scorecardresearch

ബീഹാറിൽ വിശ്വാസ വോട്ട് നേടി നിതീഷ്കുമാർ സർക്കാർ; 131 എംഎൽഎ മാർ പിന്തുണച്ചു

ബിജെപിക്കും എൻഡിഎ സഖ്യ കക്ഷികൾക്കും പുറമേ മൂന്ന് സ്വതന്ത്രരും സർക്കാരിന് പിന്തുണ അറിയിച്ചിട്ടുണ്ട്.

ബിജെപിക്കും എൻഡിഎ സഖ്യ കക്ഷികൾക്കും പുറമേ മൂന്ന് സ്വതന്ത്രരും സർക്കാരിന് പിന്തുണ അറിയിച്ചിട്ടുണ്ട്.

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
നിതീഷ് കുമാർ, ബീഹാർ മുഖ്യമന്ത്രി, മഹാസഖ്യം, ആർജെഡി, ജെഡിയു, ബീഹാർ മുഖ്യമന്ത്രി, ബിജെപി, സുശീൽ കുമാർ മോദി

പാറ്റ്ന: ദ്രുതഗതിയിലുള്ള രാഷ്ട്രീയ നീക്കങ്ങൾക്ക് ശേഷം ബിജെപി പിന്തുണയോടെ വീണ്ടും ബീഹാർ മുഖ്യമന്ത്രിയായ നിതീഷ് കുമാർ സർക്കാർ വിശ്വാസ വോട്ട് നേടി. എൻഡിഎ പിന്തുണയോടെ 131 വോട്ടുകളുടെ ബലത്തിലാണ് നിതീഷ് കുമാർ വിശ്വാസ വോട്ട് നേടിയത്.

Advertisment

രണ്ട് ദിവസത്തിനകം വിശ്വാസ വോട്ടെടുപ്പ് തേടണമെന്ന ഗവർണറുടെ നിർദ്ദേശത്തെ തുടർന്നാണ് ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ സർക്കാർ ഇന്ന് തന്നെ വിശ്വാസ വോട്ടെടുപ്പിന് ഇറങ്ങിയത്.

നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ലാലു പ്രസാദ് യാദവിന്റെ ആർജെഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ പ്രതിരോധിക്കാനായിരുന്നു സർക്കാരിന്റെ ശ്രമം. രണ്ട് കോൺഗ്രസ് എംഎൽഎ മാർ കൂറ് മാറി വോട്ട് ചെയ്തുവെന്ന ആരോപണം ഉയർന്നെങ്കിലും ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല.

അതേസമയം 132 എംഎൽഎമാരുടെ പിന്തുണയാണ് വിശ്വാസവോട്ടെടുപ്പിന് മുൻപ് നിതീഷ് കുമാർ അവകാശപ്പെട്ടിരുന്നത്. ജെഡിയുവിന്റെ 71 എംഎൽഎ മാരുടെയും ബിജെപിയുടെ 53 എംഎൽഎമാരുടെയും എൻഡിഎ സഖ്യകക്ഷികളുടെ പിന്തുണയോടെയാണ് നിതീഷ് കുമാർ സർക്കാർ ഭൂരിപക്ഷം തെളിയിച്ചത്.

Nitish Kumar Jdu

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: