ബിഹാറിലെ റോഹ്താസിലെ ഒരു വിദൂര ഗ്രാമത്തിൽ നിന്നുള്ള വിദ്യാർത്ഥിയാണ് ബിഹാർ സ്റ്റേറ്റ് ബോർഡ് പത്താംക്ലാസ് പരീക്ഷയിൽ ഒന്നാം സ്ഥാനത്തെത്തിയ ഹിമാംശു രാജ്.ഇന്നാണ് പരീക്ഷാ ഫലം പ്രസീദ്ധീകരിച്ചത്. 500ൽ 481 മാർക്ക് നേടിയാണ് ഹിമാംശു രാജ് ബിഹാറിലെ 14.94 ലക്ഷ്യം വിദ്യാർത്ഥികൾക്കിടയിൽ ഒന്നാമനായി പരീക്ഷ പാസ്സായത്. അടുത്തുള്ള പാടങ്ങളിൽ ജോലി ചെയ്യുന്ന കർഷകനായ പിതാവാണ് രാത്രികാലങ്ങളിൽ ഹിമാംശുവിനെ പഠിപ്പിച്ചിരുന്നത്.
Read More: കോവിഡ് പ്രതിസന്ധി: ഊബർ ഇന്ത്യ 600 ജീവനക്കാരെ പിരിച്ചുവിട്ടു
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ എൻജിനീയറിങ്ങ് പഠിക്കാനാണ് ഹിമാംശു ലക്ഷ്യമിടുന്നത്. ” 11, 12 ക്ലാസ്സുകളിൽ ഞാൻ സയൻസ് പഠിക്കും. ഐഐടികളിലേക്കുള്ള ജോയിന്റ് എൻട്രസ് എക്സാമിനുവേണ്ടി ഈ വർഷം തന്നെ പരിശീലനം ആരംഭിക്കും. ഒരു സോഫ്റ്റ്‌വെയർ എൻജിനീയറാവാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഇലക്ട്രോണിക് ഉപകരണങ്ങളോട് ഒരു താൽപര്യം എനിക്കുണ്ട്. ഉപകരണങ്ങൾ എങ്ങിനെ പ്രവർത്തിക്കുന്നെന്നും ഒരു കംപ്യൂട്ടറിന്റെ ഉള്ളിൽ എന്തു നടക്കുന്നെന്നും അറിയാണം.” ഹിമാംശു ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞു.
സ്ഥിരതയോടെയുള്ള പഠനമാണ് പരീക്ഷയെ നേരിടാൻ അനിവാര്യമെവ്വ് 96.20 ശതമാനം മാർക്ക് നേടിയ ഹിമാംശു പറഞ്ഞു. “അവസാന മാസങ്ങളിലാണ് ഭൂരിപക്ഷം വിദ്യാർത്ഥികളും പരീക്ഷയ്ക്ക് തയ്യാറെടുക്കാനാരംഭികക്കുക. ഒരു ദിവസം അവർ മണിക്കൂറുകളോളം പഠിക്കും. എന്നാൽ അടുത്ത ദിവസം ഒഴിവാക്കിനിടും. ആശയങ്ങൾ മനസ്സിലാക്കി നിലനിർത്താൻ ദിനംപ്രതിയുള്ള പ്രക്രിയയായി പഠനത്തെ കാണണം. ദിവസവും 12 മണിക്കൂറോളം ഞാൻ പഠനത്തിനായി സമർപ്പിക്കുമായിരുന്നു. വൈകുന്നേരങ്ങളിൽ എന്റെ പിതാവ് പഠിപ്പിക്കുമായിരുന്നു. സ്കൂൾ കഴിഞ്ഞിട്ടും എന്റെ അദ്ധ്യാപകർ എന്റെ സംശയങ്ങൾ തീർക്കാൻ സഹായിച്ചിരുന്നു.”- ഹിമാംശു പറഞ്ഞു.
Read More: കോവിഡ്ക്കാല വിദ്യാഭ്യാസം; ഒന്ന് മുതൽ 12 വരെയുള്ള ക്ലാസുകൾക്കായി പ്രത്യേകം ടിവി ചാനലുകൾ
കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് ഹിമാംശുവിന്റെ പഠനം നിലച്ച അവസ്ഥയിലാണ്. സ്കൂളുകൾ അടച്ചതോടെ കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും പഠനത്തിനുള്ള ഉള്ളടക്കം വാട്സ്ആപ്പിലൂടെയോ, മറ്റ് ഓൺലൈൻ സംവിധാനങ്ങളിലൂടെയോ ആണ് വിതരണം ചെയ്യുന്നത്. എന്നാൽ ഹിമാംശുവിന്റെ വീട്ടിൽ ഓൺലൈൻ പഠനത്തിനു വേണ്ടി സ്മാർട്ട്ഫോണോ കംപ്യൂട്ടറോ ഇല്ല.
“ഞങ്ങൾക്ക് സ്മാർട്ട്ഫോൺ ഇല്ല. എന്റെ അമ്മായിക്ക് മാത്രമാണ് എന്റെ കുടുംബത്തിൽ സ്മാർട്ട്ഫോണുള്ളത്. ഞാൻ, എന്റെ സഹോദരി, അമ്മാവൻമാരുടെ മക്കൾ അങ്ങനെ എല്ലാവരും അവരുടെ ഫോണിനെയാണ് ലോക്ക്ഡൗൺ സമയത്ത് ആശ്രയിച്ചത്. ഞങ്ങളുടെ സാമ്പത്തികാവസ്ഥയേയും ലോക്ക്ഡൗൺ ബാധിച്ചു. അടുത്ത വീടുകളിലെ ഏഴുമുതൽ 10 വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് അച്ഛൻ റ്റൂഷ്യനെടുക്കുമായിരുന്നു. അവർ ഇപ്പോൾ ഞങ്ങളുടെ വീട്ടിലേക്ക് വകാറില്ല. ഞങ്ങളുടെ കുടുംബത്തിലെ വരുമാനത്തെ അത് ബാധിച്ചു”- ഹിമാംശു പറഞ്ഞു.
Read More: രണ്ടാം പാദത്തില്‍ 45% ഇടിവോടെ ഇന്ത്യ കടുത്ത മാന്ദ്യത്തിലേക്ക്: ഗോള്‍ഡ്മാന്‍ സാക്സ്
പരീക്ഷാ ഫലം വന്നത് മുതൽ ഹിമാംശുവിന്റെ കുടുംബാംഗങ്ങളെല്ലാവരും സന്തോഷം പങ്കുവയ്ക്കുന്നതിന്റെ തിരക്കിലാണ്. “കുടുംബത്തിലെ എല്ലാവരും ആഹ്ളാദത്തിലാണ്. എനിക്ക് തുടർച്ചയായി കൂട്ടുകാരുടെയും ബന്ധുക്കളുടെയും നാട്ടുകാരുടെയും ഫോൺകോളുകൾ വരുന്നു. എല്ലാവരും സന്തോഷത്തിലാണ്. എന്റെ അമ്മ ഇന്ന് മധുരപലഹാരങ്ങളുണ്ടാക്കി.”- ഹിമാംശു പറഞ്ഞു. ഹിമാംശുവിന്റെ സഹോദരിക്ക് പതിനൊന്നാം ക്ലാസ്സിൽ നിന്ന് പന്ത്രണ്ടാം ക്ലാസ്സിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചിട്ടുണ്ട്. 88 ശതമാനമാണ് ഹിമാംശുവിന്റെ സഹോദരിക്ക് പത്താംക്ലാസ് പരീക്ഷയിൽ മാർക്ക് ലഭിച്ചിരുന്നത്. എംബിബിഎസിന് പഠിക്കാനാണ് സഹോദരി ലക്ഷ്യം വയ്ക്കുന്നതെന്ന് ഹിമാംശു പറഞ്ഞു.
ചൊവ്വാഴ്ചയാണ് ബിഹാർ പത്താംക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചത്. 41 കുട്ടികൾക്ക് ആദ്യ 10 റാങ്കുകൾ ലഭിച്ചു. 480 മാർക്കു നേടിയ ദുർഗേഷ് കുമാർ എന്ന വിദ്യാർത്ഥിക്കാണ് രണ്ടാം റാങ്ക്. 478 മാർക്ക് വീതം നേടിയ രണ്ടു വിദ്യാർത്ഥിനികളും ഒരു വിദ്യാർത്ഥിയും മൂന്നാം റാങ്ക് പങ്കിട്ടു.
Read More: Son of a farmer, Bihar Board Class 10 topper has no device to study online, wishes to join IIT