scorecardresearch

ബിഹാറില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു; 94 സീറ്റുകളിൽ പോളിങ്

സംസ്ഥാനത്തെ അതീവ പിന്നാക്ക പ്രദേശങ്ങളാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലേറെയും

സംസ്ഥാനത്തെ അതീവ പിന്നാക്ക പ്രദേശങ്ങളാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലേറെയും

author-image
WebDesk
New Update
bihar election, bihar election 2020, bihar election 2020 voting, bihar election polling live, bihar election voting live updates, bihar election live voting news, bihar election 2020 voting live polling, bihar vidhan sabha election 2020, bihar vidhan sabha election 2020, bihar election news, bihar election 2020 news, bihar election voting, bihar election 2020 voting percentage, bihar election 2020 live news, bihar election exit poll, Bihar election exit poll 2020

പട്‌ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ നിർണായക രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 17 ജില്ലകളിലെ 94 നിയമസഭാ മണ്ഡലങ്ങളിലായി 2.85 കോടി വോട്ടർമാർ 1,500 ഓളം സ്ഥാനാർത്ഥികളുടെ വിധി നിർണ്ണയിക്കും. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി തേജസ്വി യാദവ്, സഹോദരന്‍ തേജ് പ്രതാപ് യാദവ്, നിതീഷ് മന്ത്രിസഭയിലെ ആറു മന്ത്രിമാര്‍ തുടങ്ങിയവര്‍ ജനവിധി തേടുന്നുണ്ട്.

Advertisment

ബിജെപി സ്ഥാനാർഥി സതീഷ് കുമാറിൽ നിന്ന് 2015ൽ വൈശാലി ജില്ലയിലെ രഘോപൂർ മണ്ഡലം ആർജെഡി സ്ഥാനാർഥി തേജസ്വി യാദവ് തിരിച്ചുപിടിച്ചിരുന്നു. ഇതേ സീറ്റിൽ ഇക്കുറി വീണ്ടും തേജസ്വി യാദവ് ജനവിധി തേടും. ആർജെഡിയുടെ മുഖ്യമന്ത്രി സ്ഥാനാർഥികൂടിയാണ് അദ്ദേഹം. 2015-ല്‍ ജെഡിയു-ആര്‍ജെഡി സംയുക്ത മുന്നണിയായ മഹാസഖ്യത്തിനായിരുന്നു മുന്‍തൂക്കം. ആര്‍ജെഡി. 33 സീറ്റും ജെഡിയു 30 സീറ്റും നേടി. ബിജെപി 20 സീറ്റിലും കോണ്‍ഗ്രസ് 7 സീറ്റിലും എല്‍ജെപി രണ്ട് സീറ്റിലും സിപിഐഎല്‍ ഒരു സീറ്റിലും വിജയിച്ചു.

Read More: വിയന്നയിൽ വെടിവയ്പ്പിൽ രണ്ട് മരണം; ഭീകരാക്രമണമെന്ന് അധികൃതർ

തേജസ്വി യാദവിന്റെ സഹോദരൻ തേജ് പ്രതാപ് യാദവ്, നിതീഷ് മന്ത്രിസഭയിലെ ആറു മന്ത്രിമാർ തുടങ്ങിയവരും ജനവിധി തേടുന്നുണ്ട്. സംസ്ഥാനത്തെ അതീവ പിന്നാക്ക പ്രദേശങ്ങളാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലേറെയും. ന്യൂനപക്ഷ- പിന്നാക്ക, ദളിത്, മഹാദളിത് വിഭാഗങ്ങളിൽപ്പെട്ട വോട്ടർമാർ ഏറെയുള്ളതാണ് സീമാഞ്ചൽ പ്രദേശം.

പ്രചാരണത്തിന്റെ അവസാന ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി എൻ‌ഡി‌എ സ്ഥാനാർത്ഥികളെ പിന്തുണച്ച് നാല് റാലികളെ അഭിസംബോധന ചെയ്തു. ഇക്കുറി ആര്‍ജെഡി 56 സീറ്റിലും ബിജെപി 46 സീറ്റിലും ജെഡിയു 43 സീറ്റിലുമാണ് മത്സരിക്കുന്നത്. കോൺഗ്രസ് 24 സീറ്റിലും ഇടതുപാർട്ടികൾ 14, എല്‍ജെപി 52, ആർ.എൽ.എസ്.പി 36 എന്നിങ്ങനെയും മത്സരിക്കുന്നു.

Advertisment

നിതീഷ് കുമാറിന്റെ മദ്യനിരോധന നയം, സ്ത്രീ ശാക്തീകരണം തുടങ്ങിയ പദ്ധതികൾ ഏറ്റവും കൂടുതൽ ചർച്ചയായ മണ്ഡലങ്ങൾ കൂടിയാണ് ഇന്ന് വിധിയെഴുതുന്നത്.

ഒക്ടോബർ 28 ന് നടന്ന ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ 55.69 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ താൽക്കാലിക ഡാറ്റയിൽ അറിയിച്ചു. കർശന സുരക്ഷയ്ക്കും കോവിഡ് -19 മാർഗ്ഗനിർദ്ദേശങ്ങൾക്കും ഇടയിൽ 71 നിയമസഭാ മണ്ഡലങ്ങളിലാണ് പോളിംഗ് നടന്നത്.

Bihar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: