Latest News
സംസ്ഥാനത്ത് ഇന്ന് മുതല്‍ ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍
UEFA EURO 2020: ഫ്രാന്‍സ്, ജര്‍മനി, പോര്‍ച്ചുഗല്‍ പ്രി ക്വാര്‍ട്ടറില്‍
ഛായാഗ്രാഹകനും സംവിധായകനുമായ ശിവന്‍ അന്തരിച്ചു
Copa America 2021: രക്ഷകനായി കാസിമീറൊ; ബ്രസീലിന് മൂന്നാം ജയം
ഇന്ധനനിരക്ക് വര്‍ധിച്ചു; കേരളത്തില്‍ സെഞ്ച്വറി കടന്ന് പെട്രോള്‍ വില
54,069 പുതിയ കേസുകള്‍; 1321 കോവിഡ് മരണം

വാഹനം കയറി 9 കുട്ടികള്‍ മരിച്ച സംഭവം; ബിജെപി നേതാവ് കീഴടങ്ങി

അപകടത്തെ തുടര്‍ന്ന് മനോജ് ബൈത്ത ഒളിവിലായിരുന്നു

മുസാഫർപൂർ (ബിഹാർ): മുസാഫർപൂറില്‍ സ്കൂള്‍ വിട്ടുവരികയായിരുന്ന കുട്ടികള്‍ക്കിടയിലേക്ക് നിയന്ത്രണം വിട്ട ജീപ്പ് പാഞ്ഞുകയറി ഒൻപത് കുട്ടികള്‍ മരിച്ച സംഭവത്തില്‍ ബിജെപി നേതാവ് മനോജ് ബൈത്ത പൊലീസില്‍ കീഴടങ്ങി. ഇന്ന് രാവിലെയോടെയാണ് മുസാഫര്‍പൂര്‍ പൊലീസ് സ്റ്റേഷനില്‍ അദ്ദേഹം കീഴടങ്ങിയത്.

അപകടത്തില്‍ ഇദ്ദേഹത്തിനും പരുക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ ഉടമസ്ഥതയിലുള്ള വാഹനമാണ് അപകടമുണ്ടാക്കിയത്. അപകടസമയത്ത് വാഹനമോടിച്ചത് മനോജ് ബൈത്തയാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു. ബൈത്തക്കും ഡ്രൈവര്‍ക്കുമെതിരെയാണ് കേസെടുത്തിട്ടുള്ളത്. അപകടത്തെ തുടര്‍ന്ന് ബൈത്ത ഒളിവിലായിരുന്നു. സംഭവസമയത്ത് ബൈത്തയാണ് വാഹനമോടിച്ചിരുന്നത് എന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങളും ലഭിച്ചു. അപകടമുണ്ടായ ഉടനെ ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

അതേസമയം, മനോജ് ബൈത്തക്ക് ബിജെപിയുമായി ബന്ധമില്ലെന്ന ചില പ്രസ്താവനകള്‍ നേതാക്കള്‍ നടത്തിയിരുന്നു. എന്നാല്‍ ബൈത്ത ബിജെപി നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന വിവിധ ചിത്രങ്ങള്‍ പുറത്തു വന്നു. ഇതോടെ ഉപമുഖ്യമന്ത്രി സുശീൽ മോദിക്കുതന്നെ ഇയാള്‍ ബിജെപിക്കാരനാണെന്നും കേസില്‍ നടപടിയെടുക്കുമെന്നും പറയേണ്ടി വന്നു.

സംഭവത്തില്‍ 20 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതില്‍ മൂന്നു കുട്ടികളുടെ നില ഗുരുതരമാണ്. ഇയാളുടെ പേരിലുള്ളതാണ് വാഹനമെന്ന് പൊലീസ് പറഞ്ഞു. ബിജെപിയുടെ ബോര്‍ഡ് വച്ചിരിക്കുന്ന വാഹനമാണ് അപകടം വരുത്തിയതെന്നും ഇയാളും ഡ്രൈവറും മദ്യപിച്ചിരുന്നതായും പ്രതിപക്ഷ കക്ഷികള്‍ ആരോപിച്ചിരുന്നു.

ശനിയാഴ്ച പകല്‍ ഒന്നരയോടെയായിരുന്നു അപകടം. മിനാപുര്‍ ജില്ലയിലെ അഹിയാപുര്‍-ജാപാ ഏരിയയിലെ ഗവ. മിഡില്‍ സ്കൂളിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്.

ഉച്ചയ്ക്ക് സ്കൂള്‍ വിട്ടതോടെ വീട്ടിലേക്ക് മടങ്ങാന്‍ വിദ്യാര്‍ഥികള്‍ കൂടിനില്‍ക്കുന്നതിനിടയിലേക്ക് അമിതവേഗത്തില്‍ വന്ന ബൊലോറോ ജീപ്പ് പാഞ്ഞുകയറുകയായിരുന്നു. മരിച്ച കുട്ടികളുടെ കുടുംബത്തിന് സര്‍ക്കാര്‍ നാലുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Bihar hit and run case bjp leader manoj baitha accused of running over 9 school kids surrenders

Next Story
അകക്കണ്ണിന്‍റെ വെളിച്ചത്തില്‍ ശ്രീദേവിയെ കാണാന്‍ ജതിന്‍ വാത്മികി എത്തി
The moderation of comments is automated and not cleared manually by malayalam.indianexpress.com