ന്യൂഡൽഹി: ബിഹാർ നിയമസഭ തിരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായി നടക്കും. തിരഞ്ഞെടുപ്പ് കമ്മിഷനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഒക്ടോബർ 28, നവംബർ മൂന്ന്, നവംബർ ഏഴ് എന്നീ ദിവസങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക. നവംബർ പത്തിന് വോട്ടെണ്ണൽ. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. ആദ്യ ഘട്ടത്തിൽ 16 ജില്ലകളിലായി 71 നിയമസഭാ മണ്ഡലങ്ങളിലേക്കും രണ്ടാം ഘട്ടത്തിൽ 15 ജില്ലകളിലായി 94 മണ്ഡലങ്ങളിലേക്കും മൂന്നാം ഘട്ടത്തിൽ 15 ജില്ലകളിലായി 78 മണ്ഡലങ്ങളിലേക്കുമാണ് വോട്ടെടുപ്പ് നടക്കുക.
കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും ബിഹാറിൽ വോട്ടെടുപ്പ് നടക്കുക. 243 അംഗ നിയമസഭയുടെ കാലാവധി ഒക്ടോബർ 29 ന് അവസാനിക്കും.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വോട്ടെടുപ്പിന് ഒരു മണിക്കൂർ നീട്ടി നൽകിയിട്ടുണ്ട്. രാവിലെ
Read Also: ഭാരത് ബന്ദ്: രാജ്യമെമ്പാടും പ്രക്ഷോഭം, റെയിൽ-റോഡ് ഉപരോധിച്ച് കർഷകർ
കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സ്വീകരിക്കേണ്ട മുൻകരുതലുകളെ കുറിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി. കോവിഡ് മഹാമാരി പടർന്നുപിടിച്ചതിനു ശേഷം രാജ്യത്ത് നടക്കാൻ പോകുന്ന ഏറ്റവും വലിയ തിരഞ്ഞെടുപ്പാണ് ബിഹാർ നിയമസഭയിലേക്കുള്ളത്.
Read Also: അതീവ ഗുരുതരം; എസ് പി ബിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു
കേരളത്തിൽ രണ്ട് മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കാനുള്ളത്. ചവറ, കുട്ടനാട് നിയമസഭാ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കേണ്ടത്. ഉപതിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് പ്രത്യേക യോഗം 29 ന് വിളിച്ചുചേർക്കും. അതിനു ശേഷമായിരിക്കും അന്തിമ തീരുമാനമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ഇന്നത്തെ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. വാർത്താക്കുറിപ്പിലൂടെയായിരിക്കും ഇക്കാര്യം അറിയിക്കുക. അതേസമയം, കോവിഡ് വ്യാപനം കണക്കിലെടുത്തും അടുത്ത വർഷം നിയമസഭ കാലാവധി അവസാനിക്കുന്നതുകൊണ്ടും രണ്ട് നിയമസഭാ സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടത്തേണ്ട എന്ന നിലപാടിലാണ് സംസ്ഥാന സർക്കാരും മുഖ്യപ്രതിപക്ഷമായ കോൺഗ്രസും.