/indian-express-malayalam/media/media_files/2025/11/09/bihar3-2025-11-09-11-59-32.jpg)
Bihar Election 2025 Exit Polls Updates
Bihar Election 2025 Exit Polls Updates: ന്യൂഡൽഹി: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരം ഇഞ്ചോടിഞ്ചെന്ന് ആക്സിസ് മൈ ഇൻഡ്യ എക്സിറ്റ് പോൾ ഫലം. എൻഡിഎ 121 മുതൽ 141 വരെ സീറ്റുകൾ നേടുമെന്നും ആർജെഡിയും കോൺഗ്രസും ഇടതുപാർട്ടികളും ഉൾപ്പെടുന്ന ഇൻഡ്യാ സഖ്യം 98 മുതൽ 118 സീറ്റുകൾ വരെ നേടുമെന്നാണ് സർവ്വെ ഫലം. ആർജെഡി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നും സർവ്വെ ഫലം ചൂണ്ടിക്കാട്ടുന്നു. ഒബിസി, എസ്സി, ജനറൽ വിഭാഗങ്ങളുടെ വോട്ടുകൾ എൻഡിഎ മുന്നണിക്ക് ലഭിക്കുമെന്നാണ് പ്രവചിക്കുന്നത്.
Also Read: ബിഹാറിൽ ഭരണത്തുടർച്ച; എക്സിറ്റ് പോൾ ഫലങ്ങളിൽ എൻഡിഎ മുന്നിൽ
തൊഴിൽരഹിതർ, വിദ്യാർത്ഥികൾ തുടങ്ങിയവരുടെ പിന്തുണ മഹാസഖ്യത്തിനാണ്. സർക്കാർ ഉദ്യോഗസ്ഥർ, സർക്കാർ പദ്ധതികളുടെ പ്രയോജനം ലഭിച്ച സ്ത്രീകൾ, സ്വകാര്യ ജീവനക്കാർ തുടങ്ങിയവരുടെ പിന്തുണ എൻഡിഎക്കാണെന്നാണ് ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പ്രവചിക്കുന്നത് ഇൻഡ്യ സഖ്യത്തിന് യാദവ, മുസ്ലീം സമുദായങ്ങളുടെ പിന്തുണ ലഭിക്കും. എൻഡിഎക്ക് 43 ശതമാനം വോട്ടുവിഹിതവും ഇൻഡ്യ സഖ്യത്തിന് 41 ശതമാനം വോട്ടുവിഹിതവും പ്രവചിക്കപ്പെടുന്നു. പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടി വലിയ ചലനമുണ്ടാക്കില്ലെന്നും എക്‌സിറ്റ് പോൾ ഫലം പറയുന്നു.
Also Read:വിധിയെഴുതി ബിഹാർ; 67.14 ശതമാനം പോളിങ്
130ലേറെ സീറ്റുകളാണ് മറ്റ് പല എക്സിറ്റ് പോളുകളും എൻഡിഎ സഖ്യത്തിന് പ്രവചിക്കുന്നത്. 122 സീറ്റാണ് ബിഹാറിൽ കേവലഭൂരിപക്ഷത്തിന് ആവശ്യം. ഇൻഡ്യ സഖ്യം 100ലേറെ സീറ്റ് കടക്കുമെന്നു പ്രവചിക്കുന്നത് നാല് എക്‌സിറ്റ് പോളുകൾ മാത്രമാണ്. ചില എക്‌സിറ്റ് പോളുകൾ ജൻ സുരാജിന് പരമാവധി 5 സീറ്റ് പ്രവചിക്കുമ്പോൾ മറ്റു ചിലത് ഓരു സീറ്റ് പോലും ലഭിക്കില്ലെന്ന പോൾ ഫലമാണ് പുറത്തുവിടുന്നത്.
ചാണക്യ സ്ട്രാറ്റജീസ്, ദൈനിക് ഭാസ്‌കർ, ഡി വി റിസേർച്ച്, ജെവിസി, മാട്രിസ്, പി മാർക്, പീപ്പിൾ ഇൻസൈറ്റ്, പീപ്പിൾസ് പൾസ്, എൻഡിടിവി പോൾ ഓഫ് പോൾസ്, ന്യൂസ് 18 മെഗാ എക്സിറ്റ് പോൾ അടക്കം പുറത്തുവന്ന സർവ്വേ ഫലങ്ങളെല്ലാം പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി നിതീഷ് കുമാറും മുഖമായ എൻഡിഎ സഖ്യത്തിന് 130 ൽ കുറയാത്ത സീറ്റ് നിലയാണ് പ്രവചിക്കുന്നത്.
Also Read:ബിഹാറിൽ നടുറോഡിൽ വിവിപാറ്റ് സ്ലിപ്പുകൾ; ഉദ്യോഗസ്ഥന് സസ്‌പെൻഷൻ
ബിഹാറിൽ രണ്ടാംഘട്ടങ്ങളിലായി 122 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. നവംബർ ആറിന് നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ 65.08 ശതമാനം പോളിംഗ് രേഖപ്പെടുത്തിയപ്പോൾ രണ്ടാംഘട്ടത്തിൽ 64.14 ശതമാനമായിരുന്നു പോളിംഗ്. നവംബർ 14-നാണ് ഫലപ്രഖ്യാപനം.
Read More:എക്‌സിറ്റ് പോളുകൾ തള്ളി തേജസ്വി; മഹാഗഡ്ബന്ധൻ സർക്കാർ രൂപവത്കിക്കുമെന്നും ആർജെഡി നേതാവ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us