/indian-express-malayalam/media/media_files/2025/11/14/nithish-kumar1-2025-11-14-10-20-11.jpg)
Bihar Assembly Election 2025 Results
Bihar Assembly Election 2025 Results Updates: പറ്റ്‌ന: എക്‌സിറ്റ് പോൾ ഫലങ്ങളെ ശരിവെച്ച് ബിഹാറിൽ എൻഡിഎയുടെ തോരോട്ടം. തപാൽ വോട്ട് എണ്ണിതുടങ്ങി ആദ്യ ഘട്ടം മുതൽ തന്നെ എൻഡിഎയുടെ മുന്നേറ്റം പ്രകടമായിരുന്നു. നിധീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സർക്കാരിനുള്ള ജനസമ്മിതി കുറഞ്ഞില്ലെന്നാണ് തിരഞ്ഞെടുപ്പിന്റെ ആദ്യഫല സൂചനകൾ നൽകുന്നത്.
Also Read:ബിഹാറിൽ എൻഡിഎ മുന്നേറ്റം; കേവല ഭൂരിപക്ഷം കടന്നു
വോട്ടെണ്ണൽ തുടങ്ങി ഒരുമണിക്കൂറിനുള്ളിൽ തന്നെ എൻഡിഎ സഖ്യം 100 സീറ്റിന് മുകളിൽ ലീഡുറപ്പിച്ചിരുന്നു. ഒരുഘട്ടത്തിൽ ഇന്ത്യ സഖ്യം എൻഡിഎയ്‌ക്കൊപ്പം എത്തിയെങ്കിലും പിന്നീട് താഴേക്ക് പോവുകയായിരുന്നു. ആർജെഡി ഒഴികെ ഇന്ത്യസഖ്യത്തിൽ മറ്റാർക്കും കാര്യമായ സംഭവനകൾ നൽകാനായില്ല. കോൺഗ്രസും ഇടതുപാർട്ടികളും തകർന്നടിയുന്ന കാഴ്ചയാണ് ആദ്യ ഘട്ടത്തിൽ തന്നെ കാണാനായത്.
Also Read:ബിഹാറിൽ എൻഡിഎ തേരോട്ടം; തകർന്നടിഞ്ഞ് മഹാഗഡ്ബന്ധൻ
എൻഡിഎ മുന്നേറ്റത്തിൽ ജെഡിയുവും ബിജെപിയും ഒപ്പത്തിനൊപ്പം നിൽക്കുന്ന കാഴ്ചയാണ് ആദ്യ മണിക്കൂറുകളിൽ കാണാനാവുന്നത്. എൻഡിഎ അധികാരത്തിലെത്തിയാൽ ആരാകും മുഖ്യമന്ത്രിയെന്ന് ചോദ്യത്തെ അപ്രസ്‌കതമാക്കിയാണ് ജെഡിയുവിന്റെ മുന്നേറ്റം.
നിലവിലെ ലീഡ് നില അനുസരിച്ച് ജെഡിയുവാണ് ഏറ്റവുമധികം സീറ്റുകളിൽ ലീഡ് ചെയ്യുന്നത്. നിതീഷ് മുഖ്യമന്ത്രിയാകുമെന്ന് സൂചനകളാണ് ഇതിനോടകം പല നേതാക്കളും പങ്കുവെക്കുന്നത്. മുഖ്യമന്ത്രിയായാൽ നിതീഷ് കുമാറിന് അത് ചരിത്രമാണ്. തുടർച്ചയായ പത്താം തവണയാണ് ബിഹാറിൽ നിതീഷ് മുഖ്യമന്ത്രിയാകുന്നത്.
Also Read: എക്‌സിറ്റ് പോളുകൾ തള്ളി തേജസ്വി; മഹാഗഡ്ബന്ധൻ സർക്കാർ രൂപവത്കിക്കുമെന്നും ആർജെഡി നേതാവ്
38 ജില്ലകളിലായി 46 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് ഉള്ളത്. എക്സിറ്റ്പോൾ ഫലങ്ങൾ ഏതാണ്ട് എല്ലാം എൻഡിഎ വലിയ ഭൂരിപക്ഷമാണ് പ്രവചിച്ചത്. അതിൽ തന്നെ ഏറ്റവും നേട്ടം ഉണ്ടാക്കാൻ പോകുന്നത് ജെഡിയു ആണെന്നാണ് എക്സിറ്റ് പോളുകളുടെ പൊതുവിലയിരുത്തൽ. 30 സീറ്റുകൾ ഇത്തവണ അധികമായി ലഭിക്കുമെന്നാണ് പ്രവചനം.
ഇത്തവണ റെക്കോർഡ് പോളിങാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. 71 ശതമാനം സ്ത്രികൾ വോട്ട് രേഖപ്പെടുത്തിയെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നത്. 1951ന് ശേഷം സംസ്ഥാനത്ത് ഉണ്ടായ ഏറ്റവും ഉയർന്ന പോളിങ് ഈ തെരഞ്ഞെടുപ്പിൽ ഉണ്ടായത്. ക്രമസമാധാനം കണക്കിലെടുത്ത് പാട്‌ന ജില്ലയിൽ ഈ മാസം 16 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. 243 സീറ്റുകളുള്ള ബിഹാർ നിയമസഭയിൽ 122 സീറ്റുകൾ നേടിയാൽ സർക്കാർ രൂപവത്കരിക്കാം.
Read More:ഡൽഹി സ്‌ഫോടനം; മുഖ്യപ്രതി ഉമർ നബിയുടെ വീട് തകർത്ത് സുരക്ഷാ സേന
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us