പാട്ന: ബിഹാറില്‍ കൊടിയ വിഷമുളള പാമ്പ് കടിയേറ്റയാള്‍ ഭാര്യയെ കൈത്തണ്ടയില്‍ കടിച്ചു. ഒരുമിച്ച് മരിക്കാന്‍ വേണ്ടിയാണ് ശങ്കര്‍ റോയ് എന്നയാള്‍ ഭാര്യയെ കടിച്ചത്. ബിര്‍സിംഗ്പൂര്‍ ഗ്രാമത്തിലാണ് സംഭവം. ഉറങ്ങിക്കിടക്കുമ്പോളാണ് ശങ്കറിന് പാമു കടിയേറ്റത്. ഞെട്ടിയുണര്‍ന്ന ഇയാള്‍ പാമ്പ് കടിച്ചെന്ന് മനസ്സിലാക്കിയെങ്കിലും വൈകിപ്പോയിരുന്നു.
തന്റെ ആരോഗ്യസ്ഥിതി വഷളാകുകയാണെന്ന് കണ്ട പാടെയാണ് ഇയാള്ഭാര്യയായ അമീരി ദേവിയുടെ അടുത്തേക്ക് ഓടിയത്. വീട്ടിനകത്ത് ഉണ്ടായിരുന്ന ഭാര്യയുടെ കൈത്തണ്ടയില്‍ കടിച്ച ഇയാള്‍ ഒരുമിച്ച് മരിക്കാമെന്നും താന്‍ ഏറെ സ്നേഹിക്കുന്നുവെന്നും ഭാര്യയോട് പറഞ്ഞു.
തുടര്‍ന്ന് ഇരുവരും അബോധാവസ്ഥയിലാവുകയായിരുന്നു. പിന്നീട് ഇരുവരേയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശങ്കറിന്റെ ജീവന് രക്ഷിക്കാനായില്ല. യുവതിയുടെ നില ഭേദപ്പെട്ടതായും ഡോക്ടര്‍മാര്‍ അറിയിച്ചു.
ഭര്‍ത്താവ് പാമ്പ് കടിച്ചയുടനെ തന്റെ അടുത്തേക്ക് ഓടിവന്നെന്നും ഏറെ സ്നേഹിക്കുന്നുവെന്നും പറഞ്ഞതായി ഭാര്യ പറഞ്ഞു. ഒരുമിച്ച് മരിക്കാമെന്ന് തന്നോട് പറഞ്ഞതായും തുടര്‍ന്നാണ് കൈയില്‍ കടിച്ചതെന്നും ഇവര്‍ ഡോക്ടര്‍മാരോട് പറഞ്ഞു.