/indian-express-malayalam/media/media_files/2025/11/11/bihar-election-2025-11-11-13-21-10.jpg)
ഫൊട്ടോ: എഎൻഐ
പട്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് അവസാനിച്ചു. മിഥില, കോസി ബെൽറ്റ്, പടിഞ്ഞാറൻ ബിഹാർ, മഗധ്, അംഗിക, സീമാഞ്ചൽ മേഖലകൾ ഉൾപ്പെടെ 122 സീറ്റുകളിലേക്കാണ് രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടന്നത്. ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തെത്തുടർന്ന് കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടക്കുന്നത്. വൈകുന്നേരം6 0 മണിവരെ 67.14 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്.
Also Read: ചെങ്കോട്ട സ്ഫോടനം: പുൽവാമ സ്വദേശി ഹ്യുണ്ടായ് ഐ20 കാർ വാങ്ങിയത് ഒരാഴ്ച മുൻപ്
കഴിഞ്ഞ തവണ സീമാഞ്ചലിൽ ഉയർന്ന പോളിങ് രേഖപ്പെടുത്തിയിരുന്നു. ഇത്തവണയും ഇവിടെ സമാനമായ പോളിങ് ശതമാനം ഉണ്ടാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. രാവിലെ മുതൽ ബൂത്തുകളിലെല്ലാം വോട്ടർമാരുടെ നീണ്ട ക്യൂവാണ്. വൈകിട്ട് അഞ്ചുവരെയാണ് പോളിങ്. ജെഡിയു നേതാവും സംസ്ഥാന മന്ത്രിസഭയിലെ ഏറ്റവും മുതിർന്ന അംഗവുമായ ബിജേന്ദ്ര പ്രസാദ് യാദവ് ഉൾപ്പെടെയുള്ളവർ രണ്ടാം ഘട്ടത്തിലെ പ്രധാന സ്ഥാനാർത്ഥികളിൽ ഉൾപ്പെടുന്നു. എട്ടാം തവണയും തന്റെ സുപോൾ സീറ്റ് നിലനിർത്താനാണ് അദ്ദേഹത്തിന്റെ ശ്രമം.
Also Read: ഡൽഹിയിൽ സ്‌ഫോടനം ഉണ്ടായ കാറിന്റെ ഏറ്റവും പുതിയ ഉടമ പുൽവാമ സ്വദേശി; അടിമുടി ദുരൂഹത
നവംബർ 6 ന് നടന്ന ആദ്യ ഘട്ട വോട്ടെടുപ്പിൽ 64.66% ആയിരുന്നു പോളിങ്, 2020 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയ 57.29% ൽ നിന്ന് വലിയ വർധനവാണ് ഇത്തവണ ഉണ്ടായത്. 18 ജില്ലകളിലായി 121 മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടന്നത്. ബിഹാറിൽ രണ്ടു ഘട്ടമായി നടക്കുന്ന പോളിങ്ങിന് 3.75 കോടി വോട്ടർമാർക്കായി 45,341 പോളിങ് സ്റ്റേഷനുകൾ തിരഞ്ഞെടുപ്പ് കമ്മിഷൻ സജ്ജമാക്കിയിട്ടുണ്ട്, അതിൽ 10.72 ലക്ഷം പേർ പുതിയ വോട്ടർമാരാണ്. എസ്ഐആർ പ്രകാരം ഏകദേശം മൂന്ന് കോടി ആളുകളെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നു. ബിഹാറിൽ വോട്ടെണ്ണൽ നവംബർ 14 നാണ് നടക്കുക.
Also Read: ഡൽഹി സ്‌ഫോടനം: ഐ 20 കാർ മൂന്ന് മണിക്കൂറോളം ചെങ്കോട്ടയ്ക്ക് സമീപം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
ബിഹാറിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയുവും ബിജെപിയും ഉൾപ്പെട്ട എൻഡിഎയും തേജസ്വി യാദവിന്റെ നേതൃത്വത്തിലുള്ള ആർജെഡിയും കോൺഗ്രസും ഇടതുപക്ഷ പാർട്ടികളും അടങ്ങുന്ന ഇന്ത്യാ സഖ്യവും തമ്മിലാണ് പോരാട്ടം. മോദി പ്രഭാവം, വികസന പ്രവർത്തനങ്ങൾ, അടിസ്ഥാന സൗകര്യങ്ങളിലെ പുരോഗതി, ഭരണത്തുടർച്ച എന്നിവയ്ക്ക് ഊന്നൽ നൽകിയായിരുന്നു എൻഡിഎയുടെ പ്രചാരണം. നരേന്ദ്ര മോദിയെ മുൻനിർത്തിയായിരുന്നു എൻഡിഎയുടെ പ്രചാരണം. തൊഴിലവസരങ്ങൾ, സ്ത്രീകൾക്ക് മുപ്പതിനായിരം രൂപ, കർഷകർക്ക് സൗജന്യ വൈദ്യുതി ഉൾപ്പെടെയുള്ള വാഗ്ദാനങ്ങൾ നൽകിയായിരുന്നു ഇന്ത്യാ സഖ്യം പ്രചാരണം നയിച്ചത്.
Read More: ഡൽഹി സ്‌ഫോടനം; അനുശോചിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും; പരിക്കേറ്റവരെ സന്ദർശിച്ച് അമിത് ഷാ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us