scorecardresearch

Bihar Assembly Election 2025: ബിഹാറിൽ ഏകപക്ഷീയ വിജയവുമായി എൻഡിഎ; ചിത്രത്തിൽ ഇല്ലാതെ ഇന്ത്യ സഖ്യം

Bihar Election 2025 Results: മത്സരത്തിന്റെ ഒരുഘട്ടത്തിലും ഇന്ത്യ സഖ്യത്തിന്റെ മഹാഗഡ്ബന്ധൻ മുന്നിൽ എത്തിയിരുന്നില്ല. മത്സരം പലപ്പോഴും ഏറ്റവും വലിയ ഒറ്റകക്ഷിയാകാൻ എൻഡിഎ മുന്നണിയിലെ ബിജെപിയും ജെഡിയുവും തമ്മിലാണെന്ന് പ്രതീതിയാണ് ജനിപ്പിച്ചത്

Bihar Election 2025 Results: മത്സരത്തിന്റെ ഒരുഘട്ടത്തിലും ഇന്ത്യ സഖ്യത്തിന്റെ മഹാഗഡ്ബന്ധൻ മുന്നിൽ എത്തിയിരുന്നില്ല. മത്സരം പലപ്പോഴും ഏറ്റവും വലിയ ഒറ്റകക്ഷിയാകാൻ എൻഡിഎ മുന്നണിയിലെ ബിജെപിയും ജെഡിയുവും തമ്മിലാണെന്ന് പ്രതീതിയാണ് ജനിപ്പിച്ചത്

author-image
WebDesk
New Update
BJP Election results 2025 live

Bihar Assembly Election Results

Bihar Assembly Election 2025:പട്‌ന: ബിഹാറിൽ എൻഡിഎയും ഇന്ത്യ സഖ്യവും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പ്രവചിച്ചത്. എക്‌സിറ്റ് പോൾ ഫലങ്ങളും ഇഞ്ചോടിഞ്ച് മത്സരം പ്രവചിച്ചിരുന്നു. എന്നാൽ സർവ്വ പ്രവചനങ്ങളെയും കാറ്റിൽ പറത്തി ഏകപക്ഷീയ വിജയമാണ് എൻഡിഎ സഖ്യം നേടിയത്. 

Advertisment

Also Read:ബിഹാറിൽ 200 കടന്ന് എൻഡിഎ; മോദി-നിതീഷ് തേരോട്ടം

മത്സരത്തിന്റെ ഒരുഘട്ടത്തിലും ഇന്ത്യ സഖ്യത്തിന്റെ മഹാഗഡ്ബന്ധൻ മുന്നിൽ എത്തിയിരുന്നില്ല. മത്സരം പലപ്പോഴും ഏറ്റവും വലിയ ഒറ്റകക്ഷിയാകാൻ എൻഡിഎ മുന്നണിയിലെ ബിജെപിയും ജെഡിയുവും തമ്മിലാണെന്ന് പ്രതീതിയാണ് ജനിപ്പിച്ചത്. വോട്ടെണ്ണലിന്റെ എല്ലാ ഘട്ടത്തിലും കൃത്യവും വ്യക്തവുമായി ലീഡ് ഉയർത്തിയാണ് എൻഡിഎ സഖ്യം ആധികാരിക വിജയം നേടുന്നത്. 

വോട്ടുവിഹിതം വർധിപ്പിച്ച് എൻഡിഎ

ഇന്ത്യ സഖ്യത്തിന്റെ കോട്ടകളിൽ അടക്കം എൻഡിഎ മുന്നണിയുടെ കടന്നുകയറ്റമാണ് ബിഹാറിൽ കാണാനായത്. അഞ്ച് പാർട്ടികൾ അടങ്ങുന്ന എൻഡിഎ സഖ്യത്തിൽ ഏറ്റവുമധികം നേട്ടം ഉണ്ടാക്കിയത് ബിജെപിയാണ്. 83 സീറ്റുകളിലാണ് ബിജെപി മുന്നിട്ട് നിൽക്കുന്നത്. ഇതോടെ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുന്ന കാഴ്ചയാണ് നിലവിലുള്ളത്. 

ജെഡിയുവും വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയിരിക്കുന്നത്. 60-65 സീറ്റുകളിൽ മുന്നേറ്റമാണ് ജെഡിയു ക്യാമ്പ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ 76 സീറ്റുകളിലാണ് ജെഡിയു മുന്നിട്ട് നിൽക്കുന്നത്. കഴിഞ്ഞ തവണ 43 സീറ്റുകളിലാണ് ജെഡിയുവിന് വിജയിക്കാനായത്. ചിരാഗ് പാസ്വാന്റെ എൽജെപി കഴിഞ്ഞതവണ ജെഡിയു വോട്ടുബാങ്കിൽ വലിയ വിള്ളൽ സൃഷ്ടിച്ചിരുന്നു. എന്നാൽ ഇക്കുറി തിരഞ്ഞെടുപ്പിന് മുമ്പേ എൽജെപിയെ വിശ്വാസത്തിലെടുത്തത് ജെഡിയുവിന് ഗുണം ചെയ്തു

Advertisment

Also Read:ചലനം സൃഷ്ടിക്കാതെ പ്രശാന്ത് കിഷോർ; ജൻ സുരാജിൻറ പ്രതീക്ഷകൾക്ക് മങ്ങൽ

ചിരാഗ് പാസ്വാന്റെ എൽജെപി (ആർവി) യും ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയ ലോക് മോർച്ചയും ചേർന്ന് ഏഴ് ശതമാനത്തിൽ കൂടുതൽ വോട്ടുകൾ നേടിയതും സഖ്യത്തിന് ഗുണം ചെയ്തു. എൽജെപിക്ക് 29 സീറ്റുകൾ നൽകിയത് മണ്ടൻ തീരുമാനമാണെന്ന് പലരും പ്രവചിച്ചിരുന്നു. എന്നാൽ 22 സീറ്റുകളിലാണ് എൽജെപി മുന്നിട്ട് നിൽക്കുന്നത്. 

Also Read:നിതീഷ്, മഹിള വോട്ട്, സാമുദായിക സമവാക്യങ്ങൾ; ബിഹാർ തിരഞ്ഞെടുപ്പിലെ എൻഡിഎയുടെ വിജയരഹസ്യം

ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോർച്ച (സെക്കുലർ), കുശ്വാഹയുടെ രാഷ്ട്രീയ ലോക് മോർച്ച എന്നിവയ്ക്ക് ആറ് സീറ്റുകൾ വീതമാണ് നൽകിയത്. ഇതിൽ മൂന്ന് സീറ്റുകളിൽ വീതം ഇരു പാർട്ടികളും മുന്നിട്ട് നിൽക്കുന്നു. എൽഡിഎ സഖ്യത്തിലെ എല്ലാ പാർട്ടികളും മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചതിൽ നിന്ന് സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ഇല്ലായെന്നത് വ്യക്തമാണ്. 

വോട്ടർമാരെ ആകർഷിക്കാതെ ഇന്ത്യ സഖ്യം

2.5 കോടി ജനങ്ങൾ ഉള്ള ബിഹാറിലെ ഓരോ കുടുംബത്തിലെയും ഒരാൾക്ക് സർക്കാർ ജോലി, 200 മെഗാവാട്ട് സൗജന്യ വൈദ്യുതി, സത്രീകൾക്ക് പ്രതിമാസം 2,500 രൂപ എന്നിങ്ങനെ നിരവധി വാഗ്ദാനങ്ങളാണ് ഇന്ത്യ സഖ്യം ജനങ്ങൾക്ക് നൽകിയത്. എന്നാൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ നിലവിൽ തുടരുന്ന ജനക്ഷേമ പ്രവർത്തനങ്ങൾക്ക് മുകളിൽ ഈ വാഗ്ദാനങ്ങൾ വോട്ടർമാർ സ്വീകരിച്ചില്ലായെന്നതാണ് യാഥാർഥ്യം. 

Also Read:വോട്ടുചോരി ഏറ്റെടുക്കാതെ ബിഹാർ; കോൺഗ്രസിന് ദയനീയ തോൽവി, ആറ് സീറ്റുകളിലൊതുങ്ങി

തുടക്കത്തിൽ തേജസ്വിയുടെ ജോലി വാഗ്ദാനം വോട്ടർമാരെ ആകർഷിച്ചെങ്കിലും വികസനം ചർച്ചയാക്കിയ നിതീഷ് കുമാറിന്റെ സോഷ്യൽ എൻജിനീയറിങ്ങിനെ മറികടക്കാൻ ഇതിന് സാധിച്ചില്ല. ഇതിനുപുറമേ ഒരു മുസ്ലീം-യാദവ് നേതാവിന്റെ അച്ചിൽ നിന്ന് പുറത്തുകടക്കാൻ തേജസ്വി യാദവിന് പലപ്പോഴും കഴിഞ്ഞില്ല. ഇത് ഇന്ത്യ സഖ്യത്തെ നയിച്ച ആർജെഡിയുടെ വോട്ട് ബാങ്കിൽ ഗണ്യമായ വിള്ളൽ വീഴ്ത്തി. 

കോൺഗ്രസിനും കാര്യമായ സംഭാവനകൾ നൽകാൻ കഴിഞ്ഞില്ലെന്ന് മാത്രമല്ല, ഒരിക്കലും പ്രതീക്ഷിക്കാത്ത തോൽവിയാണ് അവർക്കുണ്ടായത്. കഴിഞ്ഞ തവണ 19 സീറ്റുകൾ നേടിയ കോൺഗ്രസിന് ഇത്തവണ നാല് സീറ്റുകളിൽ മാത്രമാണ് ലീഡ് നേടാനായത്. രാഹുൽ ഗാന്ധിയുടെ വോട്ടുചോരി ആരോപണത്തിന് വോട്ടർമാരിൽ ഒരു സ്വാധീനവും ഉണ്ടാക്കാൻ കഴിഞ്ഞില്ലായെന്നതാണ് യാഥാർഥ്യം.

2020-ൽ 12 സീറ്റുകൾ നേടിയ സിപിഐ (എം-എൽ) ലിബറേഷനും ഇത്തവണ ദയനീയ പ്രകടനമാണ് കാഴ്ചവെച്ചത്. പാർട്ടിയുടെ കുത്തക മണ്ഡലങ്ങളായ കുഷ്വാഹയും ചിരാഗും ഉൾപ്പടെയുള്ള കുത്തക സീറ്റുകൾ അവർക്ക് നഷ്ടമായതിനൊപ്പം മറ്റിടങ്ങളിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞതുമില്ല. വികാസ്ഷീൽ ഇൻസാൻ പാർട്ടി, ഇന്ത്യൻ ഇൻക്ലൂസീവ് പാർട്ടികൾക്കും കാര്യമായ സ്വാധീനം ചെലുത്താനായില്ല.

Read More:തിളങ്ങാതെ തേജസ്വി; മഹാഗഡ്ബന്ധന് മഹാ പതനം

Assembly Election Bihar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: