/indian-express-malayalam/media/media_files/2025/05/17/SVZnpSn73whcMKyoYdTv.jpg)
Bihar Assembly Election Results 2025
Bihar Election Results 2025: പറ്റ്‌ന: വോട്ടുചോരിയും വോട്ടർ അധികാർ യാത്രയുമൊക്കെയായി ബിഹാറിൽ എൻഡിഎയ്ക്ക് മുൻപേ കളം നിറഞ്ഞത് കോൺഗ്രസായിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ, രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഈ പ്രചാരണങ്ങളൊന്നും ബിഹാർ ജനത ഏറ്റെടുത്തില്ലെന്നാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.
Also Read:ബിഹാറിൽ എൻഡിഎ കൊടുങ്കാറ്റ്, ചിത്രത്തിലില്ലാതെ ഇന്ത്യ സഖ്യം
കഴിഞ്ഞ തവണ 70 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസ് 19 സീറ്റുകളിൽ വിജയിച്ചിരുന്നു. ഇത്തവണ 61സീറ്റുകളിലാണ് കോൺഗ്രസ് മത്സരിച്ചത്. എന്നാൽ വോട്ടെണ്ണൽ അഞ്ചാം മണിക്കൂറിലേക്ക് കടക്കുമ്പോൾ രണ്ടക്കം തികയ്ക്കാൻ കോൺഗ്രസിന് ഇതുവരെ സാധിച്ചില്ല. കേവലം ആറ് സീറ്റുകളിൽ മാത്രമാണ് കോൺഗ്രസ് മുന്നിട്ട് നിൽക്കുന്നത്.
Also Read:തിളങ്ങാതെ തേജസ്വി; മഹാഗഡ്ബന്ധന് മഹാ പതനം
സീറ്റ് വിഭജനം മുതൽ കോൺഗ്രസും ആർജെഡിയും തമ്മിൽ തർക്കങ്ങളുണ്ടായിരുന്നു. ഏറെ ചർച്ചകൾക്കെടുവിലാണ് തേജസ്വിയെ മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചത് പോലും. ഇതിനുപുറമേ ചില മണ്ഡലങ്ങളിൽ ആർജെഡിയും കോൺഗ്രസും തമ്മിൽ സൗഹൃദ മത്സരം നടന്നിരുന്നു. ഇവിടങ്ങളിലെല്ലാം എൻഡിഎ സഖ്യം വലിയ മുന്നേറ്റം നടത്തുന്ന കാഴ്ചയാണ് കാണാനാകുന്നത്.
Also Read:നിതീഷ്, മഹിള വോട്ട്, സാമുദായിക സമവാക്യങ്ങൾ; ബിഹാർ തിരഞ്ഞെടുപ്പിലെ എൻഡിഎയുടെ വിജയരഹസ്യം
ഇത്തവണ കോൺഗ്രസ് സംസ്ഥാനത്തെ പ്രമുഖരെയെല്ലാം സ്ഥാനാർത്ഥികളാക്കിയിരുന്നു. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാജേഷ് റാം കുടുംബ സംവരണ മണ്ഡലത്തിൽ മത്സരിച്ചിരുന്നു. മുതിർന്ന നേതാവ് ഷക്കീൽ അഹമ്മദ് ഖാൻ കദ്വയിലും ഷഷ്രാവത് കേദാർ പാണ്ഡെ നർകട്യാഗഞ്ജിലും കമറുൾ ഹോഡ കിഷൻ ഗഞ്ചിലും ജനവിധി തേടിയിരുന്നു.എന്നാൽ, ഇതൊന്നും വോട്ടാക്കി മാറ്റാൻ കോൺഗ്രസിന് കഴിഞ്ഞില്ല.
തിരഞ്ഞെടുപ്പിന്റെ ആദ്യ മണിക്കൂറിൽ പോസ്റ്റൽ വോട്ടുകൾ എണ്ണിതുടങ്ങിയപ്പോൾ എൻഡിഎ സഖ്യം കാഴ്ചവെച്ച മുന്നേറ്റം തുടർന്നുള്ള മണിക്കൂറുകളിലും അവർക്ക് നിലനിർത്താനായി. വോട്ടെണ്ണലിന്റെ ഒരുഘട്ടത്തിൽ എൻഡിഎ സഖ്യത്തിനെ മറികടക്കാൻ ഇന്ത്യ സഖ്യത്തിന് കഴിഞ്ഞിരുന്നില്ല.
Read More: ബിഹാറിൽ എൻഡിഎ തേരോട്ടം; തകർന്നടിഞ്ഞ് മഹാഗഡ്ബന്ധൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us