പട്‌ന: വിവാഹവേദിയിലേക്ക് വരന്‍ മദ്യപിച്ച് സ്വബോധമില്ലാതെ വന്നതിനെത്തുടര്‍ന്ന് വധു വിവാഹം വേണ്ടെന്നു വച്ചു. ഇരുപതുകാരിയായ റിങ്കി കുമാരിയാണ് വരന്‍ ബബ്ലു കുമാര്‍ മദ്യപിച്ച് വിവാഹവേദിയിലെത്തിയതിനെ തുടര്‍ന്ന്, വരനോട് വേദിയില്‍ നിന്നും പോകാന്‍ പറയാന്‍ തന്റെ വീട്ടുകാരോട് ആവശ്യപ്പെട്ടത്.

‘വരന്‍ പരിസരബോധം പോലുമില്ലാതെ നന്നായി മദ്യപിച്ചിരുന്നു. അയാള്‍ സ്‌റ്റേജില്‍ വച്ച് അപമര്യാദയായി പെരുമാറുകയും തുടര്‍ന്ന് എന്റെ മകള്‍ വിവാഹത്തില്‍ നിന്നും പിന്മാറുകയുമായിരുന്നു,’ പെണ്‍കുട്ടിയുടെ പിതാവ് ത്രിഭുവന്‍ ഷാ പറയുന്നു.

ബബ്ലു കുമാറിന് വിവാഹ ചടങ്ങുകള്‍ക്കായി എഴുന്നേറ്റു നില്‍ക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു എന്ന് ബന്ധുക്കള്‍ പറയുന്നു. ഇതേ തുടര്‍ന്ന് വധു വിവാഹ വേദിയില്‍ നിന്നും ഇറങ്ങി പോകുകയായിരുന്നു. വരന്റേയും വധുവിന്റേയും വീട്ടുകാര്‍ റിങ്കി കുമാരിയെ തിരിച്ചു കൊണ്ടു വരാന്‍ ശ്രമിച്ചെങ്കിലും അവര്‍ കൂട്ടാക്കിയില്ല.

യുവതിയുടെ ബന്ധുക്കള്‍ നേരത്തെ നല്‍കിയ സ്ത്രീധനം വരന്റെ ബന്ധുക്കളില്‍ നിന്ന് തിരികെ വാങ്ങിയശേഷമാണ് വിവാഹസ്ഥലത്ത് നിന്ന് പോകാന്‍ അനുവദിച്ചത്.

ബിഹാറില്‍ 2016ല്‍ മദ്യനിരോധനം നിലവില്‍ വന്നെങ്കിലും ഇത്തരം സംഭവങ്ങള്‍ ധാരാളം നടക്കാറുണ്ട്. ജനുവരിയില്‍ നളന്ദ ജില്ലയിലും സമാനമായ സംഭവം ഉണ്ടായിട്ടുണ്ട്. ഒടുവില്‍ പ്രദേശവാസികള്‍ പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്നാണ് വരനും സുഹൃത്തുക്കളും തിരികെ പോയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ