scorecardresearch

Bihar Election: തിളങ്ങാതെ തേജസ്വി; മഹാഗഡ്ബന്ധന് മഹാ പതനം

Bihar Election 2025 Results : ഭരണവിരുദ്ധ വികാരം വോട്ടാക്കി അധികാരം പിടിച്ചെടുക്കാമെന്ന് ആർജെഡിയും കോൺഗ്രസും നയിക്കുന്ന മഹാഗഡ്ബന്ധന്റെ സർവ്വ പ്രതീക്ഷകളും തല്ലികെടുത്തുന്നതാണ് ബിഹാറിലെ തിരഞ്ഞെടുപ്പ് ഫലം

Bihar Election 2025 Results : ഭരണവിരുദ്ധ വികാരം വോട്ടാക്കി അധികാരം പിടിച്ചെടുക്കാമെന്ന് ആർജെഡിയും കോൺഗ്രസും നയിക്കുന്ന മഹാഗഡ്ബന്ധന്റെ സർവ്വ പ്രതീക്ഷകളും തല്ലികെടുത്തുന്നതാണ് ബിഹാറിലെ തിരഞ്ഞെടുപ്പ് ഫലം

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Tejaswi Yadav

Bihar Assembly Election Results

 Bihar Election Results 2025 Live Updates:പറ്റ്‌ന: കഴിഞ്ഞ ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്ന ആർജെഡി. 2025-ലെ തിരഞ്ഞെടുപ്പ് ചിത്രം പരിശോധിക്കുമ്പോൾ ആർജെഡി നേതൃത്വം നൽകുന്ന മഹാഗഡ്ബന്ധൻ 50 സീറ്റ് പോലും തികയ്ക്കാൻ കിതയ്ക്കുന്ന കാഴ്ചയാണ് കാണാനാവുന്നത്. ഭരണവിരുദ്ധ വികാരം വോട്ടാക്കി അധികാരം പിടിച്ചെടുക്കാമെന്ന് ആർജെഡിയും കോൺഗ്രസും നയിക്കുന്ന മഹാഗഡ്ബന്ധന്റെ സർവ്വ പ്രതീക്ഷകളും തല്ലികെടുത്തുന്നതാണ് ബിഹാറിലെ തിരഞ്ഞെടുപ്പ് ഫലം.

Advertisment

നിറം മങ്ങി തേജസ്വി

മഹാഗഡ്ബന്ധനെ നയിച്ചത് ആർജെഡിയുടെ യുവ മുഖമായ തേജസ്വി യാദവാണ്. എക്‌സിറ്റ് പോളുകൾ എൻഡിഎയ്ക്ക് വിജയം നൽകിയപ്പോഴും അതിനെ തള്ളിക്കളഞ്ഞുകൊണ്ട്, പൂർണ ആത്മവിശ്വാസത്തിലായിരുന്നു. തേജസ്വി യാദവ്. മാറ്റത്തിന് വേണ്ടിയാണ് ബിഹാറിലെ ജനങ്ങൾ വോട്ടുചെയ്തതെന്നും അത് തങ്ങൾക്ക് ഗുണം ചെയ്യുമെന്നാണ് തേജസ്വി അവകാശപ്പെട്ടത്. എന്നാൽ, ചരിത്രത്തിലേക്കും ഏറ്റവും വലിയ പരാജയത്തിലേക്കാണ് ആർജെഡി ഇക്കുറി കൂപ്പുകുത്തിയത്. 

Also Read:നിതീഷ്, മഹിള വോട്ട്, സാമുദായിക സമവാക്യങ്ങൾ; ബിഹാർ തിരഞ്ഞെടുപ്പിലെ എൻഡിഎയുടെ വിജയരഹസ്യം

മഹാപ്രഖ്യാപനങ്ങളുമായി തിരഞ്ഞെടുപ്പ് ഗോധയിലിറങ്ങിയ ആർജെഡി തകർന്നടിയുന്ന കാഴ്ചയാണ് ആദ്യഘട്ടത്തിൽ തന്നെ കാണാനായത്. 2020-ൽ തേജസ്വിയുടെ നേതൃത്വത്തിൽ 75 സീറ്റുകൾ നേടി ബിഹാറിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി ആർജെഡി മാറിയിരുന്നു. എന്നാൽ, ഇത്തവണ കേവലം 40 സീറ്റിലേക്ക് ആർജെഡി ഒതുങ്ങുന്ന കാഴ്ചയാണ് കാണുന്നത്. 

Advertisment

കൂപ്പുകുത്തി കോൺഗ്രസ്

വോട്ടുചോരി ഉൾപ്പടെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ അതിശക്ത പ്രചാരണം നടത്തിയിട്ടുപോലും മഹാഗഡ്ബന്ധനിലെ പ്രധാന പാർട്ടിയായ കോൺഗ്രസിന് മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാനായില്ല. 2020-ൽ 19 സീറ്റുകൾ നേടിയ കോൺഗ്രസ് ഇക്കുറി പത്ത് സീറ്റുകളിൽ പോലും ലീഡ് നേടാനാവാത്ത സ്ഥിതിയാണ്. രാഹുൽ ഗാന്ധിയുടെ വോട്ടുചോരി ആരോപണവും, വോട്ടർ അധികാർ യാത്രയും ബിഹാറിൽ കാര്യമായ ചലനം സൃഷ്ടിച്ചില്ലെയെന്നാണ് തിരഞ്ഞെടുപ്പ് ചിത്രം വ്യക്തമാക്കുന്നത്.

Also Read:ബിഹാറിൽ വീണ്ടും എൻഡിഎ; ഇന്ത്യ മുന്നണിക്ക് വൻ തിരിച്ചടി

സീറ്റ് വിഭജനം മുതൽ കോൺഗ്രസും ആർജെഡിയും തമ്മിൽ തർക്കങ്ങളുണ്ടായിരുന്നു. ഏറെ ചർച്ചകൾക്കെടുവിലാണ് തേജസ്വിയെ മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചത് പോലും. ഇതിനുപുറമേ ചില മണ്ഡലങ്ങളിൽ ആർജെഡിയും കോൺഗ്രസും തമ്മിൽ സൗഹൃദ മത്സരം നടന്നിരുന്നു. ഇവിടങ്ങളിലെല്ലാം എൻഡിഎ സഖ്യം വലിയ മുന്നേറ്റം നടത്തുന്ന കാഴ്ചയാണ് കാണാനാകുന്നത്.

ഇടതുപക്ഷത്തിനും തിരിച്ചടി

കഴിഞ്ഞ തവണ ആർജെഡി സഖ്യത്തിൽ ഇടതുപക്ഷ പാർട്ടികൾ വ്യക്തമായ മുന്നേറ്റം ഉണ്ടാക്കിയിരുന്നു. ചില മണ്ഡലങ്ങളിൽ സിപിഐഎംഎല്ലിന് വ്യക്തമായ മുന്നേറ്റമുണ്ട്. എന്നാൽ ആ മുന്നേറ്റം ഇത്തവണ വോട്ടായി മാറിയില്ല. ദയനീയ പ്രകടനമാണ് ഇടതുപക്ഷ പാർട്ടികൾ ഇത്തവണ ബിഹാറിൽ കാഴ്ചവെച്ചത്. 

Also Read:നിത്യഹരിത നിതീഷ്; ബിഹാറിൽ എൻഡിഎ തേരോട്ടം

അതേസമയം, തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ വിമർശനവുമായി സിപിഐഎംഎൽ രംഗത്തെത്തി. വോട്ടർ പട്ടികയിലുള്ളതിനേക്കാൾ മൂന്ന് ലക്ഷം വോട്ട് അധികം പോൾ ചെയ്തുവെന്ന് സിപിഐ(എംഎൽ) ലിബറേഷൻ നേതാവ് ദീപാങ്കർ ഭട്ടാചാര്യ. എക്‌സ് പോസ്റ്റിലൂടെയാണ് ദീപാങ്കർ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

എസ് ഐ ആറിന് ശേഷം 7.42 കോടി വോട്ടർമാരായിരുന്നു ഉണ്ടായിരുന്നത്.എന്നാൽ തെരഞ്ഞെടുപ്പിന് ശേഷം 7.45 കോടി വോട്ടർമാർ വോട്ട് ചെയ്തതായാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചത്. അധികം വന്ന മൂന്ന് ലക്ഷം വോട്ട് എവിടെ നിന്നാണെന്നും ദീപാങ്കർ ഭട്ടാചാര്യ അറിയിച്ചു.

Read More:ബിഹാറിൽ ചലനം സൃഷ്ടിക്കാതെ പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ്; പാർട്ടി പ്രതീക്ഷകൾക്ക് മങ്ങൽ

Assembly Election Bihar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: