Latest News
മമത ബാനര്‍ജി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; സമാധാനത്തിന് ആഹ്വാനം
രാജ്യത്ത് ഇന്നലെ 3,780 കോവിഡ് മരണം, ഏറ്റവും ഉയര്‍ന്ന നിരക്ക്

ബിൽ ഗേറ്റ്സും ഭാര്യ മെലിൻഡയും വേർപിരിയുന്നു

27 വർഷത്തെ ദാമ്പത്യ ജീവിതത്തിനുശേഷമാണ് ഇരുവരും വേർപിരിയുന്നത്

bill gates, ie malayalam

വാഷിങ്ടൺ: മൈക്രോസോഫ്റ്റ്‌ സ്ഥാപകനായ ബിൽ ഗേറ്റ്സും ഭാര്യ മെലിൻഡ ഗേറ്റ്സും വിവാഹബന്ധം വേർപിരിയുന്നു. ട്വിറ്ററിലൂടെയാണ് ഇരുവരും വിവരം പുറത്ത് വിട്ടത്. 27 വർഷത്തെ ദാമ്പത്യജീവിതത്തിന് ശേഷമാണ് വേർപിരിയൽ. അതേസമയം, ജീവകാരുണ്യ പ്രവർത്തനങ്ങൾ ഇരുവരും ഒരുമിച്ച് തന്നെ തുടരുമെന്ന് ഗേറ്റ്സ് അറിയിച്ചു.

”ഒരുപാട് ആലോചനകൾക്ക് ശേഷം ദാമ്പത്യജീവിതം അവസാനിപ്പിക്കാൻ ഞങ്ങൾ തീരുമാനിച്ചിരിക്കുന്നു. 27 വർഷത്തെ ജീവിതത്തിൽ ഞങ്ങൾക്ക് മൂന്ന് കുഞ്ഞുങ്ങളുണ്ട്. ലോകം മുഴുവൻ പ്രവർത്തിക്കുന്ന ജീവകാരുണ്യ പ്രസ്ഥാനം സ്ഥാപിക്കാൻ സാധിച്ചു. ഈ ദൗത്യത്തിൽ ഞങ്ങൾ ഒരുമിച്ച് തന്നെ മുന്നോട്ട് പോകും,” ഗേറ്റ്സ് ട്വിറ്ററിൽ എഴുതി.

എന്നാൽ ദമ്പതികൾ എന്ന നിലയിൽ ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് പോകാൻ കഴിയുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നില്ലെന്നും ട്വീറ്റിൽ പറയുന്നു. ബിൽ ഗേറ്റ്സ് ലോകത്തിലെ ധനികന്മാരിൽ ഒരാളാണ്. ഏകദേശം 100 ബില്യൺ ഡോളർ ആസ്തിയുണ്ട് ഗേറ്റ്സിന്. 1924 ലാണ് ബില്ലും മെലിൻഡയും വിവാഹിതരാകുന്നത്. 1987കാലഘട്ടത്തിൽ മെലിൻഡ മൈക്രോസോഫ്റ്റിൽ പ്രോഡക്റ്റ് മാനേജറായി ജോലി ചെയ്തിരുന്നു.

2019ൽ മെലിൻഡ മൊമെന്റ് ഓഫ് ലിഫ്റ്റ് എന്ന പേരിൽ ജീവചരിത്രകുറിപ്പ് പുറത്തിറക്കി. തന്റെ കുട്ടിക്കാലവും, ജീവിതവും, ലോകമറിയുന്ന ആളുടെ ഭാര്യ എന്ന നിലയിൽ നേരിട്ട വെല്ലുവിളികളെക്കുറിച്ചും ബുക്കിൽ വിശദീകരിക്കുന്നുണ്ട്. ബില്ലും താനും തുല്യ പങ്കാളികൾ ആണെന്ന് ദി അസോസിയേറ്റെഡ് പ്രെസ്സിന് നൽകിയ അഭിമുഖത്തിൽ മെലിൻഡ പറഞ്ഞിരുന്നു. ജോലി ഇടങ്ങളിലും പുരുഷനും സ്ത്രീക്കും തുല്യത ഉണ്ടാകണമെന്നും അവർ കൂട്ടിച്ചേർത്തു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Bill gates and melinda gates file for divorce492831

Next Story
ലജ്ജാകരമായ തോൽവി, ട്വിറ്റററിൽനിന്നും ഫേസ്ബുക്കിൽനിന്നും പുറത്തുവന്ന് തെരുവിലേക്കിറങ്ങണം: അധിർ രഞ്ജൻ ചൗധരിAdhir Ranjan Chowdhury, അധിര്‍ രഞ്ജന്‍ ചൗധരി, congress, കോൺഗ്രസ്, assembly election results 2021, നിയമസഭാ തിരഞ്ഞെടുപ്പ് ഫലം 2021, bengal election result 2021, ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം 2021, kerala election result 2021, കേരള നിയമഭാ തിരഞ്ഞെടുപ്പ് ഫലം 2021, assam election results 2021, അസം നിയമഭാ തിരഞ്ഞെടുപ്പ് ഫലം 2021, tamil nadu election result, തമിഴ്നാട് തിരഞ്ഞെടുപ്പ് ഫലം 2021, sonia gandhi, rahul gandhi,സോണിയ ഗാന്ധി, rahul gandhi assembly elections, രാഹുൽ ഗാന്ധി, mamata banarjee, മമത ബാനർജി, narendra modi, നരേന്ദ്ര മോദി, ie malalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com