scorecardresearch

സീറ്റ് തർക്കം രൂക്ഷം; ബിഹാറിൽ ജെഡിയു-ബിജെപി ബന്ധത്തിൽ ഉലച്ചിൽ

ബിഹാറിലെ 40 ലോക്‌സഭാ സീറ്റുകളില്‍ കൂടുതല്‍ സീറ്റുകളിലും തങ്ങള്‍ തന്നെ മൽസരിക്കുമെന്ന് ജെഡിയു പറഞ്ഞു

ബിഹാറിലെ 40 ലോക്‌സഭാ സീറ്റുകളില്‍ കൂടുതല്‍ സീറ്റുകളിലും തങ്ങള്‍ തന്നെ മൽസരിക്കുമെന്ന് ജെഡിയു പറഞ്ഞു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
സീറ്റ് തർക്കം രൂക്ഷം; ബിഹാറിൽ ജെഡിയു-ബിജെപി ബന്ധത്തിൽ ഉലച്ചിൽ

പട്‌ന: സീറ്റിനെ ചൊല്ലിയുളള തർക്കം ബിഹാറിലെ എൻഡിഎ സഖ്യത്തിൽ വിളളലുണ്ടാക്കി. ബിഹാറില്‍ ഏറ്റവും കൂടുതല്‍ സീറ്റില്‍ തങ്ങള്‍ മത്സരിക്കുമെന്നും വേണമെങ്കില്‍ ബിജെപിക്ക് തനിച്ച് മൽസരിക്കാമെന്നും ജെഡിയു നേതാക്കള്‍ വ്യക്തമാക്കി.

Advertisment

ബിഹാറിന് പ്രത്യേക സംസ്ഥാന പദവി, ദേശീയ ജലഗതാഗത പദ്ധതി, യോഗ ദിനാഘോഷം തുടങ്ങിയ വിഷയങ്ങളില്‍ ബിജെപിക്കെതിരെ നിലപാട് കടുപ്പിച്ചതിന് പിന്നാലെയാണ് ഇത്.

വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിൽ ബിഹാറിലെ 40 ലോക്‌സഭാ സീറ്റുകളില്‍ കൂടുതല്‍ സീറ്റുകളിലും തങ്ങള്‍ തന്നെ മൽസരിക്കുമെന്ന് ജെഡിയു പറഞ്ഞു. ഇതിന് തയ്യാറല്ലെങ്കില്‍ ബിജെപിക്ക് തനിച്ച് മൽസരിക്കാമെന്നാണ് ജെഡിയുവിന്‍റെ നിലപാട്.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ജെഡിയുവിന് നേട്ടമുണ്ടാക്കാൻ സാധിച്ചിരുന്നില്ല. 40 ൽ 22 സീറ്റിലും ബിജെപിയാണ് ജയിച്ചത്. വിശാലസഖ്യം പിളര്‍ത്തി പുതിയ സര്‍ക്കാരുണ്ടാക്കി ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുന്‍പേ മുന്നണിയില്‍ വിള്ളല്‍ വീണത് സംസ്ഥാനത്തെ ബിജെപിക്ക് തിരിച്ചടിയായി.

Advertisment

ഇതിനുപുറമെ സഖ്യകക്ഷിയായ എല്‍ജെപിയും കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ടത് ബിജെപിക്ക് തലവേദനയാകുന്നുണ്ട്.

Nitish Kumar Bihar Bjp

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: