scorecardresearch

ബിഹാറിൽ ട്രെയിന്റെ 21 കമ്പാർട്ടുമെന്റുകൾ പാളം തെറ്റി; നാല് മരണം, 60 പേർക്ക് പരുക്ക്

കേന്ദ്രമന്ത്രി അശ്വിനി ചൌബേ അപകടസ്ഥലം സന്ദർശിച്ച് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി

കേന്ദ്രമന്ത്രി അശ്വിനി ചൌബേ അപകടസ്ഥലം സന്ദർശിച്ച് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി

author-image
WebDesk
New Update
Train accident | Odisha | Buxar train accident

ബക്‌സർ ജില്ലയിലെ രഘുനാഥ്പൂർ റെയിൽവേ സ്‌റ്റേഷന് സമീപം ഉണ്ടായ ട്രെയിൻ അപകടം | ഫൊട്ടോ: എഎൻഐ screen grab

ബീഹാറിലെ ബക്‌സർ ജില്ലയിലെ രഘുനാഥ്പൂർ റെയിൽവേ സ്‌റ്റേഷന് സമീപം ട്രെയിനിന്റെ 21 കമ്പാർട്ടുമെന്റുകൾ പാളം തെറ്റി. ഇന്നലെ രാത്രി 9.50ഓടെ ഉണ്ടായ അപകടത്തിൽ നാല് പേർ മരിക്കുകയും 60 പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

Advertisment

കാമാഖ്യ ജംഗ്‌ഷനിലേക്ക് പോകുകയായിരുന്ന 12506 നോർത്ത് ഈസ്റ്റ് എക്‌സ്പ്രസിന്റെ 21 കമ്പാർട്ടുമെന്റുകൾ പാളം തെറ്റുകയായിരുന്നുവെന്ന് കേന്ദ്രമന്ത്രി അശ്വിനി ചൌബേ പറഞ്ഞു. പരിക്കേറ്റ് ആശുപത്രിയിലുള്ള ആരുടേയും ആരോഗ്യനില ഗുരുതരമല്ലെന്ന് മന്ത്രി കൂട്ടിച്ചേർത്തു. കേന്ദ്രമന്ത്രി അപകടസ്ഥലം സന്ദർശിച്ച് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

ദേശീയ, സംസ്ഥാന ദുരന്തനിവാരണ സേനകളെ സജ്ജമാക്കിയിട്ടുണ്ടെന്നും സഹായത്തിനായി ഹെൽപ്‌ലൈൻ നമ്പർ ആരംഭിച്ചിട്ടുണ്ടെന്നും ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് അറിയിച്ചു. ”ദുരന്തനിവാരണ, ആരോഗ്യ വകുപ്പുമായും ബക്‌സർ ഭരണകൂടവുമായും രക്ഷാപ്രവർത്തനം ഊർജിതമാക്കാൻ ഞങ്ങൾ സംസാരിച്ചു. പരിക്കേറ്റവരെ ചികിത്സിക്കാൻ ഞങ്ങൾ പട്നയിലെ ആശുപത്രികൾ സജ്ജീകരിച്ചിട്ടുണ്ട്" തേജസ്വി യാദവ് പറഞ്ഞു.

Advertisment

ഒഡിഷയിലെ ബാലസോറിൽ 296 പേരുടെ മരണത്തിനിടയാക്കിയ മൂന്ന് ട്രെയിനുകളുടെ അപകടം നടന്ന് നാല് മാസത്തിന് ശേഷമാണ് ഈ സംഭവം. ബാലസോർ ജില്ലയിലെ ബഹാനാഗ ബസാർ റെയിൽവേ സ്‌റ്റേഷന് സമീപം ചെന്നൈയിലേക്കുള്ള കോറോമണ്ടൽ എക്‌സ്‌പ്രസ് നിർത്തിയിട്ട ചരക്ക് തീവണ്ടിയിൽ ഇടിച്ചുകയറുകയായിരുന്നു. പാളംതെറ്റിയ ഈ കോച്ചുകളിൽ മിനിറ്റുകൾക്ക് ശേഷം ഹൗറയിലേക്കുള്ള യാത്രാമധ്യേ യശ്വന്ത്പൂർ എക്‌സ്പ്രസും ഇടിക്കുകയായിരുന്നു.

Bihar Train Accident

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: