പട്‌ന: ബിഹാറിലെ പ്ലസ്ടു ഫലം പ്രഖാപിച്ചു. പരീക്ഷ എഴുതിയ പകുതിയിൽ അധികം വിദ്യാർഥികളും തോറ്റു. 64 ശതമാനം വിദ്യാർഥികളാണ് പ്ലസ്ടു പരീക്ഷയിൽ തോറ്റത്. പരീക്ഷ എഴുതിയ 12,40,168 പേരിൽ 7,94,622 പേർക്കും ഉന്നതപഠനത്തിന് യോഗ്യത നേടാൻ കഴിയാതെ പോയി.

സയൻസ് വിഭാഗത്തിൽ 646231 പേരാണ് പരീക്ഷ എഴുതിയത്. എന്നാൽ 449280 പേരും തോറ്റു. കൊമേഴ്സ് വിഭാഗത്തിൽ 60022 പേർ പരീക്ഷ എഴുതിയപ്പോൾ 15004 പേരും തോറ്റു. 533915 പേർ പരീക്ഷ എഴുതിയ ഹ്യുമാനിറ്റിസ് വിഭാഗത്തിൽ 330338 പേരും തോറ്റു.

പരീക്ഷ കുംഭകോണം നടന്നു എന്ന ആരോപണത്തെ തുടർന്ന് ഇത്തവണ ഉന്നതരുടെ നിരീക്ഷണത്തിലാണ് മൂല്യനിർണയം നടന്നത്. പരീക്ഷയിൽ വിജയിപ്പിക്കാനായി മാഫിയകൾ പ്രവർത്തിച്ചു എന്ന് കഴിഞ്ഞ വർഷം വ്യക്തമായിരുന്നു. കഴിഞ്ഞ വർഷം പരീക്ഷയിൽ ഉന്നത മാർക്ക് നേടിയവർക്കായി വീണ്ടും പരീക്ഷ നടത്തിയപ്പോൾ അനായാസ ചോദ്യങ്ങൾക്ക് പോലും കുട്ടികൾക്ക് ഉത്തരം നൽകാൻ സാധിച്ചിരുന്നില്ല. എന്നാൽ ഇത്തവണ ശക്തമായ നിരീക്ഷണത്തിലാണ് പരീക്ഷകൾ നടത്തിയത്.

ഉത്തരകടലാസുകൾക്ക് കോഡിങ്ങും, പരാതികൾ സ്വീകരിക്കാൻ വാട്സപ്പ് ഗ്രൂപ്പുകളും ബിഹാറിലെ വിദ്യാഭ്യാസ വകുപ്പ് ഒരുക്കിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook