Latest News

ഡൽഹിക്ക് മേൽ കേന്ദ്രത്തിന് കൂടുതൽ അധികാരം: ബില്ലിന് ലോക്‌സഭയുടെ അംഗീകാരം

ബിൽ പാസാക്കുന്നത് ഡൽഹിയിലെ ജനങ്ങളെ അപമാനിക്കലാണെന്നും ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാരിന്റെ അധികാരങ്ങൾ കവർന്നെടുക്കുന്നതാണ് ബില്ലെന്നും അരവിന്ദ് കെജ്രിവാൾ

New Delhi bill, The Government of National Capital Territory of Delhi (Amendment) Bill 2021, Lok Sabha passes Delhi bill, Delhi bill news, Delhi news, Lok sabha news, ഡൽഹി, ഡൽഹി ദേശീയ തലസ്ഥാന ബില്ല്, ഡൽഹി ഭേദഗതി ബില്ല്, ലഫ്റ്റനന്റ് ഗവർണർ, ie malayalam

ന്യൂഡൽഹി: ഡൽഹി ദേശീയ തലസ്ഥാന പ്രദേശത്ത് കേന്ദ്രസർക്കാരിന് കൂടുതൽ അധികാരം നൽകുന്നത് ലക്ഷ്യമിട്ടുള്ള നിയമനിർമാണത്തിന് ലോക്സഭയുടെ അംഗീകാരം. ഡൽഹി ദേശീയ തലസ്ഥാന പ്രദേശം (ഭേദഗതി) ബില്ല് 2021 ആണ് ലോക്സഭ പാസ്സാക്കിയത്. ഡൽഹിയിലെ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെയും നാമനിർദ്ദേശം ചെയ്യപ്പെട്ട ലെഫ്റ്റനന്റ് ഗവർണറുടെയും അധികാരങ്ങൾ വ്യക്തമാക്കുന്ന നിയമത്തിൽ ഭേദഗതി വരുത്തുന്നതാണ് പുതിയ നിയമം.

ദേശീയ തലസ്ഥാനത്തെ ഔദ്യോഗിക കാര്യനിർവഹണവുമായി ബന്ധെപ്പെട്ട അവ്യക്തത അവസാനിപ്പിക്കുന്നതിനാണ് ബിൽ കൊണ്ടുവന്നതെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. നഗരത്തിലെ ജനങ്ങൾക്ക് ഇത് പ്രയോജനകരമാകുമെന്നതിനാൽ ഇതിനെ “രാഷ്ട്രീയ നീക്കം” എന്ന് വിളിക്കരുതെന്നും കേന്ദ്രസർക്കാർ അഭ്യർത്ഥിച്ചു.

അതേസമയം ഡൽഹിയിലെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണ് ഈ നിയമം നടപ്പാക്കിയതെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അഭിപ്രായപ്പെട്ടു. “ലോക്സഭയിൽ ഇന്ന് ജിഎൻസിടിഡി ഭേദഗതി ബിൽ പാസാക്കുന്നത് ഡൽഹിയിലെ ജനങ്ങളെ അപമാനിക്കുന്നതാണ്. ജനങ്ങൾ വോട്ട് ചെയ്തവരിൽ നിന്ന് ഫലത്തിൽ അധികാരങ്ങൾ കവർന്നെടുക്കുകയും പരാജയപ്പെട്ടവർക്ക് ഡൽഹി ഭരിക്കാനുള്ള അധികാരം നൽകുകയും ചെയ്യുന്നതാണ് ബില്ല്. ബിജെപി ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണ്,” കെജ്രിവാൾ ട്വീറ്റ് ചെയ്തു.

1991 ലെ ഡൽഹി ദേശീയ തലസ്ഥാന നിയമത്തിലേക്കുള്ള നിർദ്ദിഷ്ട ഭേദഗതികൾ പാസാക്കിയാൽ ഡൽഹിയിലെ തിരഞ്ഞെടുപ്പും തിരഞ്ഞെടുക്കപ്പെട്ട സർക്കാരും അർത്ഥശൂന്യമാകുമെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ പറഞ്ഞു.

Read More: അവശ്യ വസ്തു നിയമം നടപ്പാക്കാന്‍ നിര്‍ദേശിച്ച് കമ്മിറ്റി; പ്രതിപക്ഷ പാർട്ടികളുടേത് ഇരട്ടത്താപ്പെന്ന് കർഷകർ

രണ്ട് നിർദ്ദിഷ്ട ഭേദഗതികൾക്കും തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അപ്രസക്തമാക്കാൻ കഴിവുണ്ടെന്ന് അധികൃതർ പറഞ്ഞു. നിയമസഭ തയ്യാറാക്കിയ നിയമങ്ങളിൽ “സർക്കാർ” എന്ന പ്രയോഗം ലെഫ്റ്റനന്റ് ഗവർണറെ അർത്ഥമാക്കുമെന്ന് ഒരു ഭേദഗതിയിൽ വ്യക്തമായി പറയാൻ ശ്രമിക്കുമ്പോൾ, മറ്റൊന്നിൽ പറയുന്നത് എക്സിക്യൂട്ടീവ് നടപടികൾക്ക് ലഫ്റ്റനന്റ് ഗവർണറുടെ അഭിപ്രായം തേടേണ്ടതുണ്ടെന്നാണ്.

“ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ ബില്ലാണ് കേന്ദ്രം കൊണ്ടുവന്നത്. ലെഫ്റ്റനന്റ് ഗവർണറാണ് സർക്കാരാണെന്നും എല്ലാ തീരുമാനങ്ങളും ഫയലുകളും അദ്ദേഹത്തിലൂടെ തീരുമാനിക്കപ്പെടണമെന്നും അതിൽ പറയുന്നു,” സിസോഡിയ പറഞ്ഞു.

“സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് ഉത്തരവിൽ പറഞ്ഞതിന് വിരുദ്ധമാണ് ഈ ബിൽ. ഇതാണ് കേന്ദ്രം ചെയ്യാൻ ആഗ്രഹിക്കുന്നതെങ്കിൽ, ഡൽഹിയിൽ തിരഞ്ഞെടുപ്പ് നടത്തുകയും ഒരു തെരഞ്ഞെടുക്കപ്പെട്ട ഗവൺമെന്റ് ഉണ്ടായിരിക്കുകയും ചെയ്യുന്നതിന്റെ അർത്ഥമെന്താണ്? എന്തിനെയാണ് കേന്ദ്രം ജനാധിപത്യമെന്ന് പറഞ്ഞ് അവതരിപ്പിക്കുന്നത്? ” അദ്ദേഹം ചോദിച്ചു.

മാർച്ച് 15 നാണ് ലോക്സഭയിൽ ബിൽ അവതരിപ്പിച്ചത്. ഡൽഹി മന്ത്രിമാരും ആം ആദ്മി എംപിമാരും എം‌എൽ‌എമാരും കൗൺസിലർമാരും ഇതിനെതിരെ ജന്തർ മന്തറിൽ പ്രതിഷേധ പ്രകടനം നടത്തി. ലഫ്റ്റനന്റ് ഗവർണർക്ക് ശക്തമായ അധികാരം നൽകുന്നതാണ് നിയമമെന്ന് അവർ പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Bill giving centre more power over delhi gets lok sabha nod

Next Story
ഈ കുഞ്ഞുകൈകളിൽ നിളപോലെ ചായങ്ങൾnila
The moderation of comments is automated and not cleared manually by malayalam.indianexpress.com