scorecardresearch

സ്ത്രീ വിവാഹപ്രായം 21 ആക്കുന്നതിനുള്ള ബിൽ സ്റ്റാൻഡിങ് കമ്മിറ്റിക്ക്

പ്രതിപക്ഷ പ്രതിഷേധത്തിനിടെ ബില്ല് ലോക്സഭയിൽ അവതരിപ്പിച്ചു

പ്രതിപക്ഷ പ്രതിഷേധത്തിനിടെ ബില്ല് ലോക്സഭയിൽ അവതരിപ്പിച്ചു

author-image
WebDesk
New Update
raise age of marriage for girls, bill to raise marriage age for girls, Lok Sabha, Smriti Irani, Indian Express, വിവാഹപ്രായം, ലോക്സഭ, Malayalam News, IE Malayalam

ന്യൂഡൽഹി: സ്ത്രീകളുടെ ഏറ്റവും കുറഞ്ഞ വിവാഹപ്രായം 18ൽ നിന്ന് 21 ആയി ഉയർത്താൻ ഉദ്ദേശിച്ചുള്ള ശൈശവ വിവാഹ നിരോധന (ഭേദഗതി) ബിൽ 2021 ലോക്സഭയിൽ അവതരിപ്പിച്ചു. ബഹളത്തിനിടെ വനിതാ-ശിശു വികസന മന്ത്രി സ്മൃതി ഇറാനിയാണ് ബിൽ അവതരിപ്പിച്ചത്.

Advertisment

ബിൽ പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിടണമെന്ന് പ്രതിപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടു. പിന്നീട്, ബിൽ സ്റ്റാൻഡിങ് കമ്മിറ്റിക്കു വിടുമെന്ന് മന്ത്രി പ്രഖ്യാപിച്ചു.

കഴിഞ്ഞ ആഴ്‌ച മന്ത്രിസഭ അംഗീകരിച്ച ബിൽ, പരിഷ്‌ക്കരിച്ച നടപടിക്രമങ്ങളിൽ അംഗീകരിക്കാനായി പട്ടികപ്പെടുത്തിയിരുന്നില്ല. എന്നാൽ പിന്നീട് സർക്കാർ ഒരു അനുബന്ധ പട്ടികയിലൂടെ അജൻയിൽ ഉൾപ്പെടുത്തുകയായിരുന്നു.

Also Read: രാജ്യത്തെ ഒമിക്രോൺ കേസുകൾ 200 കടന്നു; കൂടുതൽ രോഗികൾ ഡൽഹിയിലും മഹാരാഷ്ട്രയിലും

Advertisment

ഉച്ചഭക്ഷണത്തിനു ശേഷം ബിൽ സഭയിൽ അവതരിപ്പിക്കാൻ മന്ത്രി സ്മൃതി ഇറാനി എഴുന്നേറ്റപ്പോൾ പ്രതിപക്ഷ അംഗങ്ങൾ എതിർത്തു.

ചാർട്ടേഡ് അക്കൗണ്ടന്റുമാർ, കോസ്റ്റ് ആൻഡ് വർക്ക്സ് അക്കൗണ്ടന്റുമാർ, കമ്പനി സെക്രട്ടറിമാരുടെ (ഭേദഗതി) ബിൽ 2021 ഉം സ്റ്റാൻഡിങ് കമ്മിറ്റിക്കു വിട്ടു.

Loksabha

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: