പ്രശസ്ത അമേരിക്കൻ വ്യവസായിയും സാമൂഹ്യപ്രവർത്തകനും ലോകത്തെ ഏറ്റവും വലിയ പേഴ്സണൽ കമ്പ്യൂട്ടർ സോഫ്റ്റ്‌വേർ കമ്പനിയായ മൈക്രോസോഫ്റ്റിന്റെ സ്ഥാപകരിലൊരാളുമായ ബിൽ ഗേറ്റ്സിന്റെ മകൾ ജെന്നിഫർ ഗേറ്റ്സ് വിവാഹിതയാകുന്നു. കാമുകൻ നയേൽ നാസറുമായുള്ള തന്റെ വിവാഹനിശ്ചയം ഇന്‍സ്റ്റാഗ്രാം വഴിയാണ് ജെന്നിഫർ ലോകത്തെ അറിയിച്ചത്. സ്റ്റാൻഫോർഡ് സർവ്വകലാശാലയിൽ പഠനം പൂര്‍ത്തിയാക്കിയ ഈജിപ്ഷ്യൻ കോടീശ്വരനുമായുള്ള മകളുടെ വിവാഹനിശ്ചയത്തില്‍ ബില്‍ ഗേറ്റ്സും സന്തോഷം അറിയിച്ചു.

Read Here: ആരഴിക്കും ഈ കുരുക്ക്?: മുതലയെ രക്ഷിക്കുന്നവര്‍ക്ക് സമ്മാനം പ്രഖ്യാപിച്ച് ഇന്തോനേഷ്യ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook