ന്യൂഡല്‍ഹി: റോബര്‍ട്ട് വദ്രയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. 4.62 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ബിക്കാനീര്‍ ഭൂമി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് സ്വത്ത് കണ്ടു കെട്ടിയത്. വദ്രയുടെ പേരിലുള്ള സ്കൈ ലൈറ്റ് ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡിന്റെ സ്വ്ത്തുക്കളാണ് കണ്ടു കെട്ടിയത്.
കഴിഞ്ഞ മൂന്ന് ദിവസമായി വദ്രയേയും അമ്മയേയും ജയ്പൂരില്‍ ഇഡി ചോദ്യം ചെയ്തു വരികയായിരുന്നു. കഴിഞ്ഞ ദിവസം അമ്മ മൗറീനെ ചോദ്യം ചെയ്യുന്നത് അവസാനിച്ചെങ്കിലും വാദ്രെയ ചോദ്യം ചെയ്യുന്നത് തുടരുകയായിരുന്നു.
ED attaches assets worth Rs.4.62 Crores of Sh. Robert Vadra’s Company M/s Sky Light Hospitality (P) Ltd (Now LLP) and others In Kolayat (Bikaner) Land Scam Case.
— ED (@dir_ed) February 15, 2019
നേരത്തെ, ചോദ്യം ചെയ്യുന്നതിനിടെ അറസ്റ്റ് നടത്തരുതെന്ന് രാജസ്ഥാന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ വാദ്ര കേസുമായി സഹകരിക്കുന്നില്ലെന്ന് അഡീഷണല്‍ സോളിസിറ്റര്‍ കോടതിയെ അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് പരാതിക്കാരന്റെ പാര്ട്ണര്മാരോട് അന്വേഷണ ഏജന്‍സികള്‍ക്ക് മുന്നില്‍ ഹാജരാകാന്‍ കോടതി ഉത്തരവിടുകയായിരുന്നു. ഫെബ്രുവരി 18 ന് കേസ് ഹൈക്കോടതിയില്‍ വരും.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook