പട്‌ന: ഗംഗയില്‍ കുളിച്ചുകൊണ്ടിരുന്ന 45 വയസ് പ്രായമുള്ള സ്ത്രീയെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രദര്‍ശിപ്പിച്ചു. പ്രതികളായ ശിവ്പൂജന്‍ മെഹ്‌തോ, വിശാല്‍ കുമാര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

ശിവ്പൂജനാണ് സ്ത്രീയെ കുളിച്ചുകൊണ്ടിരിക്കെ ബലാത്സംഗം ചെയ്തത്. ഇയാളുടെ സുഹൃത്തായ വിശാല്‍ കുമാര്‍ ഇതിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു.

സംഭവം പുറത്തു പറഞ്ഞാല്‍ തനിക്ക് എന്തെങ്കിലും സംഭവിച്ചാലോ എന്ന ഭയം കൊണ്ട് ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീ പൊലീസില്‍ പരാതിപ്പെട്ടില്ല. എന്നാല്‍ ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് മറ്റുള്ളവര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.

അതേസമയം, പരാതി നല്‍കാന്‍ ബലാത്സംഗത്തിന് ഇരയായ സ്ത്രീ പൊലീസിനെ സമീപിച്ചപ്പോള്‍ സ്വീകരിക്കാന്‍ പൊലീസ് തയ്യാറായില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. ദൃശ്യങ്ങള്‍ പ്രചരിച്ചു തുടങ്ങിയപ്പോള്‍ മാത്രമാണ് പൊലീസ് നടപടികള്‍ സ്വീകരിച്ചത്.

കുളിച്ചുകൊണ്ടിരിക്കുന്ന സ്ത്രീയുടെ അടുത്തെത്തിയ ശിവ്പൂജന്‍ ഇവരെ വലിച്ചുകൊണ്ടു പോകുകയും കരഞ്ഞുകൊണ്ട് തന്നെ ഉപദ്രവിക്കരുത്, താന്‍ വ്രതം അനുഷ്ഠിക്കുകയാണെന്നും ഗംഗയുടെ പവിത്രത നശിപ്പിക്കരുതെന്നുമെല്ലാം ഈ സ്ത്രീ കരഞ്ഞുകൊണ്ട് പറയുന്നത് ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ ഇയാള്‍ ഇവരുടെ വാ പൊത്തിപ്പിടിച്ചുകൊണ്ട് ഇവരെ ഉപദ്രവിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

നടപടികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കുമെന്നും കുറ്റവാളികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കുമെന്നും പൊലീസ് പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook