പട്ന: ബിഹാറില്‍ നടന്ന വര്‍ഗീയ കലാപത്തിന് വഴിയൊരുക്കിയെന്ന് ആരോപിച്ച് ബിജെപി നേതാവിനെ അറസ്റ്റ് ചെയ്തു. കേന്ദ്രമന്ത്രി അശ്വനി ചൗബയുടെ മകനായ അര്‍ജിത്ത് ശാശ്വന്ത് ആണ് അറസ്റ്റിലായത്. അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് അര്‍ജിത് ഹര്‍ജി കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ ഹര്‍ജി കോടതി തള്ളിയതിനെ തുടര്‍ന്നാണ് അറസ്റ്റ് നടന്നത്.

‘ജയ് ശ്രീറാം, ഭാരത് മാതാ കീ ജയ്’ എന്ന് ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ട് ഇയാള്‍ സ്വയം കീഴടങ്ങുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇന്ന് അര്‍ജിതിനെ ഭഗല്‍പൂര്‍ കോടതിയില്‍ ഹാജരാക്കും.

അനുമതി വാങ്ങാതെ മാര്‍ച്ച് 17ന് അര്‍ജിത് രാമനവമി ഘോഷയാത്ര നടത്തുകയും, ഘോഷയാത്രയില്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിച്ചു പറയുകയും ചെയ്തുവെന്ന് ആരോപിച്ചാണ് അറസ്റ്റ്. ഈ ഘോഷയാത്രയും മുദ്രാവാക്യങ്ങളുമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. തുടര്‍ന്ന് സംഘര്‍ഷം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൂടി വ്യാപിക്കുകയായിരുന്നു. അര്‍ജിത്തിന്റെ അറസ്റ്റിനായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ