Bihar Election Exit Poll results 2020 Updates: 2020 ലെ ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ആർജെഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യം അധികാരത്തിലെത്തുന്നതിനും തൂക്കുനിയമസഭയ്ക്കും സാധ്യത പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ. കുറഞ്ഞത് രണ്ട് എക്സിറ്റ് പോളുകളിൽ മഹാസഖ്യം ജയം നേടുമെന്ന് പറയുന്നു. ഇന്ത്യ ടുഡേ ആക്സിസ് പോൾ, സിഎൻഎൻ ന്യൂസ് 18-ടുഡേയ്സ് ചാണക്യ എക്സിറ്റ് പോളുകളാണ് മഹാ സഖ്യത്തിന് നല്ല വിജയം പ്രവചിച്ചിട്ടുള്ളത്. എൻഡിഎയും പ്രതിപക്ഷ സഖ്യവും തമ്മിലുള്ള കടുത്ത മത്സരമാണിതെന്നും പ്രതിപക്ഷ സഖ്യത്തിന് നേരിയ മേൽക്കൈയുണ്ടാവുമെന്നും പ്രവചനങ്ങൾ പറയുന്നു.
ചില എക്സിറ്റ് പോളുകൾ ഒരു തൂക്കുനിയമസഭയ്ക്ക് സാധ്യത കൽപിക്കുന്നു. എക്സിറ്റ് പോളുകളിലൊന്നും എൽജെപിക്ക് കാര്യമായ സീറ്റ് ലഭിക്കുമെന്ന് പറയുന്നില്ല. എന്നാൽ തൂക്കു നിയമസഭ വന്നാൽ ചിരാഗ് പാസ്വാന്റെ എൽജെപിയുടെ അംഗങ്ങൾ ഏത് സഖ്യം അധികാരത്തിലെത്തുമെന്ന കാര്യത്തിൽ നിർണായകമാകും.
ഇന്ത്യാ ടുഡേ ആക്സിസ് പോൾ ഫലത്തിൽ പ്രതിപക്ഷ സഖ്യത്തിന് 161 സീറ്റുകൾ പ്രതീക്ഷിക്കുന്നു. എൻഡിഎയുടെ 91 സീറ്റുകളേക്കാൾ വളരെ കൂടുതലാണിത്. സിഎൻഎൻ ന്യൂസ് 18-ടുഡേയ്സ് ചാണക്യ ഫലത്തിൽ എൻഡിഎയ്ക്ക് 55 സീറ്റുകളും മഹാ സഖ്യത്തിന് 180 സീറ്റുകളും പ്രവചിച്ചിട്ടുണ്ട്.
മറ്റ് എക്സിറ്റ് പോളുകൾ ഒരു കടുത്ത മത്സരമാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ മഹാസഖ്യത്തിന് കൂടുതൽ സാധ്യതയുമുണ്ട്. ടൈംസ് നൗ-സിവോട്ടർ എക്സിറ്റ് പോൾ ഫലം പ്രകാരം, ജെഡി (യു) ഘടകകക്ഷിയായുള്ള, ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയ്ക്ക് 116 സീറ്റുകൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആർജെഡി നേതൃത്തിലുള്ള മഹാ സഖ്യം 120 സീറ്റ് നേടുമെന്നും പ്രതീക്ഷിക്കുന്നു. റിപ്പബ്ലിക് ടിവി-ജൻ കി ബാത്ത് എക്സിറ്റ് പോൾ ഫലത്തിൽ മഹാ സഖ്യം 138 സീറ്റുകൾ നേടുമെന്ന് പ്രവചിക്കുന്നു.
243 അംഗ ബീഹാർ നിയമസഭയിലേക്കുള്ള മൂന്നാം ഘട്ട വോട്ടെടുപ്പ് ശനിയാഴ്ച വൈകിട്ട് ആറിന് സമാപിച്ചു. 122 സീറ്റാണ് കേവല ഭൂരിപക്ഷം നേടാൻ വേണ്ടത്. ആദ്യ ഘട്ട വോട്ടെടുപ്പ് ഒക്ടോബർ 28 നും രണ്ടാം ഘട്ടം നവംബർ മൂന്നിനുമാണ് നടന്നത്. ഫലം നവംബർ 10 ന് പ്രഖ്യാപിക്കും.
ഒരു വോട്ടർ വോട്ടുചെയ്തതിന് ശേഷം പുറത്തിറങ്ങിയാലുടൻ അവരുടെ അഭിപ്രായം തേടിയാണ് എക്സിറ്റ് പോൾ നടത്തുന്നത്. ഏത് പാർട്ടിയാണ് സർക്കാർ രൂപീകരിക്കുന്നത് എന്നതിന്റെ സൂചകമായി ഇതിന്റെ ഫലം കണക്കാക്കപ്പെടുന്നു.ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ