പട്ന: ബിഹാറിൽ 16 കാരിയായ പെൺകുട്ടി കൂട്ട മാനഭംഗത്തിനിരയായി. ആറുപേർ ചേർന്നാണ് പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയത്. അതിനുശേഷം പെൺകുട്ടിയെ ട്രെയിനിൽനിന്നും താഴേക്ക് തളളിയിടുകയായിരുന്നെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. ഗുരുതരമായി പരുക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞു. 10-ാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ വെളളിയാഴ്ച വൈകിട്ടാണ് ഒരു സംഘം പേർ ചേർന്ന് തട്ടിക്കൊണ്ടു പോയതെന്ന് പൊലീസ് വ്യക്തമാക്കി. പിറ്റേദിവസം രാവിലെ പെൺകുട്ടിയെ ബോധരഹിതയായ നിലയിൽ ട്രാക്കിൽ കണ്ടെത്തുകയായിരുന്നു.

മെഡിക്കൽ പരിശോധനയിലാണ് പെൺകുട്ടി കൂട്ടമാനഭംഗത്തിനിരയായതായി കണ്ടെത്തിയത്. പെൺകുട്ടിയുടെ നില ഗുരുതരമാണെന്നാണ് ഡോക്ടർമാർ പറയുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ