പട്‌ന: മൂന്ന് വയസുകാരി 110 അടി താഴ്ചയുളള കുഴൽക്കിണറിലേക്ക് വീണു. ഇന്നലെ വൈകുന്നേരമാണ് ബിഹാറിലെ മുംഗർ ജില്ലയിൽ അപകടം നടന്നത്. പെൺകുട്ടിയെ പുറത്തെടുക്കാനുളള തീവ്ര ശ്രമങ്ങൾ തുടരുകയാണ്.

പെൺകുട്ടി സുരക്ഷിതയാണെന്നാണ് ഏറ്റവും ഒടുവിൽ ഡിഐജി ജിതേന്ദ്ര മിശ്ര പറഞ്ഞത്. സമീപത്ത് മറ്റൊരു കുഴി കുത്തി പെൺകുട്ടിയെ പുറത്തെത്തിക്കാനാണ് ശ്രമം. ഇതിനായി സംസ്ഥാന ദുരന്ത നിവാരണ സേന ഏതാണ്ട് അമ്പത് അടിയോളം ആഴത്തിൽ കുഴി കുത്തിക്കഴിഞ്ഞതായി ഡിഐജി അറിയിച്ചു.

കുഞ്ഞ് കൂടുതൽ ആഴത്തിലേക്ക് പോകാതിരിക്കാൻ പെൺകുട്ടി ഇപ്പോഴുളള സ്ഥാനത്തിന് താഴെയായി ഇരുമ്പ് ദണ്ഡുകൾ ഉറപ്പിച്ചതായാണ് ലഭിക്കുന്ന വിവരം. പെൺകുട്ടിക്ക് ശുദ്ധവായു ലഭിക്കുന്നതിന് വേണ്ടി ഓക്സിജൻ കുഴൽ ഇട്ടുകൊടുത്തിട്ടുണ്ട്.

പെൺകുട്ടി മാതാപിതാക്കളുടെ വിളിയോട് പ്രതികരിച്ചിരുന്നു. പെൺകുട്ടിക്ക് ഭക്ഷണം നൽകാനും സാധിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook