scorecardresearch

'പാക്കിസ്ഥാന്‍ സിന്ദാബാദ്' എന്ന പേരില്‍ വാട്‌സ് ആപ്പ് ഗ്രൂപ്പ്; യുവാവ് അറസ്റ്റിൽ

വാട്‌സ് ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനായ സദ്ദാം ഖുറൈഷി എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്

വാട്‌സ് ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനായ സദ്ദാം ഖുറൈഷി എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്

author-image
WebDesk
New Update
pakistan, pakistan whatsapp group

പാട്‌ന: 'പാക്കിസ്ഥാന്‍ സിന്ദാബാദ്' എന്ന പേരില്‍ വാട്‌സ് ആപ്പ് ഗ്രൂപ്പ് തുടങ്ങി ഇന്ത്യന്‍ വിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിച്ച് രാജ്യത്തിന്റെ ഐക്യവും സമഗ്രതയും തകര്‍ക്കാന്‍ ഗൂഢാലോചന നടത്തി എന്ന് ആരോപിച്ച് ബീഹാറിലെ പശ്ചിമ ചമ്പാരന്‍ ജില്ലയിലെ ബെത്തിയയില്‍ പൊലീസ് ഒരാളെ അറസ്‌റ് ചെയ്തു.

Advertisment

വാട്‌സ് ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനായ സദ്ദാം ഖുറൈഷി എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച നാസ്‌നി ചൗക്കില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തതെന്ന് പൊലീസ് സൂപ്രണ്ട് ജയന്ത് കാന്ത് അറിയിച്ചു.

ഗ്രൂപ്പില്‍ സന്ദേശങ്ങള്‍ അയയ്ക്കാന്‍ ഉപയോഗിച്ചിരുന്ന ഫോണും 22കാരനായ സദ്ദാം ഖുറേഷിയുടെ പക്കല്‍ നിന്നും പൊലീസ് പിടിച്ചെടുത്തു. രാജ്യത്തിന്റെ അഖണ്ഡതയും വിശ്വാസ്യതയും തകര്‍ക്കാന്‍ ശ്രമിച്ചതിനാണ് ഇയാളെ ജയിലിലടച്ചതെന്ന് എസ് പി പറഞ്ഞു.

സദ്ദാം ഖുറൈഷിക്ക് പാക്കിസ്ഥാന്‍ ബന്ധമുണ്ടോ എന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. വാട്‌സ് ആപ്പ് ഗ്രൂപ്പിനെ കുറിച്ച് ചില നാട്ടുകാരാണ് എസ്എച്ച്ഒ ശ്രീ റാം സിങിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നിന്നും പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് സദ്ദാം ഖുറൈഷിയെ അറസ്റ്റ് ചെയ്തത്.

Pakistan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: