scorecardresearch

Bihar Assembly Election 2025 Results: ചലനം സൃഷ്ടിക്കാതെ പ്രശാന്ത് കിഷോർ; ജൻ സുരാജിൻറ പ്രതീക്ഷകൾക്ക് മങ്ങൽ

Bihar Election 2025 Results Coverage: ബിഹാറിൽ 150 സീറ്റിനു മുകളിൽ കിട്ടുമെന്നും അതിൽ കുറഞ്ഞുള്ളതെല്ലാം പരാജയമായി കണക്കാക്കുമെന്നും ആയിരുന്നു തിരഞ്ഞെടുപ്പ് വേളയിൽ പ്രശാന്ത് കിഷോർ പറഞ്ഞത്

Bihar Election 2025 Results Coverage: ബിഹാറിൽ 150 സീറ്റിനു മുകളിൽ കിട്ടുമെന്നും അതിൽ കുറഞ്ഞുള്ളതെല്ലാം പരാജയമായി കണക്കാക്കുമെന്നും ആയിരുന്നു തിരഞ്ഞെടുപ്പ് വേളയിൽ പ്രശാന്ത് കിഷോർ പറഞ്ഞത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Prashant Kishor

പ്രശാന്ത് കിഷോർ

Bihar Election Results 2025: പട്‌ന: ബിഹാറിൽ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടിയുടെ പ്രതീക്ഷകൾക്ക് മങ്ങൽ. ചില എക്സിറ്റ് പോൾ പ്രവചനങ്ങളിൽ പൂജ്യം സീറ്റുകളാണ് പാർട്ടിക്കെന്ന് പറഞ്ഞിരുന്നത്. അത് ഏറെക്കുറെ യാഥാർത്ഥ്യമായിട്ടുണ്ട്. അഭിഭാഷകരും ഡോക്ടർമാരും ശാസ്ത്രജ്ഞരും ഉൾപ്പെടെ പ്രമുഖരെ സ്ഥാനാർഥികളാക്കിയാണ് ജെഎസ്‌പി തിരഞ്ഞെടുപ്പിനെ നേരിട്ടത്. പക്ഷേ, അതൊന്നും പാർട്ടിക്ക് ഗുണം ചെയ്തില്ലെന്നാണ് തിരഞ്ഞെടുപ്പ് ഫലങ്ങൾ വ്യക്തമാക്കുന്നത്. 

Advertisment

Also Read: നിത്യഹരിത നിതീഷ്; ബിഹാറിൽ എൻഡിഎ തേരോട്ടം

ബിഹാറിൽ 150 സീറ്റിനു മുകളിൽ കിട്ടുമെന്നും അതിൽ കുറഞ്ഞുള്ളതെല്ലാം പരാജയമായി കണക്കാക്കുമെന്നും ആയിരുന്നു തിരഞ്ഞെടുപ്പ് വേളയിൽ പ്രശാന്ത് കിഷോർ പറഞ്ഞത്. റോഹ്താസ് ജില്ലയിലെ കൊണാർ ഗ്രാമത്തിൽ നിന്നുള്ള കിഷോർ, സംസ്ഥാനത്തെ 243 മണ്ഡലങ്ങളിലും ജൻ സുരാജ് സ്ഥാനാർത്ഥികളെ നിർത്തി.

ദർഭംഗ, ജോകിഹട്ട് (അരാരിയ), മർഹൗറ (സരൺ), ചിരായ (കിഴക്കൻ ചമ്പാരൻ) എന്നിവയുൾപ്പെടെ ഏകദേശം 15 സീറ്റുകളിൽ അദ്ദേഹത്തിന്റെ സ്ഥാനാർത്ഥികൾ ശക്തമായ പോരാട്ടം നടത്തുമെന്ന് പ്രവചിക്കപ്പെട്ടിരുന്നുവെങ്കിൽ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ അതെല്ലാം യാഥാർത്ഥ്യമല്ലാതെയായിരിക്കുന്നു.

Also Read:ബിഹാറിൽ എൻഡിഎ മുന്നേറ്റം; കേവല ഭൂരിപക്ഷം കടന്നു

48 കാരനായ കിഷോർ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു പ്രധാന നേതാവായി ഉയർന്നു വന്നേക്കില്ല എങ്കിലും, ജൻ സുരാജ് അതിന്റെ തിരഞ്ഞെടുപ്പ് അരങ്ങേറ്റത്തിൽ സൃഷ്ടിച്ച കോളിളക്കം ആർക്കും നിഷേധിക്കാനാവില്ല. തൊഴിൽ, കുടിയേറ്റം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം എന്നിവയൊക്കെ ചൂണ്ടിക്കാട്ടിയാണ് കിഷോർ ബിഹാർ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്. പക്ഷേ, സംസ്ഥാനത്തെ വോട്ടർമാർക്കിടയിൽ ജൻ സുരാജിന് വലിയ സ്വീകാര്യത ലഭിച്ചില്ല. 

Advertisment

Also Read:ബിഹാറിൽ എൻഡിഎ തേരോട്ടം; തകർന്നടിഞ്ഞ് മഹാഗഡ്ബന്ധൻ

ഇതിനു പ്രധാനമായും രണ്ട് കാരണങ്ങളായിരുന്നു. ഒന്ന്, ബിഹാറിലുടനീളം രണ്ട് വർഷത്തെ പദയാത്രയ്ക്ക് ശേഷം 2024 ഒക്ടോബർ 2 ന് മാത്രമാണ് കിഷോർ പാർട്ടി സ്ഥാപിച്ചത്. ബിഹാർ പോലുള്ള ഒരു സംസ്ഥാനത്ത് ഒരു പാർട്ടി കെട്ടിപ്പടുക്കാൻ മൂന്ന് വർഷത്തെ കാലയളവ് പര്യാപ്തമല്ല. രണ്ടാമതായി, ബിഹാർ ആഴത്തിൽ വേരൂന്നിയ ജാതി ഘടനയ്ക്ക് മുകളിൽ ഉയർന്നുവരുന്നത് ഏതൊരു പാർട്ടിക്കും ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും.

Read More:  എക്‌സിറ്റ് പോളുകൾ തള്ളി തേജസ്വി; മഹാഗഡ്ബന്ധൻ സർക്കാർ രൂപവത്കിക്കുമെന്നും ആർജെഡി നേതാവ്

Assembly Election Bihar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: