ന്യൂഡല്‍ഹി: മകന്റെ കരച്ചില്‍ നിര്‍ത്തിക്കാനായി അമ്മ കുഞ്ഞിന്റെ വായില്‍ പശ തേച്ചു. ബിഹാറിലെ ചപ്രയിലാണ് സംഭവം നടന്നത്. കുഞ്ഞ് നിര്‍ത്താതെ കരഞ്ഞപ്പോഴാണ് ശോഭ എന്ന യുവതി പശ ചുണ്ടില്‍ തേച്ചത്. ഫെവിക്വിക്ക് പശ ഉപയോഗിച്ചായിരുന്നു യുവതിയുടെ കടുംകൈ.

പിന്നീട് കുഞ്ഞിന്റെ പിതാവ് ജോലി കഴിഞ്ഞ് എത്തിയാണ് കുഞ്ഞിനെ രക്ഷിച്ചത്. അവശനായ നിലയില്‍ കണ്ടെത്തിയ കുട്ടിയെ പിതാവ് ആശുപത്രിയില്‍ എത്തിച്ചു. താന്‍ വീട്ടിലെത്തുമ്പോള്‍ മകന്‍ അവശനായ രീതിയില്‍ ഒന്നും മിണ്ടാതെ ഇരിക്കുകയായിരുന്നെന്ന് പിതാവ് പറഞ്ഞു.

വായില്‍ നിന്നും പത വരുന്നുണ്ടായിരുന്നു. ചോദിച്ചപ്പോഴും കുട്ടിക്ക് സംസാരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഭാര്യയോട് ചോദിച്ചപ്പോഴാണ് പശ തേച്ചതായി പറഞ്ഞത്. ഉടന്‍ തന്നെ പിതാവ് കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കുട്ടി അപകടനില തരണം ചെയ്തുവെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. പിതാവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തതായാണ് വിവരം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook