/indian-express-malayalam/media/media_files/2025/11/09/bihar3-2025-11-09-11-59-32.jpg)
Bihar Election Updates
Bihar Election Updates:പട്ന: ബിഹാർ തിരഞ്ഞെടുപ്പ് അവസാനഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്നവസാനിക്കും. വൈകീട്ട് അഞ്ച് മണിയോടെ ഘട്ടം ഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനു തിരശ്ശീല വീഴും. ചൊവ്വാഴ്ച നടക്കുന്ന അവസാന ഘട്ട തെരഞ്ഞെടുപ്പിൽ 122 മണ്ഡലങ്ങളിലാണ് ജനവിധി.സീമാഞ്ചൽ, മഗധ്, ഷഹാബാദ്, ചമ്പാരൻ മേഖലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. വോട്ടർമാരുടെ പിന്തുണ ഉറപ്പാക്കാനുള്ള അവസാന ശ്രമത്തിലാണ് പാർട്ടികൾ.
Also Read:ബിഹാറിൽ നടുറോഡിൽ വിവിപാറ്റ് സ്ലിപ്പുകൾ; ഉദ്യോഗസ്ഥന് സസ്‌പെൻഷൻ
എൻഡിഎയും ഇന്ത്യ സഖ്യവും അവസാനഘട്ട പ്രചാരണത്തിനായി പ്രമുഖ നേതാക്കളെയാണ് രംഗത്തിറക്കാൻ ഒരുങ്ങുന്നത്. എൻഡിഎ റാലികളിൽ ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുക്കും.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചാരണം ഇന്നലെ അവസാനിച്ചിരുന്നു. എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് എത്താമെന്നാണ് മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചത്.
രാഹുൽ ഗാന്ധി ഉൾപ്പടെയുള്ള ഇന്ത്യ സഖ്യത്തിലെ പ്രമുഖ നേതാക്കളും ഇന്ന് പ്രചാരണത്തിനായി എത്തും.പ്രധാനമന്ത്രി നരേന്ദ്ര മോദി കോൺഗ്രസിനും ആർജെഡിക്കുമെതിരെ ഉപയോഗിക്കുന്ന വാക്കുകൾക്ക് നേരെ ശക്തമായി ആഞ്ഞടിച്ച് കോൺഗ്രസ് ഇന്നലെ രംഗത്തെത്തിയിരുന്നു.
Also Read:ബിഹാർ തിരഞ്ഞെടുപ്പ്; ഇതുവരെ പിടിച്ചെടുത്തത് നൂറ് കോടിയുടെ അനധികൃത പണം
നേരത്തെ ഒന്നാംഘട്ടത്തിൽ റെക്കോർഡ് പോളിംങ്ങാണ് രേഖപ്പെടുത്തിയത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം ഒന്നാം ഘട്ടത്തിൽ 65.08 ശതമാനം വോട്ടുകൾ രേഖപ്പെടുത്തി. സംസ്ഥാനത്ത് ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന പോളിങ് ആണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് ജെഡിയും ബിജെപിയും അടങ്ങുന്ന എൻഡിഎ സഖ്യവും ആർജെഡി, കോൺഗ്രസ് അടങ്ങുന്ന ഇന്ത്യാ സഖ്യവും തമ്മിൽ വമ്പൻ പോരാട്ടാമാണ് നടന്നതെന്ന് പോളിങ് സൂചിപ്പിക്കുന്നു.
Also Read:ബിഹാർ തിരഞ്ഞെടുപ്പ്; കൊലപാതക കേസിൽ ജെഡിയു സ്ഥാനാർഥി അറസ്റ്റിൽ
രാജ്യത്തെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള മൂന്നാമത്തെ സംസ്ഥാനമാണ് ബിഹാർ. 18 ജില്ലകളിലായി 121 മണ്ഡലങ്ങളിലാണ് ഒന്നാം ഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടന്നത്. 11 നിയമസഭാ മണ്ഡലങ്ങളുള്ള മുസാഫർപൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്. 71.81 ശതമാനം വോട്ടുകളാണ് രേഖപ്പെടുത്തിയത്. അതേസമയം 14 നിയമസഭാ മണ്ഡലങ്ങളുള്ള പട്ന ജില്ലയിലാണ് ഏറ്റവും കുറവ് പോളിങ്. 59.02 ശതമാനമാണ് രേഖപ്പെടുത്തിയത്.
Read More:പ്രശാന്ത് കിഷോറിന് ഇരട്ട വോട്ട്; ബംഗാളിലും ബിഹാറിലും വോട്ടർ പട്ടികയിൽ പേര്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us