/indian-express-malayalam/media/media_files/2025/11/09/bihar3-2025-11-09-11-59-32.jpg)
Bihar Assembly Election Results
Bihar Election Results 2025 Live Updates: പറ്റ്‌ന: ബിഹാർ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിച്ച് ആദ്യ മണിക്കൂർ പിന്നിടുമ്പോൾ എൻഡിഎ സഖ്യം വ്യക്തമായ മുന്നേറ്റത്തിലേക്ക്. വോട്ടെണ്ണലിന്റെ ആദ്യഘട്ടം മുതൽ എൻഡിഎ ലീഡ് നിലനിർത്തുന്ന സാഹചര്യമാണ് കാണുന്നത്. ഒരുഘട്ടത്തിൽ ഇന്ത്യ സഖ്യം ലീഡ് ഉയർത്തിയെങ്കിലും പിന്നീട് താഴേക്ക് പോകുന്ന സ്ഥിതിയാണ് കണ്ടത്.
വോട്ടെണ്ണൽ ആദ്യ മൂന്ന് മണിക്കൂർ കഴിഞ്ഞപ്പോൾ കൃത്യമായ ലീഡ് എൻഡിഎ ഉറപ്പാക്കിയിരുന്നു. ഇന്ത്യ സഖ്യത്തിൻറെ ശക്തി കേന്ദ്രങ്ങളിൽ പോലും എൻഡിഎ ലീഡുയർത്തുന്ന കാഴ്ചയാണ് കാണാനായത്. ആർജെഡിയും കോൺഗ്രസും തമ്മിൽ സൗഹൃദ മത്സരം നടന്നിരുന്ന മണ്ഡലങ്ങളിലെല്ലാം എൻഡിഎ വ്യക്തമായ മുന്നേറ്റം ഉണ്ടാക്കി. ഇന്ത്യ സഖ്യത്തിൽ ആർജെഡി ഉൾപ്പടെ എല്ലാ പാർട്ടികളും ദയനീയ പ്രകടനമാണ് കാഴ്ചവെക്കുന്നത്.
Also Read:ബിഹാർ ആർക്കൊപ്പം? ആദ്യ ട്രെൻഡിൽ എൻഡിഎ മുന്നിൽ
ബീഹാറിന്റെ ചരിത്രത്തിൽ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും വലിയ പോളിംങ് ശതമാനമാണ് ഇക്കുറി രേഖപ്പെടുത്തിയത്. 66.91 ശതമാനം വോട്ടാണ് ഇത്തവണ രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് കനത്ത പോരാട്ടമാണ് നടന്നതെന്ന സൂചനയാണ് വോട്ടിംങ് ശതമാനത്തിലെ ഉയർച്ചയിൽ നിന്ന് വ്യക്തമാകുന്നത്.
Also Read:എക്‌സിറ്റ് പോളുകൾ തള്ളി തേജസ്വി; മഹാഗഡ്ബന്ധൻ സർക്കാർ രൂപവത്കിക്കുമെന്നും ആർജെഡി നേതാവ്
രണ്ടാം ഘട്ട വോട്ടെടുപ്പിലെ പോളിങ് ശതമാനം 68.76 ൽ നിന്ന് 69.20 ശതമാനമാക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ പരിഷ്‌കരിച്ചിരുന്നു. ആദ്യ ഘട്ടത്തിലെ പോളിങ് 65.08 ശതമാനമായിരുന്നു. 2000 ത്തിലധികം പോളിങ് ബൂത്തുകളിൽ നിന്നുള്ള വിവരങ്ങൾ ലഭിക്കാൻ വൈകിയതാണ് പുനഃപരിശോധന നടത്താൻ കാരണമായത്.
പുതുക്കിയ കണക്കുകൾ പ്രകാരം, ബിഹാർ വോട്ടെടുപ്പിലെ രണ്ടാം ഘട്ട വോട്ടെടുപ്പിലെ കണക്കുകളും തെരഞ്ഞെടുപ്പ് കമ്മിഷൻ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇതിൽ 74.56 ശതമാനം സ്ത്രീകളും 64.41 ശതമാനം പുരുഷന്മാരും വോട്ട് രേഖപ്പെടുത്തിയെന്ന് പറയുന്നു.
Also Read:ബിഹാറിൽ ഭരണത്തുടർച്ച; എക്സിറ്റ് പോൾ ഫലങ്ങളിൽ എൻഡിഎ മുന്നിൽ
രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടന്ന 20 ജില്ലകളിലും പുരുഷന്മാരേക്കാൾ സ്ത്രീ വോട്ടർമാരുടെ പോളിങ് ശതമാനം കൂടുതലായിരുന്നുവെന്നും റിപ്പോർട്ട് പറയുന്നു. ആകെ ജനസംഖ്യയുടെ 68 ശതമാനത്തോളം ന്യൂനപക്ഷ വിഭാഗങ്ങളുള്ള കിഷൻഗഞ്ച് ജില്ലയിൽ പുരുഷന്മാരുടെ പോളിങ് 69.07 ശതമാനവും സ്ത്രീ വോട്ടർമാരുടെ പോളിങ് 88.57 ശതമാനമായിരുന്നു.
Read More:ഡൽഹി സ്‌ഫോടനം; മുഖ്യപ്രതി ഉമർ നബിയുടെ വീട് തകർത്ത് സുരക്ഷാ സേന
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us