന; പ്രതിരോധ മന്ത്രി പാർലമെന്റിൽ പ്രസ്താവന നടത്തും