scorecardresearch

Bihar Election 2020 Results: ബിഹാറിൽ എൻഡിഎ സഖ്യത്തിന് വിജയം; വീണ്ടും മുഖ്യമന്ത്രിയാകാൻ നിതീഷ് കുമാർ

ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ആർജെഡി. തൊട്ടുപിറകിൽ ബിജെപി

ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ആർജെഡി. തൊട്ടുപിറകിൽ ബിജെപി

author-image
WebDesk
New Update
bihar election result 2020, bihar election live, bihar election result live, bihar election 2020 results live, bihar election result date 2020, result of bihar election 2020, bihar election result 2020, Malayalam live bihar, bihar assembly election live, bihar assembly election live updates, bihar election winner, bihar election voting result, bihar election live voting result, Election results, ബിഹാർ തിരഞ്ഞെടുപ്പ് ഫലം മലയാളത്തില്‍, മലയാളം വാര്‍ത്തകള്‍, ബിഹാർ തിരഞ്ഞെടുപ്പ് മലയാളം, തിരഞ്ഞെടുപ്പ് ഫലം, bihar election,ബിഹാർ തിരഞ്ഞെടുപ്പ് ഫലം, bihar election results, ബിഹാർ തിരഞ്ഞെടുപ്പ് ഫലം 2020, bihar election result, bihar result, bihar result 2020, ബിഹാർ വോട്ടെണ്ണൽ, eci results 2020, eci, election commission,തിരഞ്ഞെടുപ്പ് കമ്മിഷൻ, election commission of india, results.eci.gov.in,ആർജെഡി, ജെഡിയു, ബിജെപി, കോൺഗ്രസ്, RJD, JDU, BJP, Congress bihar election results, bihar election results, election commission of india results, election commission of india election result, election results 202

Bihar Election 2020 Results: പട്‌ന: ബിഹാറിൽ എൻഡിഎ ഭരണത്തുടർച്ചയിലേക്ക്. 243 അംഗ ബീഹാർ നിയമസഭയിൽ 125 സീറ്റിൽ എൻഡിഎ വിജയിച്ചു. 110 സീറ്റിൽ ആർജെഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യവും വിജയിച്ചു. ബുധനാഴ്ച പുലർച്ചെ വരെ നീണ്ട വോട്ടെണ്ണലിനൊടുവിലാണ് അന്തിമ ഫലം പുറത്തുവന്നത്.  സഭയിൽ കേവല ഭൂരിപക്ഷം നേടാൻ വേണ്ടത് 122 സീറ്റാണ്.

Advertisment

75 സീറ്റിൽ ജയിച്ച ആർജെഡിയാണ് തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷി. 73 സീറ്റിൽ ജയിച്ച ബിജെപിയാണ് തൊട്ടുപിറകിൽ. ജെഡിയു 42 സീറ്റുകളും കോൺഗ്രസ് 19 സീറ്റുകളും നേടി. സിപിഐഎംഎൽ 12 സീറ്റുകളും നേടി. എഐഎംഐഎം അഞ്ച് സീറ്റും വികാശീൽ ഇൻസാൻ പാർട്ടിയും എച്ച്എഎം സെക്കുലറും നാല് വീതവും നേടി. സിപിഎം, സിപിഐ എന്നിവർ രണ്ട് വീതം സീറ്റുകളിൽ ജയിച്ചു. ബിഎസ്പി, എൽജെപി കക്ഷികൾ ഓരോ സീറ്റിലും ഒരു സീറ്റിൽ സ്വതന്ത്ര സ്ഥാനാർത്ഥിയും ജയിച്ചു.

സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കാനുള്ള ചർച്ചകൾ ബിജെപി ചൊവ്വാഴ്ച രാത്രി തന്നെ ആരംഭിച്ചിരുന്നു. ജെഡിയു നേതാവ് നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രി സ്ഥാനത്ത് തുരാനാണ് സാധ്യത. മുഖ്യമന്ത്രി സ്ഥാനത്ത് ഇത് നിതീഷ് കുമാറിന്റെ നാലാമൂഴമാണ്.

തെരഞ്ഞെടുപ്പിൽ തിരിമറി നടന്നതായി ആർ‌ജെഡി ആരോപിച്ചിരുന്നു. അതേസമയം ബിജെപിയും സഖ്യകക്ഷിയായ ജെഡിയുവും അന്തിമഫലം വരുന്നതിന് മുൻപ് തന്നെ മുന്നണിയുടെ വിജയം പ്രഖ്യാപിച്ചു. ഫലത്തെക്കുറിച്ചുള്ള തന്റെ ആദ്യ പരാമർശത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ബീഹാറിലെ ജനങ്ങൾ വികസനത്തിനായി നിർണായക തീരുമാനം നൽകിയിട്ടുണ്ടെന്ന് പറഞ്ഞു.

Advertisment

Read More: വോട്ടെണ്ണൽ അട്ടിമറിക്കാൻ ശ്രമിച്ചു; നിതീഷ് സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി ആർജെഡി

ഇത്തവണത്തെ സീറ്റ് നില പ്രകാരം ഇതുവരെ ബീഹാറിലെ എൻ‌ഡി‌എയിൽ ജൂനിയർ പങ്കാളിയായി തുടർന്ന ബിജെപി മേൽക്കൈ നേടും.

രാജ്യം ഉറ്റുനോക്കുന്ന ബിഹാര്‍ തിരഞ്ഞെടുപ്പിൽ ഇനി ഫലമറിയാനുള്ളത് അൻപതിൽ കുറവ് സീറ്റുകളിലാണ്. 205 സീറ്റുകളിലെ ഫലം പ്രഖ്യാപിച്ചു. 38 സീറ്റുകളിലെ ഫലമാണ് പ്രഖ്യാപിക്കാനുള്ളത്.  ഫലം അറിഞ്ഞതും അല്ലാത്തതുമായി സീറ്റുകളിൽ എൻഡിഎ 124 ഇടത്തും മഹാസഖ്യം 111 ഇടത്തും മുന്നേറുന്നു.

എൻഡിഎ മുന്നേറുന്നതായി കാണിക്കുമ്പോഴും അന്തിമ ഫലം തങ്ങൾക്കനുകൂലമാവുമെന്ന പ്രതീക്ഷ പ്രതിപക്ഷ മഹാസഖ്യത്തിലെ പ്രധാന കക്ഷിയായി ആർജെഡി നേരത്തേ പങ്കുവച്ചിരുന്നു. ഏറ്റവും വലിയ ഒറ്റക്കക്ഷിയാവാൻ ബിജെപിയും ആർജെഡിയും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഏറ്റവും പുതിയ കണക്ക് പ്രകാരം 74 സീറ്റിൽ ആർജെഡിയും 73 സീറ്റിൽ ബിജെപിയും മുന്നിലാണ്.

ബിഹാറിൽ മഹാസഖ്യം തന്നെ സർക്കാർ രൂപീകരിക്കുമെന്ന്  ആർ‌ജെഡി ട്വീറ്റ് ചെയ്തു. മാറ്റത്തിനായി ബീഹാർ വോട്ട് ചെയ്തുവെന്നും അവസാന വോട്ടും എണ്ണുന്നത് വരെ സ്ഥാനാർത്ഥികളും കൗണ്ടിംഗ് ഏജന്റുമാരും പോളിങ്ങ് ബൂത്തിൽ തുടരണമെന്നും ആർജെഡി ട്വീറ്റിൽ പറയുന്നു. തിരഞ്ഞെടുപ്പ് ടി20 മത്സരം പോലെയാണെന്നും അവസാന പന്തും എറിഞ്ഞാലേ ഫലം അറിയൂവെന്ന് ആർജെഡി വക്താവ് മൃത്യുഞ്ജയ് തിവാരിയും പറഞ്ഞു.

നേരത്തെ ഫലം നിർണയിച്ച ആദ്യ സീറ്റിൽ ആർജെഡിയുടെ ലളിത് കുമാർ വിജയിച്ചിരുന്ന. ദർഭംഗ റൂറൽ സീറ്റാണ് നേടിയിരിക്കുന്നത്.

ലീഡ് നിലകൾ മാറിമറിയുകയും എൻഡിഎ വ്യക്തമായ ഭൂരിപക്ഷത്തോടെ മുന്നേറുകയും ചെയ്യുന്നുണ്ട്. എൻഡിഎയുടെ നേട്ടത്തിന് പിന്നിൽ ബിജെപിയ്ക്ക് ലഭിച്ച സീറ്റുകളാണ്. മിക്ക എക്‌സിറ്റ് പോളുകളും പ്രവചിച്ചിരുന്നത് ആര്‍ജെഡി നയിക്കുന്ന മഹാഗത്ബന്ധന്‍ മുന്നേറ്റം തുടരുമെന്നായിരുന്നു. തുടക്കത്തിൽ ഫലസൂചനകൾ പ്രവചനം പോലെയായിരുന്നെങ്കിലും പിന്നീഡ് ലീഡ് നില മാറി മറിയുകയായിരുന്നു.

ലീഡ് ചെയ്യുന്ന സീറ്റുകളുടെ കാര്യത്തില്‍ ബിജെപി സഖ്യകക്ഷിയായ ജെഡിയുവിനെക്കാള്‍ മുന്നിലാണെന്നത് നിലവിലെ മുഖ്യമന്ത്രി നിതീഷ് കുമാറിന് തിരിച്ചടിയാകുന്ന ഘടകമാണ്. ഒന്നരപ്പതിറ്റാണ്ടായി ബിഹാറിനെ നയിക്കുകയാണ് നിതീഷ് നേതൃത്വത്തിലുള്ള ജെഡിയു. എന്നാൽ ബിജെപി-ജെഡിയു സഖ്യം അധികാരത്തിലെത്തിയാൽ നിതീഷ് കുമാർ മുഖ്യമന്ത്രിയായി മടങ്ങിവരുമെന്ന വാഗ്ദാനത്തിൽ പാർട്ടി ഉറച്ചുനിൽക്കുമെന്ന് ബിജെപി നേതാവ് കൈലാഷ് വിജയവർഗിയ പറഞ്ഞു. മോദിയുടെ പ്രതിച്ഛായ തങ്ങളെ (ഈ തിരഞ്ഞെടുപ്പിലൂടെ) നയിച്ചുവെന്നും വൈകുന്നേരത്തോടെ സർക്കാർ രൂപീകരണവും നേതൃത്വവും സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജെഡിയു-ബിജെപി സഖ്യം ഭരണത്തില്‍നിന്നു പുറത്തേക്കാണെന്നു പ്രവചിച്ച മിക്ക എക്‌സിറ്റ് പോളുകളും ആര്‍ജെഡി-കോണ്‍ഗ്രസ്-ഇടതു സഖ്യത്തിനു വ്യക്തമായ നേട്ടമാണ് പറഞ്ഞിരുന്നത്. ആര്‍ജെഡിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യത്തിന് മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കുമെന്ന് ഒരു എക്‌സിറ്റ് പോള്‍ പ്രവചിച്ചത്. മഹാസഖ്യം പാതിയിലേറെ സീറ്റുകള്‍ നേടുമെന്ന് പറയുന്നു. ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി ഒറ്റയക്കത്തില്‍ ഒതുങ്ങുമെന്നാണ് പ്രവചനങ്ങള്‍.

243 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ 370 സ്ത്രീകളും ഒരു ട്രാന്‍സ്ജെന്‍ഡറും ഉള്‍പ്പെടെ 3,558 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. 38 ജില്ലകളിലെ 55 കേന്ദ്രങ്ങളിലാണു വോട്ടെണ്ണല്‍ നടക്കുന്നത്. ഒക്ടോബര്‍ 28, നവംബര്‍ മൂന്ന്, നവംബര്‍ ഏഴ് തീയതികളിലായാണ് ബിഹാറില്‍ പോളിങ് നടന്നത്.

Live Blog

Live Bihar Election Results, Bihar Assembly Election Vote Counting Live:


Highlights

07:13 (IST)11 Nov 2020

ബിഹാർ നിലനിർത്തി നിതീഷും ബിജെപിയും

ഗുഡ് മോണിങ്! 20 മണിക്കൂറിലധികം നീണ്ടു നിന്ന വോട്ടെടുപ്പിന് ശേഷം ബിജെപിയുടെ നേതൃത്വത്തിലുള്ള എൻ‌ഡി‌എയെ ബീഹാർ തിരഞ്ഞെടുപ്പിൽ വിജയിയായി പ്രഖ്യാപിക്കുകയും ആർ‌ജെഡിയെ ഏറ്റവും വലിയ ഒറ്റ കക്ഷിയായി പ്രഖ്യാപിക്കുകയും ചെയ്തു. കോവിഡിന്റെ മാനദണ്ഡങ്ങൾ പാലിച്ച് വോട്ടെണ്ണൽ വൈകിയതോടെ, എൻ‌ഡി‌എയും പ്രതിപക്ഷ പാർട്ടിയായ മഹസഖ്യവും ഒരു ഫോട്ടോ ഫിനിഷിലേക്ക് നീങ്ങി. മഹാസഖ്യം 110 സീറ്റുകളും എൻഡിഎ 125 സീറ്റുകളും നേടി.


00:05 (IST)11 Nov 2020

നന്ദി പറഞ്ഞ് അമിത് ഷാ

തിരഞ്ഞെടുപ്പ് ഫലത്തിൽ ബിഹാറിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് ആഭ്യന്തര മന്ത്രി അമിത് ഷാ. "ബീഹാറിലെ വികസനം, പുരോഗതി, സദ്ഭരണം എന്നിവ വീണ്ടും തിരഞ്ഞെടുത്തതിന് സംസ്ഥാനത്തെ എല്ലാ സഹോദരങ്ങൾക്കും എന്റെ ഹൃദയത്തിൽ നിന്ന് നന്ദി പറയുന്നു," എന്ന് അമിത് ഷാ ട്വീറ്റ് ചെയ്തു.

I thank all brothers and sisters of the state from the bottom of my heart for once again choosing development, progress and good governance in Bihar: Home Minister and BJP leader Amit Shah. #BiharElectionResults2020 pic.twitter.com/qDSJoEFnGg

— ANI (@ANI) November 10, 2020


23:57 (IST)10 Nov 2020

ബിഹാറിലെ ജനങ്ങൾ വികസനത്തിന് അനുകൂലമായ തീരുമാനമെടുത്തെന്ന് പ്രധാനമന്ത്രി

ബിഹാറിലെ ജനങ്ങൾ വികസനത്തിന് അനുകൂലമായ നിർണായക തീരുമാനമാണ് എടുത്തതെന്ന് ബിഹാർ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടു.

बिहार के युवा साथियों ने स्पष्ट कर दिया है कि यह नया दशक बिहार का होगा और आत्मनिर्भर बिहार उसका रोडमैप है। बिहार के युवाओं ने अपने सामर्थ्य और NDA के संकल्प पर भरोसा किया है। इस युवा ऊर्जा से अब NDA को पहले की अपेक्षा और अधिक परिश्रम करने का प्रोत्साहन मिला है।

— Narendra Modi (@narendramodi) November 10, 2020


23:36 (IST)10 Nov 2020

സർക്കാർ രൂപീകരണത്തിന് ശ്രമം തുടങ്ങിയതായി ബിജെപി

ബിഹാറിൽ സർക്കാർ രൂപീകരിക്കാൻ എൻഡിഎ സഖ്യം ശ്രമം തുടങ്ങി. 121 സീറ്റിൽ വിജയിക്കുകയും നാല് സീറ്റിൽ ലീഡ് ചെയ്യുകയും ചെയ്യുന്ന സാഹചര്യത്തിൽ സർക്കാർ രൂപീകരണത്തിന് ശ്രമം തുടങ്ങിയിട്ടുണ്ടെന്ന് ബിജെപി ബിഹാർ ഘടകം പ്രസിഡൻഡ് സഞ്ജയ് ജൈസ്വാൾ പറഞ്ഞു.


23:07 (IST)10 Nov 2020

ഷൂട്ടിങ് താരം ശ്രേയസി സിങ്ങിന് ജയം

ബിഹാറിലെ ജാമ്വി മണ്ഡലത്തിൽ ബിജെപി ടിക്കറ്റിൽ മത്സരിച്ച ഷൂട്ടിങ് താരം ശ്രേയസി സിങ്ങിന് ജയം. . ആർജെഡിയുടെ സിറ്റിങ് എംഎൽഎ ആയിരുന്ന വിജയ് പ്രകാശിനെയാണ് ശ്രേയസി പരാജയപ്പെടുത്തിയത്. കോമൺവെൽത്ത് ഗെയിംസിൽ ഷൂട്ടിങ് സ്വർണമെഡൽ നേതാവാണ് 27കാരിയായ ശ്രേയസ്സി.

പ്രകാശിനെ 41,000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സിങ് പരാജയപ്പെടുത്തിയത്. 79,156 വോട്ടുകൾ സിങ് നേടിയപ്പോൾ ഒന്നിലധികം തവണ സീറ്റിനെ പ്രതിനിധീകരിച്ച പ്രകാശ് നേടിയത് 38,147 വോട്ടുകൾ മാത്രമാണ്. മുൻ കേന്ദ്രമന്ത്രി ദിഗ്‌വിജയ് സിങ്ങിന്റെ മകളാണ് ശ്രേയസി.


23:01 (IST)10 Nov 2020

എൽജെപിക്ക് ഒരു സീറ്റിൽ ജയം

ബിഹാർ തിരഞ്ഞെടുപ്പിൽ ചിരാഗ് പാസ്വാന്റെ എല്‍ജെപി ഒരു സീറ്റില്‍ വിജയിച്ചു. മട്ടിഹാനി മണ്ഡലത്തിലാണ് എൽജെപി ജയിച്ചത്.


22:41 (IST)10 Nov 2020

170 സീറ്റിൽ ഫലമറിഞ്ഞപ്പോൾ 48 സീറ്റിൽ ബിജെപിയും 55 സീറ്റിൽ ആർജെഡിയും വിജയിച്ചു

170 സീറ്റിൽ ഔദ്യോഗിക ഫലം പ്രഖ്യാപിച്ചപ്പോൾ 48 സീറ്റിൽ ബിജെപിയും 55 സീറ്റിൽ ആർജെഡിയും വിജയിച്ചു. ബിജെപി 24 സീറ്റിലും ആർജെഡി 22 സീറ്റിലുമാണ് നിലവിൽ ലീഡ് ചെയ്യുന്നത്. ജെഡിയു 29 സീറ്റുകളും കോൺഗ്രസ് 12 സീറ്റുകളും നേടി. സിപിഐഎംഎൽ 9 സീറ്റുകളും വികാശീൽ ഇൻസാൻ പാർട്ടിയും എഐഎംഐഎമ്മും നാല് വീതം സീറ്റും നേടി. എച്ച്എഎം സെക്കുലർ മൂന്ന് സീറ്റിലും സിപിഎം രണ്ട് സീറ്റിലും സിപിഐ ബിഎസ്പി, കക്ഷികൾ ഓരോ സീറ്റിലും ഒരു സീറ്റിൽ സ്വതന്ത്ര സ്ഥാനാർത്ഥിയും ജയിച്ചു.


22:37 (IST)10 Nov 2020

ആരും തങ്ങളെ സ്വാധീനിച്ചിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

ബിഹാറിൽ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സംസ്ഥാന സർക്കാർ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ സ്വാധീനിച്ചെന്ന ആർജെഡിയുടെ ആരോപണം തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ. 'ആരുടേയും സ്വാധീനത്തിൻകീഴിൽ' അല്ല തങ്ങൾ പ്രവർത്തിക്കുന്നതെന്ന് കമ്മീഷൻ പറഞ്ഞു.


22:08 (IST)10 Nov 2020

145 സീറ്റുകളിലെ ഫലം പ്രഖ്യാപിച്ചു; 45 സീറ്റിൽ ആർജെഡി, 41 സീറ്റിൽ ബിജെപി

ബിഹാറിൽ 145 സീറ്റുകളിലെ ഫലമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗികമായി പ്രഖ്യാപിച്ചപ്പോൾ 41 സീറ്റിൽ ബിജെപിയും 45 സീറ്റിൽ ആർജെഡിയും വിജയിച്ചു. ബിജെപി 31 സീറ്റിലും ആർജെഡി 32 സീറ്റിലുമാണ് നിലവിൽ ലീഡ് ചെയ്യുന്നത്. ജെഡിയു 27 സീറ്റുകളും കോൺഗ്രസ് എട്ട് സീറ്റുകളും, സിപിഐഎംഎൽ 9 സീറ്റുകളും വികാശീൽ ഇൻസാൻ പാർട്ടി നാലു സീറ്റും എഐഎംഐഎം മൂന്ന് സീറ്റും നേടി. എച്ച്എഎം സെക്കുലർ മൂന്ന് സീറ്റിലും സിപിഎം രണ്ട് സീറ്റിലും സിപിഐ ബിഎസ്പി, കക്ഷികൾ ഓരോ സീറ്റിലും ഒരു സീറ്റിൽ സ്വതന്ത്ര സ്ഥാനാർത്ഥിയും ജയിച്ചു.


21:59 (IST)10 Nov 2020

വോട്ടെണ്ണൽ മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടതായി സിപിഐഎംഎൽ

സംശയാസ്പദമായ വോട്ടെണ്ണൽ സമ്പ്രദായങ്ങൾ കാരണം ഭോറി, അറ, ദറൗണ്ട നിയമസഭാ സീറ്റുകളിൽ വീണ്ടും വോട്ടെണ്ണൽ ആവശ്യപ്പെട്ട് സിപി‌എം‌എൽ തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി. 'ബിഹാറിലെ ഭോറി, അർറാ, ദറൗണ്ട നിയമസഭാ മണ്ഡലങ്ങളിൽ ഞങ്ങൾ അടിയന്തിരമായി റീകൗണ്ടിങ് ആവശ്യപ്പെടുന്നു. ഈ മൂന്ന് സീറ്റുകളിലും, സി‌പി‌എം‌എൽ സ്ഥാനാർത്ഥികൾ കുറഞ്ഞ മാർജിനിൽ പരാജയപ്പെട്ടതായി കാണിക്കുന്നു. വോട്ടെണ്ണൽ മാനദണ്ഡങ്ങളിൽ ചിലത് ലംഘിച്ചതിനെത്തുടർന്നാണ് വളരെ കുറഞ്ഞ മാർജിനുകളിൽ തങ്ങൾ പരാജയപ്പെട്ടതെന്ന് കരുതുന്നു,” അവരുടെ കത്തിൽ പറയുന്നു. Read More

CPIML has demanded from the @ECISVEEP for recounting of votes at Bhorey, Arrah and Daraundha assembly constituencies in #BiharElection2020 pic.twitter.com/OPY5zouQ4q

— CPIML Liberation (@cpimlliberation) November 10, 2020


21:05 (IST)10 Nov 2020

സംസ്ഥാന സർക്കാർ അട്ടിമറിക്ക് ശ്രമിച്ചതായി ആർ‌ജെഡി

ബിഹാറിൽ വോട്ടെണ്ണൽ നടന്നുകൊണ്ടിരിക്കെ, സംസ്ഥാന സർക്കാർ അട്ടിമറിക്ക് ശ്രമിച്ചതായി ആർ‌ജെഡി ആരോപിച്ചു. നിതീഷ് കുമാർ സർക്കാർ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ഫലം അട്ടിമറിക്കാൻ ശ്രമിക്കുന്നതായി പാർട്ടിആരോപിച്ചു. നിതീഷ് കുമാറും സുശീൽ മോദിയും എല്ലാ ഉദ്യോഗസ്ഥരെയും തിരിമറി നടത്താൻ പ്രേരിപ്പിക്കുന്നുവെന്നും മഹാസഖ്യം 105-110ൽ കൂടുതൽ സീറ്റ് നേടാതിരിക്കാൻ വേണ്ടിയാണ് ഈ ശ്രമങ്ങളെന്നും ആർജെഡി ആരോപിച്ചു. Read More

नीतीश कुमार, सुशील मोदी इत्यादि मुख्यमंत्री आवासीय कार्यालय में बैठ सभी जिलाधिकारियों पर दबाव बना सख़्त निर्देश जारी करवा रहे है कि महागठबंधन को कैसे भी 105-110 सीटों पर रोको।

किसी भी परिस्थिति में हम जनमत की लूट नहीं होने देंगे।

— Rashtriya Janata Dal (@RJDforIndia) November 10, 2020


20:37 (IST)10 Nov 2020

എൻഡിഎ ലീഡ് വർധിച്ചു

ബിഹാര്‍ തിരഞ്ഞെടുപ്പിൽ എൻഡിഎയുടെ ലീഡ് വർധിക്കുന്നു. ഇരു പ്രധാന മുന്നണികളും തമ്മിലുള്ള മത്സരം ശക്തമാവുന്നു. നേരത്തേ എൻഡിഎയും മഹാസഖ്യവും തമ്മിലുള്ള ലീഡിന്റെ അന്തരം കുറഞ്ഞുവന്നെങ്കിൽ ഇപ്പോൾ എൻഡിഎ ലീഡ് വർധിപ്പിച്ചിരിക്കുകയാണ്.നിലവിൽ എൻഡിഎ 126 സീറ്റുകളിലും ആർജെഡി മഹാസഖ്യം 114 സീറ്റുകളിലും മുന്നേറുന്നുണ്ട്.


20:34 (IST)10 Nov 2020

ബിജെപിയെ സഹായിക്കുന്നുവെന്ന ആരോപണം നിഷേധിച്ച് എഐഎംഐഎം

വോട്ട് ഭിന്നിപ്പിച്ച് ബിജെപിയെ സഹായിക്കുന്നുവെന്ന ആരോപണം നിഷേധിച്ച് ഒവൈസിയുടെ എഐഎംഐഎം. തങ്ങൾ ഒരിക്കലും ബിജെപിയെ പിന്തുണക്കില്ലെന്ന് പാർച്ചി വക്താവ് അസീം വഖാർ പറഞ്ഞു. തങ്ങൾ അഞ്ച് മണ്ഡലങ്ങളിൽ മുന്നിലെത്തിയതിലൂടെ വിമർശകർക്ക് തക്കതായ മറുപടി ലഭിച്ചിട്ടുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് തൂക്കുസഭ നിലവിൽ വന്നാൽ ഒരിക്കലും ബിജെപിയെ പിന്തുണക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


20:18 (IST)10 Nov 2020

 തേജ് പ്രതാപ് യാദവ് ഹസൻ‌പൂരിൽ വിജയിച്ചു; ജിതൻ റാം മഞ്ജി ഇമാംഗഞ്ചിൽ

ബിഹാർ തിരഞ്ഞെടുപ്പിൽ ഹസൻപൂർ നിയമസഭാ മണ്ഡലത്തിൽ നിന്ന് ആർജെഡി നേതാവും തേജശ്വി യാദവിന്റെ സഹോദരനുമായ തേജ് പ്രതാപ് യാദവ് വിജയിച്ചു. ഹിന്ദുസ്ഥാനി അവാം മോർച്ച (സെക്കുലർ) നേതാവ് ജിതാൻ റാം മഞ്ജി ഇമാംഗഞ്ച് മണ്ഡലത്തിൽ നിന്നും വിജയിച്ചു.


20:05 (IST)10 Nov 2020

50 സീറ്റുകളിൽ ഔദ്യോഗിക ഫലം പ്രഖ്യാപിച്ചു

ബിഹാറിൽ 50 സീറ്റുകളിലെ ഫലം തിരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 16 സീറ്റിൽ ബിജെപിയും 14 സീറ്റിൽ ആർജെഡിയും വിജയിച്ചു. ബിജെപി 56 സീറ്റിലും ആർജെഡി 62 സീറ്റിലുമാണ് നിലവിൽ ലീഡ് ചെയ്യുന്നത്.

ജെഡിയു ഏഴ് സീറ്റുകളും കോൺഗ്രസ്, സിപിഐഎംഎൽ കക്ഷികൾ മൂന്ന് വീതം സീറ്റുകളും വികാശീൽ ഇൻസാൻ പാർട്ടി രണ്ടു സീറ്റും നേടി. സിപിഐ, സിപിഎം, എഐഎംഐഎം, എച്ച്എഎം സെക്കുലർ, കക്ഷികൾ ഓരോ സീറ്റിലും ഒരു സീറ്റിൽ സ്വതന്ത്ര സ്ഥാനാർത്ഥിയും ജയിച്ചു.


19:54 (IST)10 Nov 2020

ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ

59 നിയോജകമണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നു. 11 സംസ്ഥാനങ്ങളിൽ നിന്നുള്ള ഉപതിരഞ്ഞെടുപ്പ് ഫലങ്ങളാണ് പുറത്തുവന്നത്.

തെലങ്കാന: ദുബ്ബക്കിൽ ബിജെപിക്ക് ലീഡ്
ഒഡീഷ: ടിർട്ടോൾ, ബാലസോർ സീറ്റുകളിൽ ബിജെഡി വിജയിച്ചു
നാഗാലാൻഡ്:സതേൺ അങ്കാമി -1 സീറ്റിൽ എൻ‌ഡി‌പി‌പി ജയിച്ചു. പുൻഗ്രോ കിഫയർ സീറ്റിൽ സ്വതന്ത്ര സ്ഥാനാർത്ഥി ജയിച്ചു.
മണിപ്പൂർ: സിംഗാട്ട്, വാങ്‌ജിംഗ് ടെന്ത, വാങ്കോയി സീറ്റുകളിൽ ബിജെപിക്ക് ജയം. സെയ്തു സീറ്റിൽ ബിജെപി മുന്നിൽ. ലിലോംഗ് സീറ്റിൽ സ്വതന്ത്ര സ്ഥാനാർത്ഥിക്ക് ജയം.
കർണാടക: രാജരാജേശ്വരിനഗർ, സിറ സീറ്റുകളിൽ ബിജെപി വിജയിച്ചു
ഛത്തീസ്ഗഡ്: മാർവാഹിയിൽ കോൺഗ്രസ് വിജയിച്ചു
മധ്യപ്രദേശ്: ബിജെപിക്ക് 10 സീറ്റിൽ ജയം, 9 സീറ്റിൽ മുന്നിൽ. കോൺഗ്രസ് ഒരിടത്ത് വിജയിച്ചു, എട്ടിടത്ത് മുന്നിൽ.

19:53 (IST)10 Nov 2020

ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ

59 നിയോജകമണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. 11 സംസ്ഥാനങ്ങളിൽ നിന്നുള്ള ഉപതിരഞ്ഞെടുപ്പ് ഫലങ്ങളാണ് പുറത്തുവന്നത്.

ഹരിയാന: ബറോഡ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചു
ഝാർഖണ്ഡ്: ബെർമോ, ഡുംക എന്നിവിടങ്ങളിൽ ജെഎംഎമ്മും, കോൺഗ്രസും സീറ്റുകൾ നിലനിർത്തി.
ഗുജറാത്ത്: അബ്ദാസ, ലിംബി, മോർബി, ധാരി, കർജാൻ, ഡാങ്‌സ്, കപ്ര എന്നിവിടങ്ങളിൽ ബിജെപി ജയിച്ചു. ഗാദ്ദയിൽ ലീഡ് ചെയ്യുന്നു.
യുപി: തുണ്ട്‌ല, ബാംഗർമാവ്, ഘട്ടാംപൂർ, ദേവ്റ എന്നിവിടങ്ങളിൽ ബിജെപി വിജയിച്ചു. നൗഗവാൻ സാദത്ത്, ബുലന്ദ്‌ഷഹർ എന്നിവിടങ്ങളിൽ ബിജെപി മുന്നിൽ; മൽഹാനിയിൽ സമാജ്‌വാദി പാർട്ടി വിജയിച്ചു.


19:28 (IST)10 Nov 2020

77 സീറ്റിൽ ആർജെഡി മുന്നിൽ; ബിജെപി 73 സീറ്റിൽ

ബിഹാർ തിരഞ്ഞെടുപ്പിൽ 77 സീറ്റിൽ ആർജെഡിയും 73 സീറ്റിൽ ബിജെപിയും മുന്നിട്ട് നിൽക്കുന്നതായി തിരഞ്ഞെടുപ്പ് കമ്മീഷമന്റെ ഔദ്യോഗിക കണക്കുകൾ. ഇതിൽ ഫലമറിഞ്ഞ സീറ്റുകളും ഉൾപ്പെടുന്നു.

ബിജെപി 12 സീറ്റുകളിൽ വിജയിച്ചു. 61 സീറ്റുകളിൽ ലീഡ് ചെയ്യുന്നുണ്ട്. ആർജെഡി എട്ട് സീറ്റുകളിൽ വിജയിച്ചു. 69 സീറ്റുകളിൽ ലീഡ് തുടരുന്നു.


19:14 (IST)10 Nov 2020

ഗുജറാത്ത്: എട്ട് സീറ്റിലും ബിജെപി ജയമുറപ്പിച്ചു

ഗുജറാത്തിൽ ഉപതിരഞ്ഞെടുപ്പ് നടന്ന എട്ട് സീറ്റുകളിലും ബിജെപി വിജയം ഉറപ്പിച്ചു. അബ്ദാസ, ലിംബി, മോർബി, ധാരി, കർജാൻ, ഡാങ്‌സ്, കപ്ര എന്നിവിടങ്ങളിൽ ബിജെപി ജയിച്ചു. ഗാദ്ദയിൽ ലീഡ് ചെയ്യുന്നു.

പാർട്ടിയുടെ എല്ലാ സ്ഥാനാർത്ഥികളും ഇതിനകം വിജയിക്കുകയോ വ്യക്തമായ ലീഡ് നേടുകയോ ചെയ്തിട്ടുണ്ട്. എണ്ണിയ വോട്ടുകളിൽ ഏതാണ്ട് 55 ശതമാനവും ബിജെപിക്ക് ലഭിച്ചു. കോൺഗ്രസ് 34 ശതമാനം വോട്ട് നേടി.


18:54 (IST)10 Nov 2020

തെലങ്കാന: ദുബ്ബക്ക സീറ്റ് ടിആർഎസ്സിൽ നിന്ന് ബിജെപി പിടിച്ചെടുത്തു

തെലങ്കാന ഉപതിരഞ്ഞെടുപ്പിൽ ദുബ്ബക്ക നിയമസഭാ മണ്ഡലത്തിൽ ബിജെപിക്ക് ജയം. ഭരണകക്ഷി ടിആർഎസിന്റെ സീറ്റായിരുന്നു ഇത്. ടിആർഎസ് എംഎൽഎ സോലിപേട്ട രാമലിംഗ റെഡ്ഡിയുടെ മരണത്തെത്തുടർന്നാണ് സീറ്റിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്. റെഡ്ഡിയുടെ പത്നി സോലിപേട്ട സുജാതയെയാണ് ടിആർഎസ് മത്സരിപ്പിച്ചത്. എം രഗുനാഥൻ റാവു ആണ് വിജയിച്ച ബിജെപി സ്ഥാനാർത്ഥി. 1470 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയം.


18:49 (IST)10 Nov 2020

2.7 കോടി വോട്ടുകൾ എണ്ണിത്തീർന്നതായി തിരഞ്ഞെടുപ്പ് കമ്മീഷൻ

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ പോൾ ചെയ്ത 2.7 കോടി ഇവിഎം വോട്ടുകൾ വൈകിട്ട് 5.30വരെയുള്ള സമയത്തിനിടെ എണ്ണിത്തീർന്നതായി തിരഞ്ഞെടുപ്പ് കമ്മീഷൻ. നാല് കോടിയിലധികം വോട്ടുകളാണ് എണ്ണിത്തീരാനുള്ളത്.


18:41 (IST)10 Nov 2020

ഏറ്റവും വലിയ ഒറ്റക്കക്ഷി; ബിജെപിയും ആർജെഡിയും ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ

ബിഹാർ നിയമസഭയിലേക്കുള്ള വോട്ടെണ്ണൽ തുടരവേ മുന്നേറുന്ന സീറ്റുകളുടെ എണ്ണത്തിൽ ബിജെപിയും ആർജെഡിയും ഇഞ്ചോടിഞ്ച് മത്സരത്തിൽ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ആർ‌ജെഡി 74 സീറ്റുകളിൽ മുന്നിലാണ്. 73 സീറ്റുകളിൽ ബിജെപി മുന്നിലാണ്.


18:24 (IST)10 Nov 2020

ലീഡ് നിലയിലെ വ്യത്യാസം കുറഞ്ഞു

എൻഡിഎക്കും മഹാസഖ്യത്തിനുമിടയിലെ ലീഡ് നേടുന്ന സീറ്റുകൾ തമ്മിലുള്ള അന്തരം കുറഞ്ഞതായാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ കണക്കുകൾ. കമ്മീഷന്റെ ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം ബിഹാറിൽ ജെഡിയു ബിജെപി സഖ്യം 125 സീറ്റിലും ആർജെഡി നേതൃത്വത്തിലുള്ള മഹാസഖ്യം 110 സീറ്റിലുമാണ് മുന്നേറുന്നത്. 


17:52 (IST)10 Nov 2020

മധ്യപ്രദേശിൽ അധികാര കസേര ഉറപ്പിച്ച് ബിജെപി

മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പിൽ ബിജെപിയുടെ അധികാരം ഉറപ്പിച്ച് ഉപതിരഞ്ഞെടുപ്പ് ഫലം. ശിവരാജ് സിങ് ചൗഹാന്‍ മുഖ്യമന്ത്രി കസേരയിൽ തുടരും. ബിജെപി സർക്കാരിനെ പ്രതിരോധത്തിലാക്കാൻ കോൺഗ്രസിന് സാധിച്ചില്ല.

മധ്യപ്രദേശിൽ 28 നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഇതിൽ 19 സീറ്റുകളും ബിജെപിയാണ് ലീഡ് ചെയ്യുന്നത്. രണ്ട് സീറ്റുകളിൽ ഇതിനോടകം ബിജെപി സ്ഥാനാർഥികൾ ജയിച്ചുകഴിഞ്ഞു. മധ്യപ്രദേശിൽ ബിജെപി സർക്കാരിനു അധികാരത്തിൽ തുടരണമെങ്കിൽ വേണ്ടിയിരുന്നത് 28 ൽ ഒൻപത് സീറ്റുകൾ മാത്രമായിരുന്നു. 230 അംഗ നിയമസഭയിൽ നിലവിൽ 107 എംഎൽഎമാരാണ് ബിജെപിക്കുള്ളത്. കേവല ഭൂരിപക്ഷത്തിനു വേണ്ടത് 116 സീറ്റാണ്. Read More


17:42 (IST)10 Nov 2020

10 സീറ്റുകളിൽ ഔദ്യോഗിക പലം പുറത്തുവന്നു; നാലിടത്ത് ബിജെപിക്ക് ജയം

ബിഹാർ തിരഞ്ഞെടുപ്പിൽ 10 സീറ്റുകളിലെ ഔദ്യോഗിക ഫലം പുറത്ത് വന്നപ്പോൾ നാലിടത്ത് ബിജെപി ജയിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം നാല് സീറ്റുകളിൽ ബിജെപിയും രണ്ട് വീതം സീറ്റുകളിൽ ആർജെഡിയും ജെഡിയുവും ഓരോ സീറ്റുകളിൽ കോൺഗ്രസ്സും വികാശീൽ ഇൻസാൻ പാർട്ടിയും വിജയിച്ചു.

69 സീറ്റുകളിൽ ബിജെപി ലീഡ് തുടരുന്നതായാണ് കമ്മീഷന്റെ കണക്കുകളിൽ പറയുന്നത്. ആർജെഡി 69 സീറ്റിലും. ജെഡിയു 41 സീറ്റിലും കോൺഗ്രസ്സ് 20 സീറ്റിലും ലീഡ് ചെയ്യുന്നു. സിപിഐ എംഎൽ 12 സീറ്റിലും എഐഎംഐഎം അഞ്ച് സീെറ്റിലും ലീഡ് ചെയ്യുന്നു. സിപിഎം സിപിഐ, എച്ച്എഎം സെക്കുലർ കക്ഷികൾ മൂന്ന് വീതം സീറ്റുകളിലും വികാശീൽ ഇൻസാൻ പാർട്ടി നാല് സീറ്റിലും ബിഎസ്പി ഒരു സീറ്റിലും സ്വതന്ത്രർ മൂന്നിടത്തും ലീഡ് ചെയ്യുന്നു.


17:10 (IST)10 Nov 2020

ഒവൈസി വോട്ടുകൾ ഭിന്നിപ്പിക്കുന്നെന്ന് കോൺഗ്രസ് നേതാവ് ആദിർ രഞ്ജൻ ചൗധരി

ബിഹാർ തിരഞ്ഞെടുപ്പിൽ അസദുദ്ദീൻ ഒവൈസി വോട്ടുകൾ ഭിന്നിപ്പിക്കുന്നെന്നും ഇക്കാര്യത്തിൽ മതാതര പാർട്ടികൾ ജാഗ്ര പുലർത്തണമെന്നും കോൺഗ്രസ്സ് നേതാവ് ആദിർ രഞ്ജൻ ചൗധരി. ബിഹാറിൽ മത്സരിച്ച 70 സീറ്റുകളിൽ 18 ഇടത്ത് മാത്രം കോൺഗ്രസ്സ് ലീഡ് നേടുന്ന സാഹചര്യത്തിലാണ് ആദിർ രഞ്ജൻ ചൗധരി ഇക്കാര്യം പറഞ്ഞത്. ഒവൈസിയുടെ എഐഎംഐഎമ്മിനെ ഉപയോഗിക്കുന്ന തന്ത്രമാണ് ബിജെപി പുറത്തെടുത്തതെന്നും അതിൽ ഒരു പരിധി വരെ അവർ വിജയിച്ചെന്നും ചൗധരി ആരോപിച്ചു.


16:52 (IST)10 Nov 2020

ആഹ്ളാദ പ്രകടനം നടത്തി ജെഡിയു പ്രവർത്തകർ

ബിഹാർ തിരഞ്ഞെടുപ്പിൽ ഫല സൂചനകൾ എൻഡിഎക്ക് അനുകൂലമായി തുടരുന്നതിനിടെ പട്നയിൽ ജെഡിയു പ്രവർത്തകർ ആഹ്ളാദ പ്രകടനം നടത്തി.

On the streets in patna, the JDU has begun to celebrate @IndianExpress pic.twitter.com/8kJ7nG91nT

— Dipankar Ghose (@dipankarghose31) November 10, 2020


16:49 (IST)10 Nov 2020

ബിഹാർ: നേതാവിനെ ചൊല്ലി തർക്കമില്ലെന്ന് ബിജെപി

എൻഡിഎ സഖ്യം ബിഹാറിൽ അധികാരത്തിലെത്തിയാൽ ആരാണ് സർക്കാറിനെ നയിക്കേണ്ടതെന്ന കാര്യത്തിൽ  തർക്കമില്ലെന്ന് ബിജെപി സംസ്ഥാന മേധാവി സഞ്ജയ് ജയ്‌സ്വാൾ. നിയമസഭയിൽ സഖ്യം ഭൂരിപക്ഷം നേടിയാൽ മുഖ്യമന്ത്രി നിതീഷ് കുമാർ എൻ‌ഡി‌എ സർക്കാരിനെ നയിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 

" id="lbcontentbody">

16:47 (IST)10 Nov 2020

മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പ്: വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്ത് ദിഗ്വിജയ് സിങ്

മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പിൽ ഇലക്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്ത് കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിങ്. 'വോട്ടിങ് യന്ത്രങ്ങൾ തിരിമറികളിൽനിന്ന് മുക്തമല്ല, അവയിൽ പ്രത്യേകമായി തിരിമറി നടത്താനുമാവും. തങ്ങൾ ഒരു സാഹചര്യത്തിലും തോൽക്കാത്ത സീറ്റുകളുണ്ട്. അവിടെ ആയിരക്കണക്കിന് വോട്ടുകൾക്ക് തങ്ങൾ തോറ്റു,' ദിഗ്വിജയ് സിങ് പറഞ്ഞു. “ഞങ്ങൾ നാളെ ഒരു മീറ്റിംഗ് നടത്തി ഫലങ്ങൾ വിശകലനം ചെയ്യും,” സിങ് കൂട്ടിച്ചേർത്തു.


16:43 (IST)10 Nov 2020

മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പ്; രണ്ടിടത്ത് ബിജെപിക്ക് ജയം, 19 സീറ്റുകളിൽ ലീഡ്

മധ്യപ്രദേശിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 28 സീറ്റുകളിൽ രണ്ടിടത്ത് ബിജെപി ജയം നേടി. 19 സീറ്റുകളിൽ ബിജെപി ലീഡ് ചെയ്യുന്നു. സുവാർസ, മന്ദാത സീറ്റുകളിലാണ് ബിജെപി ജയിച്ചത്. 


16:35 (IST)10 Nov 2020

മഹാസഖ്യം തന്നെ സർക്കാർ രൂപീകരിക്കും; ആത്മവിശ്വാസം പ്രകടിപ്പിച്ച് ആർ‌ജെഡി

ബിഹാറിൽ മഹാസഖ്യം തന്നെ സർക്കാർ രൂപീകരിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് ആർ‌ജെഡി. സംസ്ഥാനത്ത് നിലവിലെ പല സൂചനകൾ പ്രകാരം എൻഡിഎ മുന്നിൽ നിൽക്കുന്നതിനിടെയാണ് ആർ‌ജെഡിയുടെ പ്രതികരണം. മാറ്റത്തിനായി ബീഹാർ വോട്ട് ചെയ്തുവെന്നും അവസാന വോട്ടും എണ്ണുന്നത് വരെ സ്ഥാനാർത്ഥികളും കൗണ്ടിംഗ് ഏജന്റുമാരും പോളിങ്ങ് ബൂത്തിൽ തുടരണമെന്നും ആർജെഡി ട്വീറ്റ് ചെയ്തു.

हम सभी क्षेत्रों के उम्मीदवारों और कार्यकर्ताओं से संपर्क में है और सभी जिलों से प्राप्त सूचना हमारे पक्ष में है। देर रात तक गणना होगी। महागठबंधन की सरकार सुनिश्चित है। बिहार ने बदलाव कर दिया है। सभी प्रत्याशी और काउंटिंग एजेंट मतगणना पूरी होने तक काउंटिंग हॉल में बने रहें।

— Rashtriya Janata Dal (@RJDforIndia) November 10, 2020


16:29 (IST)10 Nov 2020

തിരഞ്ഞെടുപ്പ് ടി20 മത്സരം പോലെ; അവസാന പന്തും എറിഞ്ഞാലേ ഫലം അറിയൂവെന്ന് ആർജെഡി വക്താവ്

ബിഹാറിലെ ജനങ്ങൾക്ക് മുഖ്യമന്ത്രി നിതീഷ് കുമാറിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് ആർ‌ജെഡി വക്താവ് മൃത്യുഞ്ജയ് തിവാരി.  മഹാസഖ്യത്തിന് ഇനിയും ജയ പ്രതീക്ഷണയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. “ഇത് ഒരു ടി -20 മത്സരം പോലെയാണ്. മത്സരത്തിന്റെ അവസാന പന്തും എറിയുമ്പോൾ മാത്രമേ ഫലം തീരുമാനിക്കുകയുള്ളൂ,' അദ്ദേഹം പറഞ്ഞു


16:24 (IST)10 Nov 2020

ആഘോഷവുമായി ബിജെപി മഹിളാമോർച്ച പ്രവർത്തകർ

പട്നയിൽ ബിജെപി മഹിളാമോർച്ച പ്രവർത്തകർ ആഹ്ളാദം പ്രകടിപ്പിക്കുന്നു

Patna: Members of BJP Mahila Morcha play dholak, celebrate with 'gulal' as latest trends show NDA leading over Mahagathbandhan in #BiharElectionResults. pic.twitter.com/hBkVCtWV0b

— ANI (@ANI) November 10, 2020


16:04 (IST)10 Nov 2020

വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്ത് കോൺഗ്രസ്സ് നേതാവ്

ബിഹാർ തിരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്ത് കോൺഗ്രസ്സ് നേതാവ് ഉദിത് രാജ്. ഭൂമിയിൽ നിന്ന് ഉപഗ്രഹങ്ങൾ നിയന്ത്രിക്കാൻ കഴിയുമെങ്കിൽ എന്തുകൊണ്ട് വോട്ടിങ് യന്ത്രങ്ങൾ ഹാക്കുചെയ്യാൻ കഴിയില്ലെന്ന് അദ്ദേഹം ചോദിച്ചു. ഇവിഎമ്മുകൾ ഉപയോഗിച്ചിരുന്നെങ്കിൽ യുഎസ് തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ് തോൽക്കാൻ കഴിയുമായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു.

जब मंगल ग्रह &चाँद की ओर जाते उपक्रम की दिशा को धरती से नियंत्रित किया जा सकता है तो ईवीएम हैक क्यों नही की जा सकती ?

— Dr. Udit Raj (@Dr_Uditraj) November 10, 2020


15:43 (IST)10 Nov 2020

ബീഹാർ ഫലങ്ങൾ: എൻ‌ഡി‌എ ക്യാമ്പിൽ ആഘോഷങ്ങൾ


15:32 (IST)10 Nov 2020

ബിഹാർ ഫലം: രജോപൂരിൽ തേജസ്വി 8,500 വോട്ടുകൾക്ക് മുന്നിൽ

മഹാഗത്ബന്ധൻ മുഖ്യമന്ത്രി സ്ഥാനാർത്തിയായ തേജസ്വി യാദവ് രജോപൂരിൽ 8,500 വോട്ടുകൾക്ക് മുന്നിലാണ്


15:30 (IST)10 Nov 2020

ഇതൊരു വ്യത്യസ്തമായ തരത്തിലുള്ള തിരഞ്ഞെടുപ്പായിരുന്നെന്ന് ഇടതുപക്ഷം

2015 ലെ ബിഹാർ തെരഞ്ഞെടുപ്പിൽ മോശം പ്രകടനം കാഴ്ചവെച്ച ഇടതുപക്ഷ പാർട്ടികൾ ചൊവ്വാഴ്ച നടന്ന ആദ്യ റൗണ്ട് വോട്ടെടുപ്പിന് ശേഷം ബീഹാറിലെ 20 ഓളം സീറ്റുകളിൽ മുന്നിൽ നിൽക്കുന്നുണ്ട്. ഈ വർഷം സംസ്ഥാന തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ പാർട്ടികൾ 29 നിയോജകമണ്ഡലങ്ങളിലാണ് മത്സരിച്ചത്.

ഈ തിരഞ്ഞെടുപ്പ് വ്യത്യസ്തമായ തരത്തിലുള്ള തിരഞ്ഞെടുപ്പായിരുന്നെന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്-ലെനിനിസ്റ്റ്) ലിബറേഷൻ ജനറൽ സെക്രട്ടറി ദീപങ്കർ ഭട്ടാചാര്യ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. "ഞങ്ങൾ യുവ സ്ഥാനാർഥികളെ നിർത്തി, വിദ്യാർത്ഥി നേതാക്കളെയുൾപ്പെടുത്തി, കർഷകസമരങ്ങളുടെ ഭാഗമായിരുന്നവർ സ്ഥാനാർത്ഥികളായി. അത് ഫലമുണ്ടാക്കിയതായി തോന്നുന്നു," ദീപാങ്കർ ഭട്ടാചാര്യ പറഞ്ഞു.


15:26 (IST)10 Nov 2020

ബീഹാർ ഫലങ്ങൾ: എൻ‌ഡി‌എ ആഘോഷിക്കുന്നു; 'ഞങ്ങൾക്ക് അനുകൂലമായി കാര്യങ്ങൾ മാറും' എന്ന് പ്രതിപക്ഷം

നിതീഷ് കുമാറിലുള്ള ബീഹാറിലെ ജനങ്ങളുടെ വിശ്വാസമാണ് തിരഞ്ഞെടുപ്പ് ഫലത്തിലൂടെ പ്രതിഫലിക്കുന്നതെന്ന് ജെഡി (യു) വക്താവ് അജയ് അലോക് പറഞ്ഞു. ബിഹാർ ആർ‌ജെ‌ഡി വക്താവ് മൃത്യുഞ്ജയ് തിവാരി പറഞ്ഞു, “ഇത് ഒരു ടി -20 മത്സരം പോലെയാണ്. മത്സരത്തിന്റെ അവസാന പന്ത് എറിയുമ്പോൾ മാത്രമേ ഫലം തീരുമാനിക്കുകയുള്ളൂ.


15:25 (IST)10 Nov 2020

കാര്യങ്ങൾ മാറി മറയുമെന്ന് കോൺഗ്രസ്

ബിഹാറിൽ ആദ്യഘട്ട ഫലസൂചനകൾ വന്നപ്പോൾ മഹാസഖ്യം പിറകിലാമെങ്കിലും അത് മാറിമറയുമെന്ന് കോൺഗ്രസ്സ്. തങ്ങൾക്കനുകൂലമായി സ്ഥിതിഗതികൾ മാറിമറയുമെന്ന് ബിഹാർ കോൺഗ്രസ് വക്താവ് രാജേഷ് റാഥോഡ് പറഞ്ഞു. തങ്ങൾ വളരെ പിറകിലല്ലെന്നും ഇത് മാറി മറയുമെന്നും അദ്ദേഹം പറഞ്ഞതായി പിടിഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.


15:25 (IST)10 Nov 2020

ബിഹാർ ഫലം: ബിജെപിയുടെ സഞ്ജയ് സരോജി പതിനായിരത്തിലധികം വോട്ടുകൾക്ക് ദർബംഗ സീറ്റിൽ വിജയിച്ചു

ബിജെപിയുടെ സഞ്ജയ് സരൊഗി ആർ.ജെ.ഡി അമർ നാഥ് ഗമി നേരെ 10,000 വോട്ടിന്റെ ദർഭംഗ സീറ്റ് നേടിയിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സഞ്ജയ് സരോഗിയാണ് സീറ്റ് നേടിയത്.


14:39 (IST)10 Nov 2020

ഇവിഎമ്മുകൾ കരുത്തുറ്റതും പിഴയ്ക്കാത്തതുമാണ്: ബീഹാർ ഫലങ്ങളിൽ ഇസി

ഇവിഎമ്മുകൾ കരുത്തുറ്റതും വീഴ്ച സംഭവിക്കാത്തതുമാണ് എന്ന് ഒരിക്കൽ കൂടി വ്യക്തമാക്കപ്പെട്ടിരിക്കുന്നു. വോട്ടിങ് യന്ത്രത്തിന്റെ കാര്യത്തിൽ യാതൊരു സംശയത്തിന്റേയും ആവശ്യമില്ല. കൂടുതൽ വിശദീകരണവും വേണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ


14:18 (IST)10 Nov 2020

ഗുജറാത്ത് ഉപതിരഞ്ഞെടുപ്പ്: ബിജെപി പ്രവർത്തകർ ആഘോഷം തുടങ്ങി

ഗുജറാത്തിലെ എട്ടു സീറ്റുകളിലും വൻ​ ഭൂരിപക്ഷത്തോടെ ബിജെപി സ്ഥാനാർഥികൾ മുന്നേറുന്നു. ബിജെപി പ്രവർത്തകർ പാർട്ടി ഓഫീസുകൾക്ക് മുന്നിൽ ആഘോഷം തുടങ്ങി. 


14:13 (IST)10 Nov 2020

വിജയമാഘോഷിച്ച് മധ്യപ്രദേശിൽ ബിജെപി

ഭോപ്പാലിലെ ബിജെപി ഓഫീസിന് പുറത്തുനിന്നുള്ള ചില. 28 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 19ലും പാർട്ടി മുന്നേറുന്നതിന്റെ ആഘോഷങ്ങൾ ഇതോടകം ആരംഭിച്ചു. 


14:11 (IST)10 Nov 2020

ബിഹാറിൽ ഇതുവരെ എണ്ണിയത് ഒരുകോടി വോട്ടുകൾ

ഒരു കോടിയിലധികം വോട്ടുകൾ ഇതുവരെ കണക്കാക്കിയിട്ടുണ്ടെന്നും ഇന്നുരാത്രി വോട്ടെണ്ണൽ പൂർത്തിയാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും മാധ്യമങ്ങളോട് തെരഞ്ഞെടുപ്പ് കമ്മീഷൻ. "കോവിഡ് പ്രോട്ടോക്കോളുകൾ കണക്കിലെടുത്ത് ഞങ്ങൾക്ക് പോളിംഗ് ബൂത്തിൽ 63% വർദ്ധനവുണ്ടായിട്ടുണ്ട്. കൌണ്ടിംഗ് ഹാളുകൾക്കുള്ളിലെ പട്ടികകളുടെ എണ്ണം 14 മുതൽ 7 വരെ പരിമിതപ്പെടുത്തിയിരിക്കുന്നു. 55 സ്ഥലങ്ങളിൽ വോട്ടെണ്ണൽ നടക്കുന്നു."


13:28 (IST)10 Nov 2020

ബീഹാർ ഫലങ്ങൾ: ട്രെൻഡുകൾ എന്താണ് സൂചിപ്പിക്കുന്നതെന്ന് ഞങ്ങളുടെ വിദഗ്ധർ വിശകലനം ചെയ്യുന്നു

സംസ്ഥാനത്തെ 243 നിയമസഭാ സീറ്റുകളിൽ പകുതിയിലധികം ബിഹാറിലെ ഭരണകക്ഷിയായ എൻ‌ഡി‌എ എതിരാളികളേക്കാൾ മുന്നിലാണ്. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മുതിർന്ന സഖ്യ പങ്കാളി ജെഡിയുവിനെ മറികടക്കാൻ ബിജെപി തയ്യാറായി. ട്രെൻഡുകൾ എന്താണ് അർത്ഥമാക്കുന്നതെന്ന് ഞങ്ങളുടെ വിദഗ്ധർ വിശകലനം ചെയ്യുന്നു. ലിസ് മാത്യുവും മനോജ് സിജിയും സാബ റഹ്മാനുമായി സംഭാഷണത്തിൽ. 


13:26 (IST)10 Nov 2020

ബിഹാർ ഫലങ്ങൾ: വോട്ടെണ്ണൽ വൈകുന്നേരം വരെ തുടരുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ

"ഏകദേശം 4.10 കോടി വോട്ടുകൾ രേഖപ്പെടുത്തി, ഇതുവരെ 92 ലക്ഷം വോട്ടുകൾ എണ്ണപ്പെട്ടു. നേരത്തെ 25-26 റൌണ്ട് വോട്ടെണ്ണൽ ഉണ്ടായിരുന്നു, ഇത്തവണ അത് 35 റൌണ്ട് വരെ ഉയർന്നു. അതിനാൽ വോട്ടെണ്ണൽ വൈകുന്നേരം വരെ തുടരും," ചീഫ് ഇലക്ടറൽ ഓഫീസർ ബീഹാർ സിഇഒ എച്ച്ആർ ശ്രീനിവാസ് പറഞ്ഞു. 


13:25 (IST)10 Nov 2020

യുപി ഉപതെരഞ്ഞെടുപ്പ്: ആറ് സീറ്റുകളിൽ ബിജെപി മുന്നിൽ

ഉത്തർപ്രദേശ് ഉപതിരഞ്ഞെടുപ്പിൽ 7 ൽ ആറ് സീറ്റുകളിൽ ബിജെപി മുന്നിലാണ്. നാഗവാൻ സദത്തിൽ 90 വോട്ടുകൾക്ക് ബിജെപിയുടെ സംഗീത ചൌഹാൻ എസ്പിയുടെ ജാവേദ് അബ്ബാസിനെക്കാൾ മുന്നിലാണ്.


13:23 (IST)10 Nov 2020

മുഖ്യമന്ത്രി നിതീഷ് തന്നെ

ബിജെപി-ജെഡിയു സഖ്യം അധികാരത്തിലെത്തിയാൽ നിതീഷ് കുമാർ മുഖ്യമന്ത്രിയായി മടങ്ങിവരുമെന്ന വാഗ്ദാനത്തിൽ പാർട്ടി ഉറച്ചുനിൽക്കുമെന്ന് ബിജെപി നേതാവ് കൈലാഷ് വിജയവർഗിയ പറഞ്ഞു. മോദിയുടെ പ്രതിച്ഛായ ഞങ്ങളെ (ഈ തിരഞ്ഞെടുപ്പിലൂടെ) നയിച്ചു. വൈകുന്നേരത്തോടെ സർക്കാർ രൂപീകരണവും നേതൃത്വവും സംബന്ധിച്ച് ഞങ്ങൾ തീരുമാനമെടുക്കും.


13:16 (IST)10 Nov 2020

പട്നയിലെ ജെഡിയു ഓഫീസിന് മുന്നിൽ ആഘോഷം

ബിഹാറിലെ 38 ജില്ലകളിലായി വോട്ടെണ്ണൽ ആരംഭിച്ച് ഏകദേശം മൂന്ന് മണിക്കൂറിനുശേഷം, വ്യക്തമായ ലീഡോടെ, തേജസ്വി യാദവിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യത്തെ പുറകിലാക്കി എൻഡിഎ മുന്നേറുകയാണ്. 

JDU office in Patna in much more buoyant mood now. Drums and all are out @IndianExpress pic.twitter.com/Kh0xkUs3SC

— Dipankar Ghose (@dipankarghose31) November 10, 2020


12:57 (IST)10 Nov 2020

മധ്യപ്രദേശിൽ​ ഭരണമുറപ്പിച്ച് ശിവരാജ് സിംഗ് ചൗഹാന്‍

മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പിൽ 28 സീറ്റുകളിൽ 20 എണ്ണത്തിലും ബിജെപി മുന്നിലാണ്. കോൺഗ്രസ് 7-ലും ബി.എസ്.പി 1 ലും മുന്നിൽ നിൽക്കുന്നു. മൊറീനയിൽ അയ്യായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബിഎസ്പി മുന്നിൽ. ഭരണം തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസിന് വേണ്ടിയിരുന്നത് കുറഞ്ഞത് 21 സീറ്റാണ്. ഇതോടെ ശിവരാജ്‌സിംഗ് ചൗഹാന്‍ ഭരണം ഉറപ്പിക്കുന്ന കാഴ്ചയാണ് മധ്യപ്രദേശില്‍ നിന്ന് പുറത്തുവരുന്നത്. 

Celebrations commence at @BJP4MP office as the saffron party show lead on 19 of 28 seats in #bypolls. BJP with 107 seats needs to win on 8 seats to form majority. @IndianExpress pic.twitter.com/LsMGEt7fuL

— Iram Siddique (@Scribbly_Scribe) November 10, 2020


12:53 (IST)10 Nov 2020

നേട്ടം കൊയ്യാതെ കൈ; മഹാസഖ്യത്തിലും കോൺഗ്രസിന് അടിതെറ്റുന്നു

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് തിരിച്ചടി. ഇതുവരെ പുറത്തുവന്ന ഫലസൂചനകൾ അനുസരിച്ച് കാര്യമായ മുന്നേറ്റമുണ്ടാക്കാൻ കോൺഗ്രസിന് സാധിച്ചിട്ടില്ല. ആർജെഡിക്കൊപ്പം മഹാസഖ്യമായി മത്സരിച്ച് ബിഹാറിൽ അധികാരം പിടിക്കാനായിരുന്നു കോൺഗ്രസ് ഇത്തവണ ലക്ഷ്യമിട്ടത്. എന്നാൽ, ആർജെഡി മികച്ച മുന്നേറ്റമുണ്ടാക്കിയപ്പോൾ കോൺഗ്രസിന് അടിതെറ്റി. Read More


12:44 (IST)10 Nov 2020

ഇടതു പാര്‍ട്ടികള്‍ക്കു മികച്ച നേട്ടം; 19 സീറ്റില്‍ ലീഡ്

ബിഹാര്‍ തിരഞ്ഞെടുപ്പില്‍ വന്‍ കുതിപ്പ് നടത്തി ഇടതുപാര്‍ട്ടികള്‍. ആര്‍ജെഡി നയിക്കുന്ന മഹാസഖ്യത്തിന്റെ ഭാഗമായി 29 സീറ്റില്‍ മത്സരിച്ച ഇടതുപാര്‍ട്ടികള്‍ 19 സീറ്റില്‍ മുന്നിട്ടുനില്‍ക്കുകയാണ്. സിപിഐ എംഎല്‍ ലിബറേഷനു ചില മേഖലകളിലുള്ള സ്വാധീനമാണ് ഇടതുപാര്‍ട്ടികളുടെ കുതിപ്പിനു സഹായകമായത്. 19 സീറ്റിൽ മത്സരിച്ച സിപിഐ എംഎല്‍ 14 സീറ്റിൽ മുന്നിട്ടു നിൽക്കുകയാണ്. ആറ് സീറ്റിൽ മത്സരിച്ച സിപിഐ മൂന്ന് സീറ്റിലും നാല് സീറ്റിൽ മത്സരിച്ച സിപിഎം രണ്ട് സീറ്റിലും മുന്നിലാണ്. Read More


12:38 (IST)10 Nov 2020

ബീഹാർ ഫലങ്ങൾ: രാവിലെ 11.30 വരെ 11% വോട്ടുകൾ എണ്ണപ്പെട്ടു

രാവിലെ 11.30 വരെ 11% വോട്ടുകൾ മാത്രമാണ് എണ്ണപ്പെട്ടിട്ടുള്ളത്. എൻ‌ഡി‌എയ ലീഡ് ചെയ്യുകയാണെങ്കിലും പല മണ്ഡലങ്ങളിലും നേരിയ മുന്നേറ്റം മാത്രമാണ്. അവയിൽ ഷെൽഖ്പുര, സുഗൗലി, നോക, ഇസ്ലാംപൂർ എന്നിവിടങ്ങളിൽ 100 ൽ താഴെ വോട്ടുകൾളുടെ ലീഡ് മാത്രമാണുള്ളത്. എക്മ, ബാജ്പട്ടി, ബെലഗഞ്ച്, അർറാ, മധുബാനി, ബരോലി എന്നിവിടങ്ങളിൽ 200 വോട്ടിൽ കുറവാണ് മാർജിൻ.


12:20 (IST)10 Nov 2020

ഗുജറാത്തിലെ എട്ട് സീറ്റുകളിലും ബിജെപി ലീഡ് ചെയ്യുന്നു

ഗുജറാത്തിലെ എട്ട് സീറ്റുകളിലും ബിജെപി മുന്നിലാണ്. ബിജെപിയുടെ ബ്രിജേഷ് മെർജയും കോൺഗ്രസിന്റെ ജയന്തിലാൽ പട്ടേലും തമ്മിൽ കടുത്ത മത്സരം നടക്കുന്ന മോർബിയിൽ രണ്ട് സ്ഥാനാർത്ഥികൾ തമ്മിലുള്ള മാർജിൻ 1,389 വോട്ടുകൾ മാത്രമാണ്.


12:19 (IST)10 Nov 2020

മധ്യപ്രദേശിൽ 28ൽ 17 സീറ്റിലും ബിജെപി ലീഡ് ചെയ്യുന്നു

മധ്യപ്രദേശിലെ എല്ലാ 28 സീറ്റുകളിലെയും ഫല സൂചനകൾ​ പുറത്തുവരുമ്പോൾ അധികാരം നിലനിർത്താൻ ബിജെപിക്ക് പ്രയാസമുണ്ടാകില്ല. സംസ്ഥാനത്ത് 17 സീറ്റുകളിൽ ബിജെപി മുന്നിലാണ്്. നിലവിൽ ഒമ്പത് സീറ്റുകളിൽ കോൺഗ്രസ് മുന്നിലാണ്.


12:16 (IST)10 Nov 2020

ബിഹാർ ഫലങ്ങൾ: ആർ‌ജെഡിയുടെ വോട്ട് വിഹിതം 23.35%; ബിജെപിയുടെ 20%

നിലവിലെ ലീഡ് അനുസരിച്ച് ബിഹാറിലെ ഏറ്റവും വലിയ ഒറ്റ പാർട്ടിയാണ് ബിജെപി. ബിജെപിക്ക് 20 ശതമാനം വോട്ട് നേടാനായപ്പോൾ ആർ‌ജെഡി 23.35 ശതമാനം വോട്ട് നേടി. ജെഡിയുവിന് 15.46 ശതമാനവും കോൺഗ്രസിന് 9.05 ശതമാനവും എൽജെപിയ്ക്ക് 6.24 ശതമാനവുമുണ്ട്. 11.30 മണിയോടെ 11 ശതമാനം വോട്ടുകൾ മാത്രമേ എണ്ണിത്തീർന്നിട്ടുള്ളൂ.


12:15 (IST)10 Nov 2020

ബിഹാർ: ഇന്ന് ഉച്ചയ്ക്ക് 1.30 ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പത്രസമ്മേളനം

ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് ഉച്ചയ്ക്ക് 1.30 ന് പത്രസമ്മേളനം നടത്തും. ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണർമാരായ സുദീപ് ജെയിൻ, ചന്ദ്രഭൂഷൻ കുമാർ, ആശിഷ് കുന്ദ്ര എന്നിവരുൾപ്പെടെ ഇസിഐ ഉദ്യോഗസ്ഥർ മാധ്യമങ്ങൾക്ക് തിരഞ്ഞെടുപ്പ് ഫലങ്ങൾ​ വിശദീകരിക്കും.


12:10 (IST)10 Nov 2020

ബിജെപി മുന്നേറ്റം

The BJP is doing very well across. It is leading in Madhya Pradesh, Gujarat, Uttar Pradesh, Karnataka and even Telangana by-polls... Not to mention Bihar where, along with its allies, it is doing much better than what the exit polls had predicted...It is not over till its over.— Amit Malviya (@amitmalviya) November 10, 2020


12:09 (IST)10 Nov 2020

കോൺഗ്രസിന് തിരിച്ചടി

ബിഹാർ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ മഹാസഖ്യത്തിൽ തിരിച്ചടി നേരിട്ട് കോൺഗ്രസ്. 71 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസിന് ഇതുവരെ ലീഡ് ചെയ്യാൻ സാധിച്ചത് 20 സീറ്റിൽ മാത്രം. 


11:46 (IST)10 Nov 2020

ഗുജറാത്ത് ഉപതിരഞ്ഞെടുപ്പ്: വോട്ടെണ്ണലിന്റെ 11-ാം റൗണ്ട് പൂർത്തിയായി

സുരേന്ദ്രനഗറിലെ ലിംബി സീറ്റിൽ ബിജെപിയുടെ കിരിത്സിങ് റാണ തന്റെ കോൺഗ്രസ് എതിരാളിയായ ചേതൻ കച്ചറിനെ 14000 വോട്ടുകൾക്ക് പിന്നിലാക്കിയിരിക്കുന്നു. ഇനിയും 31 റൗണ്ടുകൾ കൂടി എണ്ണിത്തീർക്കാൻ ഉണ്ട്. 

In Limbdi seat in Surendranagar, BJP's Kiritsinh Rana is leading his Congress rival Chetan Kachar by around 14000 votes after Round-11 of vote countingcounting. 31 more rounds of counting to go #GujaratByPolls @IndianExpress @ExpressGujarat

— Gopal Kateshiya (@gopalreports) November 10, 2020


11:20 (IST)10 Nov 2020

ബിജെപിയേക്കാള്‍ പിന്നില്‍ ജെഡിയു; ചതിച്ചത് കോവിഡെന്ന് പാർട്ടി വക്താവ്

വോട്ടെണ്ണൽ പുരോഗമിക്കുന്ന ബിഹാറിൽ, ലീഡ് നിലകൾ മാറിമറിയുമ്പോൾ കോവിഡിനെ പഴിചാരി മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പാർട്ടിയായ ജെഡിയു. ലീഡ് ചെയ്യുന്ന സീറ്റുകളുടെ കാര്യത്തില്‍ ബിജെപി സഖ്യകക്ഷിയായ ജെഡിയുവിനെക്കാള്‍ മുന്നിലാണ്. ഇത് നിതീഷ് കുമാറിന് തിരിച്ചടിയാകുന്ന ഘടകമാണ്. ഒന്നരപ്പതിറ്റാണ്ടായി ബിഹാറിനെ നയിക്കുകയാണ് നിതീഷ് നേതൃത്വത്തിലുള്ള ജെഡിയു. തിരിച്ചടിയുടെ കാരണം കോവിഡാണെന്നാണ് ജെഡിയു വക്താവ് കെ സി ത്യാഗിയുടെ പ്രസ്താവന. ജനങ്ങളുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നാണ് കെ.സി ത്യാഗി പറഞ്ഞതായി എന്‍ഡി ടിവി റിപ്പോർട്ട് ചെയ്യുന്നു. Read More


11:16 (IST)10 Nov 2020

ബിഹാറിൽ പകുതിയും കടന്ന് എൻഡിഎ, നൂറിന് താഴെ മഹാസഖ്യം

ബിഹാറിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഭരണകക്ഷിയായ എൻ‌ഡി‌എ പകുതിയിലേറെ സീറ്റുകളിൽ ലീഡ് ചെയ്യുകയാണ്. നിതീഷ് കുമാറിന്റെ ജനതാദൾ-യുണൈറ്റഡ് സഖ്യകക്ഷിയായ ബിജെപിയെക്കാൾ വളരെ പിന്നിലായിരുന്നു, മത്സരത്തിൽ ഏറ്റവും വലിയ ഒറ്റ കക്ഷിയായി ബിജെപി മാറി. എൽജെപി ഇപ്പോൾ എട്ട് സീറ്റുകളിൽ മുന്നിലാണ്. തുടക്കത്തിൽ വ്യക്തമായ ലീഡ് നിലനിർത്തിയിരുന്ന ആർജെഡി ഇപ്പോൾ നൂറിൽ താഴെ സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്.


11:02 (IST)10 Nov 2020

തിരിച്ച് പിടിച്ച് എൻഡിഎ; വ്യക്തമായ ഭൂരിപക്ഷം

രാജ്യം ഉറ്റുനോക്കുന്ന ബിഹാര്‍ തിരഞ്ഞെടുപ്പില്‍ ലീഡ് നിലകൾ മാറിമറിയുകയും എൻഡിഎ വ്യക്തമായ ഭൂരിപക്ഷം സ്വന്തമാക്കുകയും ചെയ്തു. എൻഡിഎയുടെ നേട്ടത്തിന് പിന്നിൽ ബിജെപിയ്ക്ക് ലഭിച്ച സീറ്റുകളാണ്. മിക്ക എക്‌സിറ്റ് പോളുകളും പ്രവചിച്ചിരുന്നത് ആര്‍ജെഡി നയിക്കുന്ന മഹാഗത്ബന്ധന്‍ മുന്നേറ്റം തുടരുമെന്നായിരുന്നു. തുടക്കത്തിൽ ഫലസൂചനകൾ പ്രവചനം പോലെയായിരുന്നെങ്കിലും പിന്നീഡ് ലീഡ് നില മാറി മറിയുകയായിരുന്നു. നിലവിൽ 125 സീറ്റുകളിൽ ബിജെപിയും 101 സീറ്റുകളിൽ മഹാസഖ്യവും മുന്നേറുന്നു


10:32 (IST)10 Nov 2020

മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പ്: സാൻ‌വറിൽ കോൺഗ്രസിനെക്കാൾ വ്യക്തമായ ലീഡോടെ ബിജെപി

ബിജെപിയുടെ തുളസിറാം സിലാവത്ത് സാൻവറിൽ നിന്ന് ഏറ്റവും ഉയർന്ന ലീഡോടെ മുന്നിലാണ്. അദ്ദേഹത്തിന് 11,307 വോട്ടുകൾ (64.78%), അടുത്ത സ്ഥാനാർത്ഥി കോൺഗ്രസിന്റെ പ്രേംചന്ദ് ഗുഡ്ഡുവിന് 5,639 (32.31%). ഇത് 5,668 വോട്ടിന്റെ മാർജിനാണ്.


10:31 (IST)10 Nov 2020

ഗുജറാത്ത് ഉപതിരഞ്ഞെടുപ്പ്: 7 സീറ്റുകളിൽ പാർട്ടി ലീഡ് നേടിയപ്പോൾ ആഘോഷവുമായി ബിജെപി അനുയായികൾ

അഞ്ചാം റൗണ്ട് ഇവിഎമ്മിന്റെ വോട്ടെണ്ണൽ ആരംഭിക്കാനിരിക്കുന്ന വഡോദരയിലെ പോളിടെക്നിക് കോളേജിന് പുറത്ത് ബിജെപി അനുഭാവികളുടെ ആഘോഷം. 


10:26 (IST)10 Nov 2020

ബിഹാർ: നിതീഷ് കുമാർ വിജയിച്ച സീറ്റിൽ എൽജെപി ലീഡ് ചെയ്യുന്നു

1985 ൽ നടന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിൽ നിതീഷ് കുമാർ വിജയിച്ച ഹർനൗട്ടിൽ എൽജെപി സ്ഥാനാർത്ഥി മമതാദേവി നിലവിലെ ജെഡി (യു) സ്ഥാനാർത്ഥി ഹരിനാരായൺ സിങ്ങിനെ മറികടന്ന് ലീഡ് നില ഉയർത്തുകയാണ്


10:21 (IST)10 Nov 2020

ബിഹാറിൽ എൻഡിഎ സഖ്യത്തിൽ ജെഡിയുവിനെ കടത്തിവെട്ടി ബിജെപി

ബിഹാർ തിരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യത്തിൽ ബിജെപി കുതിക്കുന്നു. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പാർട്ടിയായ ജനതാദൾ യുണൈറ്റഡ് 50 സീറ്റുകളിൽ ലീഡ് ചെയ്യുമ്പോൾ 66 സീറ്റുകളിലാണ് ബിജെപിയുടെ മുന്നേറ്റം.


10:15 (IST)10 Nov 2020

ഗുജറാത്ത് ഉപതിരഞ്ഞെടുപ്പ്: മൂന്ന് റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായി

മൂന്ന് റൗണ്ട് ഇവിഎം വോട്ടെണ്ണൽ പൂർത്തിയായി. കർജാനിൽ 2028 വോട്ടുകൾക്ക് ബിജെപി മുന്നിലാണ്. നാലാം റൗണ്ട് വോട്ടെണ്ണൽ നടക്കുന്നു. 

#Gujaratbypolls : BJP's Kiritsinh Rana on Limbdi seat extends lead by over 6200 votes @IndianExpress

— Avinash Nair (@Avinashgnair) November 10, 2020


10:14 (IST)10 Nov 2020

ഉത്തർപ്രദേശ്: നാല് സീറ്റുകളിൽ ബിജെപി ലീഡ് ചെയ്യുന്നു

ഉത്തർപ്രദേശിലെ ഏഴിൽ നാല് നിയമസഭാ സീറ്റുകളിൽ ബിജെപി ഇപ്പോൾ മുന്നിലാണ്. ബി‌എസ്‌പിയും എസ്പിയും ഒരു സീറ്റ് വീതം മുന്നിൽ നിൽക്കുമ്പോൾ മൽഹാനിയിൽ ഒരു സ്വതന്ത്ര സ്ഥാനാർത്ഥി മുന്നേറുന്നു


10:11 (IST)10 Nov 2020

ബിഹാറിൽ 243 സീറ്റുകളിൽ 104 എണ്ണത്തിൽ ഇലക്ഷൻ കമ്മീഷന്റെ കണക്കുകൾ

52 സീറ്റുകളിൽ എൻ‌ഡി‌എ മുന്നിലാണ് - ബിജെപി 28, ജെഡിയു 20, വികാസ്ഷീൽ ഇൻസാൻ പാർട്ടി 4

46 സീറ്റുകളിൽ മഹാസഖ്യം മുന്നിലാണ് - ആർ‌ജെഡി 29, കോൺഗ്രസ് 12, ഇടത് 5

രണ്ട് സീറ്റുകളിൽ ബി‌എസ്‌പിക്ക് ലീഡ്, ലോക് ജൻ ശക്തി പാർട്ടി മൂന്നിൽ, എ‌ഐ‌ഐ‌എം ഒന്നിന് മുന്നിലാണ് (രാവിലെ 10.00 വരെ)


10:09 (IST)10 Nov 2020

മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പ്: ബിജെപി 11 സീറ്റിലും കോൺഗ്രസ് 5 ലും ബിഎസ്പി 1 സീറ്റിലും ലീഡ് ചെയ്യുന്നു

നിലവിൽ 28 സീറ്റുകളിൽ 18 എണ്ണത്തിലാണ് എല്ലാവരുടേയും കണ്ണുകൾ. 11 സീറ്റുകളിൽ ബിജെപി മുന്നിലാണ്. കോൺഗ്രസ് 5 ലും ബിഎസ്പി 1 ലും മുന്നിലാണ്. ബിജെപിക്ക് ഇതുവരെ 52.5 ശതമാനം വോട്ടാണ് ഉള്ളത്. കോൺഗ്രസിന് 38.5 ശതമാനവും ബിഎസ്പിക്ക് 5.25 ശതമാനവുമാണ്. മെഹ്ഗാവ്, ഗ്വാളിയോർ, ഗ്വാളിയർ ഈസ്റ്റ്, ഡാബ്ര, ഭാണ്ടർ, കരേര, പോഹാരി, സാഞ്ചി, മന്ധത, ജോറ സീറ്റുകളിലെ ട്രെൻഡുകൾ ഇപ്പോഴും പുറത്തുവന്നിട്ടില്ല


10:05 (IST)10 Nov 2020

ബിഹാർ ഫലങ്ങൾ: ഡെറാഡൂണിലിരുന്ന് ഫലം നിരീക്ഷിച്ച് കുടിയേറ്റ തൊഴിലാളികൾ

വീട്ടിൽ നിന്ന് വളരെ അകലെ, ബിഹാറിൽ നിന്ന് ഡെറാഡൂണിലെത്തിയ കുടിയേറ്റ തൊഴിലാളികൾ, മൊബൈൽ ഫോണുകളിൽ ബീഹാർ തിരഞ്ഞെടുപ്പുകളിൽ ട്രെൻഡുകൾ ആവേശത്തോടെ നിരീക്ഷിച്ച് വരികയാണ്. 

Waiting to be picked up for work in Dehradun, migrant labourers from Bihar watching #BiharElectionResults on mobile phones. @IndianExpress pic.twitter.com/nSu3UBB7j5

— Lalmani Verma (@LalmaniVerma838) November 10, 2020


09:55 (IST)10 Nov 2020

ബിഹാറിൽ എൻഡിഎയ്ക്ക് സഖ്യത്തിനെക്കാൾ നേരിയ മുന്നേറ്റം

വോട്ടെണ്ണൽ തുടങ്ങി ഏകദേശം രണ്ട് മണിക്കൂറാകുമ്പോൾ എൻഡിഎയ്ക്ക് മഹാസഖ്യത്തെക്കാൾ ലീഡ്. 119 സീറ്റുകളിൽ എൻഡിഎയും 114 സീറ്റുകളിൽ മഹാസഖ്യവും ലീഡ് ചെയ്യുന്നു.


09:53 (IST)10 Nov 2020

ഗുജറാത്ത് ഉപതിരഞ്ഞെടുപ്പ്: 7 സീറ്റുകളിൽ ബിജെപി മുന്നിലാണ്

ഗുജറാത്ത് ഉപതിരഞ്ഞെടുപ്പിൽ 8 ൽ 7 സീറ്റുകളിൽ ബിജെപി മുന്നിലാണ്. ബാക്കിയുള്ള ഒരു സീറ്റായ മോർബിയിൽ കോൺഗ്രസ് മുന്നിലാണ്. സ്ഥാനാർത്ഥി ജയന്തിലാൽ ജെറാജ് ഭായ് പട്ടേൽ 777 വോട്ടുകൾക്ക് മുന്നിലാണ്. 


09:53 (IST)10 Nov 2020

എംപിയിൽ ബമോറി, മൽഹാര എന്നിവയുൾപ്പെടെ 9 സീറ്റുകളിൽ ബിജെപി ലീഡ് ചെയ്യുന്നു

ബമോറി, മൽഹാര എന്നിവിടങ്ങളിലും ബിജെപി ലീഡ് നേടിയിട്ടുണ്ട്. അശോക് നഗർ, മുങ്കോളി, ബിയോറ, ബദ്‌നവാർ, സൻ‌വർ, സുവസ്ര എന്നീ ആറ് സീറ്റുകൾക്ക് പുറമെയാണിത്. അഗറിലും ഹത്പിപ്ലിയയിലും കോൺഗ്രസിന് ലീഡ് ഉണ്ട്.


09:46 (IST)10 Nov 2020

ഇഞ്ചോടിഞ്ച് പോരാട്ടം

വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ മഹാസഖ്യത്തിന്റെ ലീഡ് നില കുറയുന്നു. നിലവിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ബിഹാറിൽ നടക്കുന്നത് 


09:41 (IST)10 Nov 2020

ഗുജറാത്തിൽ നാല് സീറ്റുകളിൽ ബിജെപി ലീഡ് ചെയ്യുന്നു

ഗുജറാത്തിലെ 4 നിയമസഭാ സീറ്റുകളിൽ ബിജെപി മുന്നിലാണ് 

#Gujarat bypolls: #BJP leads in four of the eight seats - Abdasa, Limdi, Morbi and Kaprada. Initial trends for remaining seats yet to officially announced @IndianExpress

— Avinash Nair (@Avinashgnair) November 10, 2020


09:36 (IST)10 Nov 2020

കുതിപ്പില്ല, ജെഡിയു കിതയ്ക്കുന്നു

സഖ്യകക്ഷിയായ ജെഡിയുവിന്റെ നിതീഷ് കുമാറിനേക്കാൾ മുന്നിലാണ് ബിഹാറിൽ ബിജെപിയുടെ ലീഡ്. നിലവിൽ 59 സീറ്റുകളിൽ ബിജെപി മുന്നിലാണ്. 35 സീറ്റുകളിൽ ജെഡിയു മുന്നിലാണ്. ആർ‌ജെ‌ഡി-കോൺഗ്രസ് സംയോജനം കേവല ഭൂരിപക്ഷത്തിലേക്കാണ് നീങ്ങുന്നതെന്ന് ബീഹാർ തിരഞ്ഞെടുപ്പിന്റെ ആദ്യകാല പ്രവണതകൾ സൂചിപ്പിക്കുന്നു. ഈ പ്രവണത നിലനിൽക്കുകയാണെങ്കിൽ, നിതീഷ് പുറത്തുകടക്കുകയാണ്.


09:33 (IST)10 Nov 2020

ബീഹാർ ഫലങ്ങൾ 2020: ലീഡ് നില

റണ്ണിസെയ്ദ്പൂരിൽ ജെഡി (യു) നേതാവ് പങ്കജ് കുമാർ മിശ്ര ആർജെഡിയുടെ മംഗിതാദേവിക്കെതിരെ ലീഡ് ചെയ്യുന്നു

രാംഗഢിൽ ബിജെപിയുടെ അശോക കുമാർ സിംഗിനെക്കാൾ ബിഎസ്പിയുടെ അംബിക സിങ്ങിന് ലീഡ് ഉണ്ട്

രഘുനാഥ്പൂരിൽ ആർ‌ജെഡിയുടെ ഹരിശങ്കർ യാദവ് എൽ‌ജെ‌പിയുടെ മനോജ് കുമാർ സിംഗിനെക്കാൾ മുന്നിലാണ്
ഝജയിൽ ജെഡിയു സ്ഥാനാർഥി ദാമോദർ റാവത്തിന് ആർ‌ജെഡിയുടെ രാജേന്ദ്ര പ്രസാദിനെക്കാൾ ലീഡ് ഉണ്ട്

ഹാജിപൂരിൽ ബിജെപിയുടെ അവദേശ് സിങ്ങിന് നേരിയ ലീഡുണ്ട്

ഗർഖയിൽ ബിജെപിയുടെ ഗ്യാൻചന്ദ് മഞ്ജി മുന്നിലാണ്
ദർബംഗ ഗ്രാമത്തിൽ ആർ‌ജെ‌ഡിക്ക് ലീഡ് ഉണ്ട്, ദർ‌ബംഗയിൽ ബിജെപി മുന്നിലാണ്
 
ദരുന്ധയിലും ദാരൗലിയിലും ബിജെപിക്ക് നേട്ടമുണ്ട്
 
ബെനിപൂരിൽ ജെഡിയുവിന് ലീഡ് ഉണ്ട്, ബെൽസാൻഡ് ആർ‌ജെഡിയെ അനുകൂലിക്കുന്നു
 
ബെഗുസാരായിയിൽ ഐ‌എൻ‌സി സ്ഥാനാർത്ഥി അമിത ഭൂഷന് ലീഡ് ഉണ്ട്
 

09:26 (IST)10 Nov 2020

ഗുജറാത്തിൽ മൂന്ന് സീറ്റുകളിൽ ബിജെപി ലീഡ് ചെയ്യുന്നു
ഉപതെരഞ്ഞെടുപ്പ് നടന്ന ഗുജറാത്തിലെ എട്ട് നിയമസഭാ സീറ്റുകളിൽ മൂന്നെണ്ണത്തിലും ബിജെപി മുന്നിലാണ്
 

09:16 (IST)10 Nov 2020

തേജസ്വി യാദവിന്റെ വീടിന് മുന്നിൽ തടിച്ചുകൂടി അണികൾ

ആദ്യകാല ട്രെൻഡുകൾ എം‌ജിബിക്ക് അനുകൂലമായ സാഹചര്യത്തിൽ, ആർ‌ജെ‌ഡി നേതാവ് തേജസ്വി യാദവിന്റെ അനുയായികൾ അദ്ദേഹത്തിന്റെ വീടിന് പുറത്ത് എത്തിക്കൊണ്ടിരിക്കുന്നു 

Patna: Supporters of RJD leader Tejashwi Yadav outside his residence as counting of votes for #BiharElection2020 is underway pic.twitter.com/VvJAlZg8uv

— ANI (@ANI) November 10, 2020


09:00 (IST)10 Nov 2020

ബിഹാറിൽ മഹാഗത്ബന്ധൻ മുന്നേറുന്നു

ആർ‌ജെഡിയുടെ നേതൃത്വത്തിലുള്ള മഹാഗത്ബന്ധൻ 73 ലധികം സീറ്റുകളിൽ മുന്നേറുമ്പോൾ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എൻ‌ഡി‌എ 57 സീറ്റുകളിൽ ലീഡ് നേടി.


08:59 (IST)10 Nov 2020

യുപിയിലും ഗുജറാത്തിലും വോട്ടെണ്ണൽ ആരംഭിച്ചു

ഗുജറാത്തിലെയും ഉത്തർപ്രദേശിലെയും 15 സീറ്റുകളുടെ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന് പ്രഖ്യാപിക്കും. രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിച്ചു ഉത്തർപ്രദേശിൽ ഏഴ് നിയമസഭ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പാണ് നടക്കുന്നത്. 


08:56 (IST)10 Nov 2020

മധ്യപ്രദേശിൽ ആദ്യ ഫലസൂചനകൾ ബിജെപിക്ക് അനുകൂലം

മധ്യപ്രദേശിൽ നടക്കുന്ന 28 ഉപതിരഞ്ഞെടുപ്പുകളുടെ ഫലം ഇന്ന് പ്രഖ്യാപിക്കും. ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ ബിജെപിയാണ് മുന്നേറുന്നത്. മുൻ കോൺഗ്രസ് സർക്കാരിന്റെ 25 എം‌എൽ‌എമാർ 2020 മാർച്ചിൽ ബിജെപിയിലേക്ക് മാറിയതിനെ തുടർന്നാണ് വോട്ടെടുപ്പ് അനിവാര്യമായത്, ഇത് കമൽ നാഥിന്റെ 15 മാസം പഴക്കമുള്ള സർക്കാരിന്റെ പതനത്തിലേക്ക് നയിച്ചു. സിറ്റിംഗ് എം‌എൽ‌എമാരുടെ മരണത്തെത്തുടർന്ന് മൂന്ന് സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയായിരുന്നു.


08:37 (IST)10 Nov 2020

ബീഹാർ എക്സിറ്റ് പോളുകൾ ശരിവച്ച് ആർജെഡിയുടെ കുതിപ്പ്

മൂന്ന് ഘട്ടങ്ങളിലായി 56.41 ശതമാനം പോളിംഗ് രേഖപ്പെടുത്തിയ ബീഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള അവസാനഘട്ട വോട്ടെടുപ്പിന് ശേഷം ശനിയാഴ്ച വൈകുന്നേരം പ്രധാന ടെലിവിഷൻ നെറ്റ്‌വർക്കുകൾ സംപ്രേഷണം ചെയ്ത എക്സിറ്റ് പോളുകൾ  ആർ‌ജെഡിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യത്തിന് മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കുമെന്ന് ഒരു വോട്ടെടുപ്പ് പ്രവചിക്കുമ്പോൾ, മറ്റൊരാൾ അത് പാതിവഴിയിൽ കടക്കുമെന്ന് പറഞ്ഞു.


08:35 (IST)10 Nov 2020

ആദ്യഫല സൂചനകൾ പുറത്ത് വരുമ്പോൾ മഹാസഖ്യം മുന്നേറുന്നു

ബിഹാർ വോട്ടെണ്ണലിന്റെ ആദ്യ ഫലങ്ങൾ​ പുറത്തുവരുമ്പോൾ തേജസ്വി യാദവിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിനാണ് മുന്നേറ്റം. കടുത്ത പോരാട്ടമാണ് ബിഹാറിൽ നടന്നിരിക്കുന്നത്.


08:10 (IST)10 Nov 2020

നിതീഷ് കുമാറോ തേജസി യാദവോ?: ബീഹാറിലെ 55 കേന്ദ്രങ്ങളിൽ വോട്ടെണ്ണൽ ആരംഭിച്ചു

ബീഹാറിലെ വോട്ടെണ്ണൽ ആരംഭിച്ചു. വ്യക്തിഗത സീറ്റുകളിലെ വോട്ടുകളും ഫലങ്ങളും എണ്ണുന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇനിപ്പറയുന്ന വെബ്‌സൈറ്റുകളായ eciresults.nic.in, eci.gov.in, results.eci.gov.in തത്സമയം പ്രഖ്യാപിക്കും. അന്തിമ കണക്കുകൾ പിന്നീടുള്ള ദിവസങ്ങളിൽ മാത്രമേ വരുകയുള്ളൂവെങ്കിലും ഫലസൂചനകൾക്കും വിശകലനങ്ങൾക്കുമായി ഞങ്ങളുടെ ലൈവ് വായിക്കുക.


07:35 (IST)10 Nov 2020

ബിഹാറിൽ പ്രത്യാശ മുറുകെ പിടിച്ച് ബിജെപി-ജെഡിയു സഖ്യം, ഉത്സാഹത്തോടെ ആർജെഡി

രണ്ട് വീടുകളും തമ്മിൽ 500 മീറ്ററിന്റെ അകലമാണ് ഉള്ളത്. എന്നാൽ ഇന്ന്, ആ വീടുകൾക്ക് അകത്തും പുറത്തുമുള്ളവരുടെ മാനസികാവസ്ഥയിൽ വലിയ വ്യത്യാസം ഉണ്ടാകില്ല. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഔദ്യോഗിക വസതിയായ ആനി മാർഗിന് പുറത്ത് നിശബ്ദതയാണ്. ആരേയും പരിസരങ്ങളിൽ ചുറ്റിനടക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ അനങ്ങുന്നില്ല. കോമ്പൗണ്ടിൽ പാർക്ക് ചെയ്തിട്ടുള്ള ഒരേയൊരു വാഹനം പോലീസിന്റെതും. സർക്കുലർ റോഡിലെ പത്താം നമ്പർ ഗേറ്റിലെ രണ്ട് മുൻ മുഖ്യമന്ത്രിമാരായ ലാലു പ്രസാദ് യാദവ്, റാബ്രി ദേവി എന്നിവരുടെ വസതികളും മുഖ്യമന്ത്രി സ്ഥാനാർഥി തേജസ്വി യാദവിന്റെ വസതിയും അടച്ചിട്ടിരിക്കുന്നു. ആർക്കും അകത്തേക്ക് പ്രവേശനമില്ലായിരുന്നു. എന്നിട്ടും ഞായറാഴ്ച പകൽ മുഴുവൻ, മാല, മധുരപലഹാരങ്ങൾ, തേജശ്വിയുടെ ഫോട്ടോഗ്രാഫുകൾ എന്നിവയുമായി കുറഞ്ഞത് നൂറോളം പേർ പുറത്ത് നിൽക്കുന്നുണ്ടായിരുന്നു Read More


07:05 (IST)10 Nov 2020

വോട്ടെണ്ണലിന് മുൻപ് കർശന സുരക്ഷ

തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് വോട്ടെണ്ണലിന് വിപുലമായ ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ 38 ജില്ലകളിലായി 55 വോട്ടെണ്ണൽ കേന്ദ്രങ്ങൾ, 414 ഹാളുകൾ എന്നിവ സ്ഥാപിച്ചതായി വോട്ടെടുപ്പ് പാനൽ അറിയിച്ചു. വോട്ടെണ്ണൽ കേന്ദ്രങ്ങളിലും പരിസരത്തും ആളുകളുടെ ഒത്തുചേരൽ തടയുന്നതിനായി ക്രിമിനൽ പ്രൊസീജ്യർ കോഡിലെ (സിആർ‌പി‌സി) സെക്ഷൻ 144 പ്രകാരമുള്ള നിരോധന ഉത്തരവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ എട്ട് മുതൽ ആദ്യ ഫലസൂചനകൾ ലഭിച്ചു തുടങ്ങും. 

Live Bihar Election Results , Bihar Assembly Election Vote Counting Live:

Bjp Bihar Election Commision Of India Jdu Congress Rjd

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: