പാട്‌ന: ബിഹാര്‍ ജനത വെള്ളപ്പൊക്കത്തില്‍ കാലിട്ടടിക്കുമ്പോള്‍ സംസ്ഥാന ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി ഋതിക് റോഷന്‍ ചിത്രം ‘സൂപ്പര്‍ 30’ കാണുന്ന തിരക്കിലായിരുന്നു. എന്നാല്‍, സിനിമ കണ്ടത് തെറ്റായി പോയെന്നോ ഉചിതമായ നടപടിയായിരുന്നില്ല എന്നോ അദ്ദേഹത്തിന് തോന്നുന്നില്ല. നിരവധി പേര്‍ സുശീല്‍ കുമാര്‍ മോദിയെ ട്രോളിയും വിമര്‍ശിച്ചും രംഗത്തെത്തിയപ്പോള്‍ അതിനെയെല്ലാം ഒരൊറ്റ ഡയലോഗ് കൊണ്ട് അദ്ദേഹം പ്രതിരോധിച്ചു. ഒരേ സമയത്ത് വിവിധ വിഷയങ്ങള്‍ കൈക്കാര്യം ചെയ്യാന്‍ സാധിക്കും എന്നാണ് മന്ത്രിയുടെ വിശദീകരണം. സിനിമ കണ്ടാലും മറ്റ് കാര്യങ്ങള്‍ തനിക്ക് ചെയ്യാന്‍ പറ്റുമെന്ന് തമാശ രൂപേണ സുശീല്‍ കുമാര്‍ മോദി പറയുന്നു.

” ‘സംസ്ഥാനം പ്രളയം ബാധിച്ച് വലയുമ്പോള്‍ ഉപമുഖ്യമന്ത്രി സിനിമ കാണുകയാണ്’ എന്നാണ് ഒരു ഇംഗ്ലീഷ് വാര്‍ത്താചാനലിലെ തലക്കെട്ട്. എന്നാല്‍, ഒരുപാട് പ്രവര്‍ത്തനങ്ങള്‍ ഒരേസമയം ചെയ്യാന്‍ സാധിക്കും എന്ന് അവര്‍ മനസിലാക്കുന്നില്ല. പ്രളയ ബാധിതരെ ഞങ്ങള്‍ സഹായിക്കുന്നുണ്ട്. അവര്‍ക്ക് വേണ്ട എല്ലാ കാര്യങ്ങളും ഒരുക്കുന്നുണ്ട്” – സുശീല്‍ കുമാര്‍ മോദി പറഞ്ഞു. പൊതുപരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. താന്‍ രണ്ട് തവണ സിനിമ കണ്ട കാര്യവും സുശീല്‍ കുമാര്‍ മോദി തുറന്നുപറയുന്നുണ്ട്.

Read Also: നിര്‍ദേശങ്ങള്‍ പാലിക്കുക; ഉള്‍ക്കടല്‍ എത്രത്തോളം പ്രക്ഷുബ്ധമാണെന്ന് പറയാന്‍ പറ്റില്ല: മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

ഉ​ത്ത​രേ​ന്ത്യ​യി​ലും വ​ട​ക്കു​ക്കി​ഴ​ക്ക​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ലും ക​ന​ത്ത മ​ഴ തു​ട​രു​കയാണ്. ബി​ഹാ​റി​ലും ആ​സാ​മി​ലും പ്ര​ള​യ​ക്കെ​ടു​തി​യി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 150 ആ​യി. ഇ​രു​സം​സ്ഥാ​ന​ങ്ങ​ളി​ലു​മാ​യി 1.15 കോ​ടി ജ​ന​ങ്ങ​ളെ പ്ര​ള​യം ബാ​ധി​ച്ചു. ബി​ഹാ​റി​ൽ മ​ഴ​ക്കെ​ടു​തി​ക​ളി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 92 ആ​യി ഉ​യ​ർ​ന്നു. ബി​ഹാ​റി​ൽ 12 ജി​ല്ല​ക​ളി​ലാ​യി 66.76 ല​ക്ഷം പേ​രാ​യാ​ണ് പ്ര​ള​യം ബാ​ധി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ന​വാ​ഡ ജി​ല്ല​യി​ലു​ണ്ടാ​യ ഇ​ടി​മി​ന്ന​ലി​ൽ ഏ​ഴ് കു​ട്ടി​ക​ളും ഒ​രു യു​വാ​വും മ​രി​ച്ചു. നി​ര​വ​ധി പേ​ർ​ക്ക് പരുക്കേ​ൽ​ക്കു​ക​യും ചെ​യ്തു. പ്ര​ള​യ​ത്തെ തു​ട​ർ​ന്ന് മ​ര​ച്ചു​വ​ട്ടി​ൽ താ​ൽ​ക്കാ​ലി​ക വീ​ടു​കെ​ട്ടി താ​മ​സി​ച്ച കു​ടും​ബ​ത്തി​ലെ കു​ട്ടി​ക​ളാ​ണ് ഇ​ടി​മി​ന്ന​ലേ​റ്റ് മ​രി​ച്ച​ത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook