മകന്റെ കല്യാണം, അമ്മയുടെ ശസ്ത്രക്രിയ, ഗൃഹപ്രവേശ ചടങ്ങ് എന്നിവയാണ് ബില്‍ക്കിസ് ബാനോ കേസിലെ പ്രതികള്‍ ജയിലിലായിരുന്നപ്പോള്‍ തുടര്‍ച്ചയായി പരോള്‍ ലഭിക്കുന്നതിന് ചൂണ്ടിക്കാണിച്ച കാരണങ്ങള്‍. കേസിലെ സാക്ഷികള്‍ പ്രതികളില്‍ നിന്ന് ഭീഷണിയുണ്ടെന്ന് സര്‍ക്കാരിനെ അറിയിച്ച സാഹചര്യത്തില്‍ കൂടിയാണിത്.
എന്നിരുന്നാലും പല സന്ദര്‍ഭങ്ങളിലും പരോള്‍ അപേക്ഷകള്‍ കോടതി നിരസിച്ചിരുന്നു. പ്രതികള്‍ കഴിഞ്ഞിരുന്ന ഗോധ്ര സബ് ജയിലിലെ അധികാരികള്‍ മുഖേനെയാണ് ജില്ലാ ഭരണകൂടത്തിന് പരോള്‍ അപേക്ഷകള്‍ നല്‍കിയിരുന്നത്.
ഈ വർഷം ഏപ്രിലിൽ പ്രതികളില്‍ ഒരാളായ രാധശ്യാം ഷാ ഗൃഹപ്രവേശന ചടങ്ങിന് 28 ദിവസത്തെ പരോൾ ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഗുജറാത്ത് ഹൈക്കോടതി തള്ളിയിരുന്നു. ഈ വർഷം ജനുവരി 29 മുതൽ മാർച്ച് 30 വരെ ഷാ 60 ദിവസം പരോളിൽ പുറത്തിറങ്ങിയ കാര്യവും ഉത്തരവില്‍ കോടതി ചൂണ്ടിക്കാണിച്ചു.
2011 ല്‍ ശിക്ഷാവിധിയ്ക്കതെരായ തന്റെ അപ്പീല്‍ ബോംബെ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ അമ്മയുടെ കാല്‍മുട്ടിനുള്ള ശസ്ത്രക്രിയക്കായി മൂന്ന് മാസത്തെ ജാമ്യത്തിന് അപേക്ഷിച്ചിരുന്നു. എന്നാല്‍ ജസ്റ്റിസ് വി എം കാനഡെ, എ എം തിപ്സെ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് അപേക്ഷ തള്ളി.
ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന കുറ്റവാളികള്‍ക്ക് നേരത്തെ മോചനം നല്‍കുന്ന 1992 ലെ നയത്തിന്റെ അടിസ്ഥാനത്തില്‍ ബില്‍ക്കിസ് ബാനോ കേസിലെ 11 കുറ്റവാളികള്‍ക്കും ഇളവ് ലഭിച്ചതിന് പിന്നില്‍ ഷായുടെ ഹര്‍ജിയായിരുന്നു. ഈ മാസം 15 നാണ് കേസിലെ 11 പ്രതികളും ജയില്‍ മോചിതരായത്.
2019 മേയില്‍ കേസിലെ മറ്റൊരു പ്രതിയായ കേഷാര്‍ വൊഹാനിയ മകന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി പരോളിന് അപേക്ഷ സമര്‍പ്പിച്ചെങ്കിലും ഗുജറാത്ത് ഹൈക്കോടതി തള്ളി. ജസ്റ്റിസ് ഉമേഷ് ത്രിവേദിയുടേതായിരുന്നു നടപടി. 2018 ഓഗസ്റ്റ് മുതല്‍ 2019 മാര്‍ച്ച് വരെയുള്ള കാലയളവില്‍ വൊഹാനിയക്ക് 90 ദിവസം പരോള്‍ ലഭിച്ചിരുന്നു.
2017 നും 2020 നും ഇടയിൽ, ബിൽക്കിസ് ബാനോ കേസിലെ ഇരകളും പ്രതികളും ഉൾപ്പെടെയുള്ളവര്‍ താമസിക്കുന്ന രൺധിക്പൂർ ഗ്രാമത്തിലെ സാക്ഷികളും മറ്റുള്ളവരും നിരവധി മെമ്മോറാണ്ടകളും പരാതികളും ജില്ലാ പോലീസിനും അന്നത്തെ ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി പ്രദീപ് സിംഗ് ജഡേജയ്ക്കും സമർപ്പിച്ചിരുന്നു. 11 കുറ്റവാളികളും പരോളില്‍ ഇറങ്ങി സാക്ഷികളെ ഭീഷണിപ്പെടുത്തുന്നെന്ന് ആരോപിച്ചായിരുന്നു പരാതികള്‍.