scorecardresearch

വെള്ളാപ്പള്ളിക്ക് ബിനോയ് വിശ്വത്തിൻ്റെ മറുപടി; അവിഹിതമാര്‍ഗത്തില്‍ പണം വാങ്ങിയെന്നു പറഞ്ഞാല്‍ സിപിഐ തിരിച്ചു നല്‍കും

അഴിമതിയുടെ പേരിലോ അവിഹിതമായോ ഒരു ചില്ലിക്കാശ് സിപിഐ വാങ്ങിയെന്ന് വെള്ളാപ്പള്ളി പറഞ്ഞാൽ ആ പണം തിരികെ നൽകുമെന്ന് ബിനോയ് വിശ്വം പാർട്ടി ആസ്ഥാനമായ എംഎൻ സ്മാരകത്തിൽവച്ച് മാധ്യമങ്ങളോടു പറഞ്ഞു

അഴിമതിയുടെ പേരിലോ അവിഹിതമായോ ഒരു ചില്ലിക്കാശ് സിപിഐ വാങ്ങിയെന്ന് വെള്ളാപ്പള്ളി പറഞ്ഞാൽ ആ പണം തിരികെ നൽകുമെന്ന് ബിനോയ് വിശ്വം പാർട്ടി ആസ്ഥാനമായ എംഎൻ സ്മാരകത്തിൽവച്ച് മാധ്യമങ്ങളോടു പറഞ്ഞു

author-image
WebDesk
New Update
BINOY VISWAM VELLAPALLY

വെള്ളാപ്പള്ളിക്ക് ബിനോയ് വിശ്വത്തിൻ്റെ മറുപടി

തിരുവനന്തപുരം: വെള്ളാപ്പള്ളി-സിപിഐ പോരിൽ വിട്ടുവീഴ്ചയില്ലാതെ ഇരുപക്ഷവും. ഇന്നും സിപിഐക്കെതിരെ ആരോപണം ഉന്നയിച്ച എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് അതേ നാണയത്തിൽ മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തുവന്നു.

Advertisment

അഴിമതിയുടെ പേരിലോ അവിഹിതമായോ ഒരു ചില്ലിക്കാശ് സിപിഐ വാങ്ങിയെന്ന് വെള്ളാപ്പള്ളി പറഞ്ഞാൽ ആ പണം തിരികെ നൽകുമെന്ന് ബിനോയ് വിശ്വം പാർട്ടി ആസ്ഥാനമായ എംഎൻ സ്മാരകത്തിൽവച്ച് മാധ്യമങ്ങളോടു പറഞ്ഞു. തെറ്റായ വഴിയിൽ സിപിഐ ഒറ്റപ്പൈസപോലും ആരിലുംനിന്ന് വാങ്ങിയിട്ടില്ല, വാങ്ങുകയുമില്ല. വെള്ളാപ്പള്ളി വലിയൊരു വ്യവസായി എന്ന നിലയിൽ തെരഞ്ഞെടുപ്പ് കാലത്തും പാർട്ടി സമ്മേളനങ്ങൾക്കും പണം പിരിച്ചുകാണും. അല്ലാതെ കൈക്കൂലിയായിട്ടോ അവിഹിതമായിട്ടോ ഒരു പൈസപോലും സിപിഐ വാങ്ങിയിട്ടില്ല. ആ പതിവ് സിപിഐക്കില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

Also Read:വെള്ളാപ്പള്ളിയെ കാറിൽ കയറ്റിയതിൽ തെറ്റില്ല; ബിനോയ് വിശ്വമല്ല പിണറായിയെന്ന് മുഖ്യമന്ത്രി

ബഹുമാനപ്പെട്ട വെള്ളാപ്പള്ളിയുമായി ഒരു തർക്കത്തിനില്ല. അത് അദ്ദേഹത്തിനു വിടുന്നു. ബിനോയ് വിശ്വമല്ല പിണറായി വിജയൻ എന്ന പിണറായി വിജയൻ്റെ കഴിഞ്ഞദിവസത്തെ വാർത്താസമ്മേളനത്തിലെ പ്രസ്താവന വളരെ ശരിയാണ്. ബിനോയ് വിശ്വവും പിണറായി വിജയനും രണ്ടുപേരാണ്, രണ്ടു നിലപാടാണ്, രണ്ടു കാഴ്ചപ്പാടാണ്. തൻ്റെ നിലപാട് താൻ പറയും. അദ്ദേഹത്തിൻ്റെ നിലപാടും കാഴ്ചപ്പാടും പിണറായി വിജയൻ പറയും.

Also Read:സിപിഐ ചതിയൻ ചന്തുവെന്ന് വെള്ളാപ്പള്ളി; ആ തൊപ്പി നിങ്ങൾക്ക് തന്നെയെന്ന് ബിനോയ് വിശ്വം

ജനങ്ങൾക്കെല്ലാവരെയും അറിയാം. വെള്ളാപ്പള്ളിയെയും അറിയാം കമ്യൂണിസ്റ്റ് പാർട്ടിയെയും അറിയാം. തങ്ങൾക്കോ ഏതെങ്കിലും പാർട്ടിക്കോ മാർക്കിടാൻ വെള്ളാപ്പള്ളിയെ തങ്ങളാരും ഏൽപ്പിച്ചിട്ടില്ല. വെള്ളാപ്പള്ളിയല്ല എൽഡിഎഫ്. അതുകൊണ്ട് ഇത്തരം കാര്യങ്ങളിലൊന്നും വെള്ളാപ്പള്ളിയുടെ ഉപദേശം ആരും കാത്തിരിക്കുന്നില്ല.

മാധ്യമപ്രവർത്തകനെ തീവ്രവാദി എന്നുവിളിച്ച പരാമർശത്തിലൂടെ ഒരാൾ വലുതാകുന്നോ ചെറുതാകുന്നോ എന്ന് എല്ലാവർക്കും ഊഹിക്കാനാകും. അത് മനസിലാക്കാനുള്ള കെൽപ്പ് വെള്ളാപ്പള്ളിക്കും ബന്ധപ്പെട്ടവർക്കും ഉണ്ടാകട്ടെ എന്നാണ് പറയാനുള്ളത്. എസ്എൻഡിപി ഒരു മഹാപ്രസ്ഥാനമാണ്.

Also Read:ശബരിമല സ്വർണക്കൊള്ള; കടകംപള്ളിയെ ചോദ്യം ചെയ്തത് വ്യക്തതയ്ക്ക് വേണ്ടിയെന്ന് മുഖ്യമന്ത്രി

കേരളത്തിൻ്റെ നവോത്ഥാന യാത്രയിലെ ഏറ്റവും തെളിച്ചമുള്ള പേരാണ് ശ്രീനാരായണ ഗുരുവിൻ്റേത്. അദ്ദേഹത്തിൻ്റെ പേരുമായി ബന്ധപ്പെട്ട ഒരു പ്രസ്ഥാനത്തെ സിപിഐ ബഹുമാനിക്കും. ഒരുപാട് മഹാന്മാർ ഇരുന്ന കസേരയാണതെന്ന് ആ കസേരയിലിരിക്കുന്നവർക്ക് ഓർമ വേണം. വെള്ളാപ്പള്ളി കൂടുതൽ പറയുമ്പോൾ ബാക്കി പറയാമെന്നും ബിനോയ് വിശ്വം പറഞ്ഞു.

Read More:ശബരിമല സ്വർണക്കൊള്ള കേസ്: എസ്ഐടി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടില്ലെന്ന് അടൂർ പ്രകാശ്

Vellappally Natesan Binoy Vishwam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: