scorecardresearch

'ദേ വന്നു, ദാ പോയി'; ബിനോയ് കോടിയേരി പൊലീസിന് മുമ്പില്‍ ഹാജരായി

പൊലീസിന് മുമ്പിൽ ഹാജരായ ബിനോയ് ജാമ്യവ്യവസ്ഥയിലെ നടപടികൾ പൂർത്തിയാക്കി മടങ്ങി

പൊലീസിന് മുമ്പിൽ ഹാജരായ ബിനോയ് ജാമ്യവ്യവസ്ഥയിലെ നടപടികൾ പൂർത്തിയാക്കി മടങ്ങി

author-image
WebDesk
New Update
സമയമായിട്ടില്ല: ഡിഎന്‍എ പരിശോധനയ്ക്ക് തയ്യാറാകാതെ ബിനോയിയുടെ ഒളിച്ചുകളി

മുംബെെ: പീഡനക്കേസില്‍ ആരോപണ വിധേയനായ ബിനോയ് കോടിയേരി മുംബൈയില്‍ എത്തി പൊലീസിന് മുമ്പില്‍ ഹാജരായി. മുംബൈ ഓഷിവാര പൊലീസ് സ്റ്റേഷനിലെത്തിയാണ് ഹാജരായത്. മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനാല്‍ ബിനോയ് ഇന്നലെ മുംബൈയില്‍ എത്തിയിരുന്നു. പൊലീസിന് മുമ്പില്‍ ഹാജരായ ബിനോയ് ജാമ്യവ്യവസ്ഥയിലെ നടപടികള്‍ പൂര്‍ത്തിയാത്തി മടങ്ങുകയും ചെയ്തു.

Advertisment

കർശന ഉപാധികളോടെയാണ് ബിനോയ് കോടിയേരിക്ക് കോടതി കഴിഞ്ഞ ദിവസം മുൻകൂർ ജാമ്യം അനുവദിച്ചത്. മുൻകൂർ ജാമ്യം ലഭിക്കാത്തതിനാൽ ബിനോയ് ഇത്രയും നാൾ ഒളിവിലായിരുന്നു. ബുധനാഴ്ച രാത്രി പത്തിനുള്ള എയർ ഇന്ത്യ വിമാനത്തിലാണ്​ അഭിഭാഷകനൊപ്പം ബിനോയ് മുംബൈക്ക് പോയത്. അന്വേഷണ ഉദ്യോഗസ്ഥ​ന് മുമ്പാകെ ഹാജരാവണമെന്ന് കോടതി നിർദേശം നൽകിയതിനെത്തുടർന്നാണ്​ ബുധനാഴ്ച രാത്രി പത്തിനുള്ള എയർ ഇന്ത്യ വിമാനത്തിൽ​ അഭിഭാഷകനൊപ്പം ബിനോയ് മുംബൈക്ക് പോയത്.

Read Also: ജാമ്യം കിട്ടിയതോടെ വെളിച്ചത്ത് വന്ന് ബിനോയ്; ബുധനാഴ്ച രാത്രി മുംബൈക്ക് പറന്നു

പീഡനക്കേസിൽ ബിനോയ് കോടിയേരിക്ക് ഇന്നലെയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. 25,000 രൂപ ജാമ്യത്തുകയായി കെട്ടിവയ്ക്കുകയും ഒരു ആൾ ജാമ്യവും വരുന്ന ഒരു മാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥരുടെ മുമ്പിൽ ഹാജരാകുകയും ചെയ്യണം. ജാമ്യമനുവദിക്കുന്നത് മനുഷ്യാവകാശത്തിന്റെ പേരിലാണ്, അതേസമയം, അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ ഡിഎൻഎ പരിശോധനയ്ക്ക് ബിനോയ് ഹാജരാകേണ്ടി വരും. ചൊവ്വാഴ്ചയാണ് കേസിൽ വാദം പൂർത്തിയായത്. ആദ്യ വിവാഹത്തെ കുറിച്ച് ബിനോയ് അറിയിച്ചില്ലെന്ന് യുവതിയുടെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി.

Advertisment

കുഞ്ഞിന്റെ പിതൃത്വത്തിന്റെ ഉത്തരവാദിത്വം ബിനോയിക്കാണെന്ന് തെളിയിക്കുന്നതിനായി ഡിഎൻഎ ടെസ്റ്റ് നടത്തണമെന്ന ആവശ്യം ബിനോയിയുടെ അഭിഭാഷകൻ കോടതിയിൽ എതിർത്തു. ബലാത്സംഗത്തിന് തെളിവില്ലെന്നും പ്രതിഭാഗം വാദിച്ചു. യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നു. ഇതിന്റെ ചിത്രങ്ങളും ബിനോയിയുടെ കൈയ്യിലുണ്ട്. പ്രോസിക്യൂഷന്‍ ഹാജരാക്കിയ വിവാഹരേഖ വ്യാജമാണ്. പരാതിക്കാരി സമര്‍പ്പിച്ച രേഖയിലെ ഒപ്പ് ബിനോയിയുടേതല്ല. ഹിന്ദു വിവാഹനിയമപ്രകാരം രണ്ടാം വിവാഹം നിയമപരമല്ലെന്നും അഭിഭാഷകന്‍ അശോക് ഗുപ്‌തെ പറഞ്ഞു. ബിനോയിയും യുവതിയും ഒരേ ടവറിന് കീഴിലുളള ഫോണ്‍ സംഭാഷണങ്ങള്‍ പരിശോധിക്കണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ബിനോയ് ആദ്യം വിവാഹം ചെയ്തത് അറിയിച്ചിരുന്നില്ലെന്ന് യുവതിക്കായി കോടതി അനുവദിച്ച അഭിഭാഷകന്‍ അബ്ബാസ് മുക്ത്യാര്‍ വാദിച്ചു. ബിനോയിയും അമ്മയും യുവതിയെ നിരന്തരം ഭീഷണിപ്പെടുത്തി. ബിനോയിയുമായി ഇനി ബന്ധപ്പെടരുതെന്നും അറിയിച്ചു. കുട്ടി ബിനോയിയുടെ തന്നെയാണ്. അതുകൊണ്ടാണ് ഡിഎന്‍എ പരിശോധനയ്ക്ക് ബിനോയ് തയ്യാറാവാത്തതെന്നും വാദിഭാഗം കോടതിയെ അറിയിച്ചു.

Binoy Kodiyeri Rape Cases

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: