ന്യൂഡൽഹി: ട്രാഫിക് നിയമങ്ങൾ സ്വയ രക്ഷയ്ക്ക് വേണ്ടിയുള്ളതാണെന്ന് തെളിയിക്കുകയാണൊരു വീഡിയോ. റോഡ് അപകടത്തിൽപ്പെട്ട യുവാവിന്റെ ജീവൻ രക്ഷിച്ചത് ഒരു ഹെൽമെറ്റാണ്. വാഹനം ഓടിക്കുമ്പോൾ ഹെൽമെറ്റ് ധരിക്കേണ്ടിന്റെ ആവശ്യകതയെ കുറിച്ച് ഓർമ്മപ്പെടുത്തുന്നതാണ് വീഡിയോ.

നാഗ്പൂരിലെ ഐപിഎസ് ഓഫിസർ രാജ് തിലക് റൗഷൻ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോ തന്റെ ട്വിറ്റർ പേജിൽ ഷെയർ ചെയ്തത്. ട്രക്കിനെ ഓവർടേക്ക് ചെയ്യാൻ നോക്കിയപ്പോഴാണ് യുവാവ് അപകടത്തിൽപ്പെട്ടത്. ട്രക്കിനടിയിൽപ്പെട്ട യുവാവ് ഹെൽമെറ്റ് ഉണ്ടായിരുന്നതുകൊണ്ടു മാത്രമാണ് രക്ഷപ്പെട്ടത്. ഹെൽമെറ്റ് ട്രക്കിനടിയിൽപ്പെട്ട് പൊട്ടിയെങ്കിലും യുവാവിനു യാതൊരുവിധ പരുക്കുമേറ്റില്ല. അതേസമയം, സംഭവം എവിടെ നടന്നതാണെന്നോ എന്നു നടന്നതാണെന്നോ വ്യക്തമല്ല.

രാജ്യത്താകമാനം റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി പൊലീസ് വലിയ രീതിയിൽ ബോധവത്കരണ പരിപാടികൾ നടത്തുന്നുണ്ട്. ഉത്തർപ്രദേശിൽ സൗജന്യമായി ഹെൽമെറ്റുകൾ വിതരണം ചെയ്തിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook